ശശീന്ദ്രനെ നല്ലനടപ്പിന് ഉപദേശിക്കുന്നവരേ, അത് ശിവസേന മോഡല്‍ ഗുണ്ടായിസം തന്നെയാണ്

ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രണയസീന്‍ ഏതെന്ന് ചോദിച്ചാല്‍ അപ്പൂപ്പനും അമ്മൂമ്മയും തോളോട് ചേര്‍ന്ന് നടക്കുന്ന പടമാണ്. അവരുമ്മ വെക്കുന്ന പടമാണ്. ഈ ലോകം സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുകയാണെന്നൊക്കെ തോന്നും അത് കാണുമ്പോള്‍. അത് കഴപ്പല്ല! അത് കഴപ്പായി തോന്നുന്നത് നമ്മുടെ കഴപ്പാണ്- സീനിയർ കറസ്പോണ്ടൻറ് സരുണ്‍ എ ജോസ് എഴുതുന്നു

ശശീന്ദ്രനെ നല്ലനടപ്പിന് ഉപദേശിക്കുന്നവരേ, അത് ശിവസേന മോഡല്‍ ഗുണ്ടായിസം തന്നെയാണ്

മംഗളം കട്ടെടുത്തോ വിലയ്ക്ക് വാങ്ങിയോ കൊടുത്ത മന്ത്രിയുടെ സ്വകാര്യ സംഭാഷണം കേട്ടപ്പോള്‍ തന്നെ ആ ചാനലിന്റെ ടാഗ്‌ലൈന്‍ എന്തെന്ന് ഉറപ്പിച്ചിരുന്നു. അത് കഴിഞ്ഞ് ഫേസ്ബുക്കില്‍ കയറിയപ്പോഴാണ് ചൂരലെടുക്കാന്‍ ഇത്രയധികം സദാചാര ശിവസേനക്കാര്‍ കേരളത്തിലുണ്ടെന്ന് മനസ്സിലായത്. മന്ത്രിയ്ക്ക് ഉപദേശവും ഫോണ്‍ഭോഗത്തെ പരിഹസിച്ചും എത്തിയ ഇടതുപക്ഷമേനി നടിക്കുന്നവരടക്കമുള്ളവര്‍ ശിവസേനയുടെ വില്ലിനോട് ചേരുന്നവരാണെന്ന് സ്വയം മനസ്സിലാക്കട്ടെ.

മന്ത്രിയ്ക്ക് നല്ല നടപ്പിനുള്ള ഉപദേശങ്ങളാണ് ഉത്തമന്മാരുടേത്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാള്‍ ഇങ്ങനെയൊന്നും ചെയ്യരുതെന്ന്! സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നവര്‍ക്ക് പരസ്ത്രീ ബന്ധം പാടില്ലെന്ന്! മന്ത്രിയ്ക്ക് കാമമാണെന്ന്! 71 വയസ്സുള്ള മന്ത്രിയ്ക്ക് കഴപ്പ് മാറിയിട്ടില്ലെന്ന്! അയ്യേ ഫോണ്‍ ഭോഗമെന്ന് ! നല്ലനടപ്പിനുള്ള ഉപദേശ-നിര്‍ദ്ദേശങ്ങളങ്ങനെ നീണ്ടുകിടക്കുന്നു. കൊള്ളാം...

സത്യത്തില്‍ വിഷയത്തില്‍ പരാതിക്കാരി വരാത്തിടത്തോളം കാലം മന്ത്രി കാമവും പ്രേമവുമുള്ള ആളാണെന്ന സമാധാനമാണുള്ളത്. എനിക്കുള്ള വികാരങ്ങളും വിചാരങ്ങളും അങ്ങേര്‍ക്കുമുണ്ടല്ലോ എന്ന സമാധാനം! കണ്ണാടിക്കൂട്ടിലെന്ന് വിചാരിക്കുന്നവര്‍ നമ്മെ പോലെയെന്ന സമാധാനം! അവരും ഭൂമിയിലാണെന്ന സമാധാനം! അലക്കി തേച്ച് വടിവൊത്ത രൂപത്തിനുള്ളില്‍ എന്നെപോലൊരു കാമുകന്‍ ഇയാളിലുമുണ്ടല്ലോ എന്നൊരു സമാധാനം! ഫോണ്‍ഭോഗത്തിലൊക്കെ നമ്മള്‍ പറയുന്നത് മന്ത്രിയും പറയുന്നല്ലോ ഏന്നോര്‍ത്തൊരു സമാധാനം!

ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രണയസീന്‍ ഏതെന്ന് ചോദിച്ചാല്‍ അപ്പൂപ്പനും അമ്മൂമ്മയും തോളോട് ചേര്‍ന്ന് നടക്കുന്ന പടമാണ്. അവരുമ്മ വെക്കുന്ന പടമാണ്. ഈ ലോകം സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുകയാണെന്നൊക്കെ തോന്നും അത് കാണുമ്പോള്‍. അത് കഴപ്പല്ല! അത് കഴപ്പായി തോന്നുന്നത് നമ്മുടെ കഴപ്പാണ്! മുത്തച്ഛന്‍ പേരക്കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതിനെ ചേര്‍ത്തു പറയുന്നതും നമ്മുടെ കഴപ്പാണ്!

പിന്നെയുള്ള പ്രശ്‌നം രാഷ്ട്രീയമാണ്. സരിതാ, ഐസ്‌ക്രീം, ജോസ് തെറ്റയില്‍, പി ടി ചാക്കോ, നീലലോഹിതദാസന്‍ നാടാര്‍, വിമാനയാത്ര അങ്ങനെയങ്ങനെ വാദപ്രതിവാദങ്ങള്‍ കടുത്തു. പി ടി ചാക്കോയ്ക്കും ശശീന്ദ്രനുമെതിരെ പരാതിക്കാര്‍ ഉണ്ടായില്ല. അതിനാല്‍ അതും ഇതുമൊന്നും ഒരേ ഡയമെന്‍ഷനില്‍ കാണാനുമാകില്ല. റിമോട്ട് വെച്ചമര്‍ത്തി ഉപദേശിക്കാന്‍ ആ 140 പേരും ജപ്പാന്‍ റോബോട്ടുകളുമല്ല സര്‍...

പഴയ ട്യൂണ മത്സ്യം മംഗളത്തിന്റെ ചട്ടിയില്‍ നിന്ന് ചാടിപ്പോയിട്ടില്ല. മറൈന്‍ ഡ്രൈവില്‍ ഇപ്പോള്‍ ചൂരലെടുത്ത ശിവസേനക്കാരല്ല ഉള്ളത്, ഒളികണ്ണിട്ട് നോക്കുന്ന മംഗളസംസ്‌കാരമാണ്.