വികസനത്തിന്റെ സൂചന പോലുമില്ലാത്ത നാട്യങ്ങളുടെ മൂന്ന് വർഷങ്ങൾ; മോഡി സർക്കാർ അമ്പേ പരാജയം

വികസനത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ എന്ന അവകാശവാദം മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട് എങ്കിലും യാഥാര്‍ത്യം അവയില്‍ നിന്നും വളരെ ദൂരെയാണ്

വികസനത്തിന്റെ സൂചന പോലുമില്ലാത്ത നാട്യങ്ങളുടെ മൂന്ന് വർഷങ്ങൾ; മോഡി സർക്കാർ അമ്പേ പരാജയം

'വികാസ് പുരുഷ്' എന്ന വിശേഷണവുമായി അധികാരത്തിൽ വന്ന മോഡി സർക്കാർ മൂന്നു വർഷവും പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്ന ഒരു വികസനവും നടന്നിട്ടില്ല എന്ന് മാത്രമല്ല കണക്കുകൾ പരിശോധിച്ചാൽ ഏറെ പുറകോട്ട് പോയ മൂന്ന് വര്ഷങ്ങളാണ് കടന്നു പോയത് എന്ന് കാണാനും കഴിയും.

തകരുന്ന കാർഷിക മേഖല:

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചു 12602 കർഷകരാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം 4291 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2016 ലെ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ എങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ (മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട്) കണക്കു മാത്രം 6867 ആണെന്നത് ഞെട്ടിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ കൂടി പുറത്തു വന്നാൽ 2015 നെ മറികടക്കുമെന്നാണ് ആശങ്ക ഉയരുന്നത്. രാജ്യതലസ്ഥാനത്ത് തമിഴ്‌നാട്ടിലെ കർഷകർ നഗ്നരായി പ്രതിഷേധിച്ചതും കഴിഞ്ഞാഴ്ച്ച മധ്യപ്രദേശിൽ അഞ്ചു കർഷകരെ വെടി വെച്ച് കൊന്നതും രാജ്യത്തിന് നാണക്കേട് ഉണ്ടാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കനുസരിച്ച് 12602 കര്‍ഷകരാണ് 2015ല്‍ ആത്മഹത്യ ചെയ്തത്.

തൊഴിലില്ലായ്മ:

ഇന്റർ നാഷണൽ ലേബർ ഓര്ഗിനൈസേഷന്റെ കണക്കാനുസരിച്ച്‌ 2018 ഓടെ ഇന്ത്യയിലെ തൊഴിലില്ലായ്മ 18 ദശ ലക്ഷം കവിയുമെന്നാണ് കണക്കുകൾ. ഇപ്പോൾ തന്നെ 18-നും 29 നും ഇടയ്ക്കുള്ള 30% ൽ അധികം യുവാക്കൾ തൊഴിൽ രഹിതരാണ്. 2013 ൽ ആഗ്രയിൽനടന്ന റാലിയിൽ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് പത്തു മില്യൺ തൊഴിലവയരങ്ങൾ സൃഷ്ടിക്കുമെന്നാണ്. 2013 ൽ 4.9 % ആയിരുന്നു തൊഴിലില്ലായ്മ എങ്കിൽ ഇന്നത് 5% ആണ്. മാത്രമല്ല, നടപ്പ് വർഷത്തിൽ ഗ്രാഫ് വീണ്ടും ഉയരുകയാണ്. പ്രമുഖ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സും വോൾക്സ് വാഗനും സ്‌കോഡയും ഇന്ത്യയിൽ നിന്ന് പിന്മാറുന്നതോടെ മാത്രം പത്തു ലക്ഷം തൊഴിലവസരങ്ങളാണ് കുറയുന്നത്. രാജ്യം എങ്ങോട്ടാണ് എന്ന് ആശങ്ക ഉയരുന്നു.

നിർമ്മാണ/ വ്യവസായ മേഖല തകരുന്നു:

കഴിഞ്ഞ പത്തു വർഷത്തിനിടെ വ്യാവസായിക വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. നിർമ്മാണ മേഖലയിൽ കഴിഞ്ഞ പാദത്തിൽ 3.7 % ഇടിവുണ്ടായി. പുതിയ സാമ്പത്തിക വർഷവും ഇടിവോടെയാണ് തുടക്കം. നോട്ടു നിരോധനത്തിന് ശേഷം AIMO നടത്തിയ സർവ്വേ പ്രകാരം നിർമ്മാണ മേഖലയിൽ മാത്രം 30% പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. വരുമാനത്തിൽ 55% ഇടിവുമുണ്ടായി.

ബാങ്കിങ് മേഖല:

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയാണ് സർക്കാരിനെ കറൻസി പിൻവലിപ്പിക്കാൻ നിർബന്ധിച്ചത് എന്ന സംശയം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. 2016 അവസാനിക്കുമ്പോൾ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 56.4% ആയി ഉയർന്നിരുന്നു. ആറു ലക്ഷം കോടി രൂപയാണ് കിട്ടാകടമായി ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കിടക്കുന്നത്. അമേരിക്കയിലെ ബാങ്കുകൾക്ക് സംഭവിച്ചത് പോലെ ഒരു പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുകയായിരുന്ന ബാങ്കുകൾക്ക് ജീവ ശ്വാസം നൽകാൻ വേണ്ടി നടപ്പാക്കിയ ക്യാഷ്‌ലെസ്സ് നീക്കങ്ങൾ സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കി. ഇനിയും എണ്ണി തീരാത്ത തിരികെ വന്ന നോട്ടുകൾ ഡീമോണിടൈസേഷന്റെ ദുരൂഹത കൂട്ടുന്നു. ജനങ്ങൾക്ക് കറൻസിയിലും ബാങ്കിംഗ് സംവിധാനത്തിലും വന്ന വിശ്വാസ്യതക്കുറവ് അത്ര വേഗം പരിഹരിക്കാനുമാവില്ല. രൂപയാവട്ടെ ഡോളറിനു മുൻപിൽ ഇടറി തന്നെ തുടരുന്നു.

പെട്രോൾ വില:

ഒരു ബാരൽ പെട്രോളിന് 100 ഡോളറിനു മുകളിൽ നിൽക്കുന്ന സമയത്താണ് യുപിഎ സർക്കാറിനെതിരെ കാളവണ്ടി ഉന്തി ബിജെപി പ്രകടനം നടത്തിയതെങ്കിലും ആഗോള വിപണിയിൽ പെട്രോൾ വില 45 ഡോളറിൽ എത്തിയിട്ടും അതിന്റെ ഗുണ ഫലം ഇന്ത്യയിലെ ജനങ്ങൾക്ക് നൽകാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 55% നം ഇടിവ് ആഗോള വിപണിയിൽ ഉണ്ടായപ്പോഴും ഇന്ത്യയിൽ ഒരു ചലനവും ഉണ്ടായിട്ടില്ല എന്നത് ഈ സർക്കാരിന്റെ കോർപ്പറേറ്റ് പ്രതിബദ്ധത തെളിയിക്കുന്നു.

(തുടരും...)