കിഴക്കോട്ടു നോക്കി കൊള്ളക്കാരേയെന്ന് നീട്ടി വിളിക്കുന്നത് കുടിയേറ്റക്കാരെയാണോ?

പരിസ്ഥിതി സംരക്ഷിക്കുക എന്നത് കുടിയേറ്റ കര്‍ഷകരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിന്റെ ഭാഗമായിട്ട് മണ്ണൊലിപ്പ് തടയുവാനും മണ്ണിനും ദോഷകരമല്ലാതെ കൃഷിനടത്തുവാനും കുടിയേറ്റ കര്‍ഷര്‍ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ വനം നശിപ്പിച്ചതിന്റെ ചോരയിൽ കുടിയേറ്റക്കാരന്റെ തലയിൽ കെട്ടിവെക്കുന്നത് എന്തിനാണെന്ന് റ്റെഡി സി എക്സ് ചോദിക്കുന്നു...

കിഴക്കോട്ടു നോക്കി കൊള്ളക്കാരേയെന്ന് നീട്ടി വിളിക്കുന്നത് കുടിയേറ്റക്കാരെയാണോ?

കേരളത്തിന്റെ വനം നശിപ്പിച്ചത്, പ്രകൃതി നശിപ്പിച്ചത് കുടിയേറ്റക്കാരാണെന്ന് പൊതുബോധം മുസ്ലീം സമം തീവ്രവാദി എന്നതുപോലെ അറിഞ്ഞോ അറിയാതെയോ പുരോഗമന മലയാളി പങ്കുവെക്കാറുണ്ട്. പട്ടിണിയുടെ എഴുപതുകൾ മുതൽ തൊണ്ണുരുകൾ വരെയും ഉടുതുണിക്ക് മറുതുണിയില്ലാതെ, ഗത്യത്തരമില്ലാതെ മലകേറിയ മനുഷ്യരെ കയ്യേറ്റക്കാരായി കാണുകയും, വലിയ രീതിയിൽ അത്തരം പ്രചാരണങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.നിങ്ങളറിയുന്ന കുടിയേറ്റക്കാരിൽ ഭൂരിപക്ഷം ക്രിസ്ത്യാനിയായണെന്നാണ്. മാത്രവുമല്ല അവരെ വിലയിരുത്തുന്നത് കോടീശ്വരന്മാരായ 'അച്ചായൻ' മാരുടെ ലിസ്റ്റിലാണ്. എന്നാൽ പകുതിയിലധികം വരുന്ന സാദാരണക്കാരാണ് കയ്യേറ്റക്കാരല്ല കടിയേറ്റക്കാരാണ്. നിങ്ങളുടെ ലിസ്റ്റിൽ പെട്ടുപോയവരാണ്. അതുകൊണ്ടു അവരെ നമുക്ക് പെട്ടു പോയവർ എന്നു വിളിക്കാം. ദാരിദ്ര്യം കൊണ്ട് മലകയറിയവരെ ആദിവാസി ആവാസ മേഖലയിലും വനമേഖലയിലും കണ്ടെത്താനാവും. തോട്ടം ഉൾപ്പെടെയുള്ള മേഖലകളിൽ തലമുറയായി തമസിച്ചിട്ടും തങ്ങളുടെ ഭൂമിയിൽ പരമാധികാരമോ വിഭവാധികാരമോ ഇല്ലാത്ത മനുഷ്യരായി പലരും ജീവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനായി നിവർന്നു നില്ക്കാൻ വേണ്ടി അതിജീവനത്തിന്റെ മലമ്പനിപ്പാട്ടൊന്നും പാടാൻ നമ്മളില്ലന്ന് അവർ പറയും. അത് നിങ്ങളേപ്പോലുള്ള വിഷമാലിന്യങ്ങളും കാർബണും എന്ന് വേണ്ട ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം ഇല്ലാതാക്കുന്ന നഗര ജീവികൾക്ക് മനസ്സിലാവേണമെന്നില്ല. നിങ്ങള്ക്ക് പ്രകൃതിയെ സ്നേഹിക്കാൻ ഒരു ദിവസത്തെ മരം നടലോ, ഗിരി പ്രഭാഷണങ്ങളോ,അതിൽ കിട്ടുന്ന ആനന്ദമോ മാത്രമാണ്. നഗരങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ഏതൊരു മുതലാളിത്വ വികസനവും അത് ലോകത്തെവിടെയുമുള്ള മലയോര മേഖലയെയും, ആവാസ വ്യവസ്ഥയെയും കാലാവസ്ഥയെയും ബാധിക്കുമെന്ന കാര്യത്തിൽ ഗവേഷണത്തിന്റെ ഒരാവശ്യവും ആ മേഖലയിൽ താമസിക്കുന്നവർക്കില്ല. കാരണം ഈ യാഥാർഥ്യത്തിൽ,അനുഭവത്തിൽ ജീവിക്കുമ്പോൾ തന്നെ ആവാസമേഖലയെ നശിപ്പിക്കാതെ എല്ലാ കഷ്ടതകളും ഇവിടെ ജീവിക്കുന്ന മനുഷ്യർ അനുഭവിക്കേണ്ടി വരുന്നുണ്ട്.


Image Title

മഴനിഴൽ പ്രദേശങ്ങളടങ്ങുന്ന കേരളത്തിന്റെ മലയോരത്ത് കാലാവസ്ഥ തകിടം മറിഞ്ഞിട്ടും മഴയെ ആശ്രയിച്ചുള്ള കൃഷി അസാധ്യമായിട്ടും പതിറ്റാണ്ട് പിന്നിട്ടുകൊണ്ടിരിക്കുന്നു.വലിയ ആദിവാസി ചൂഷണം നടക്കുന്നെന്ന് മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അട്ടപ്പാടി 745 സ്ക്വയർ കിലോ മീറ്റർ ഉള്ള ഭൂമിയാണ്. എന്നാൽ തർക്കഭൂമിയായി നിലനിൽക്കുന്നത് ഏകദേശം രണ്ടായിരം ഏക്കകാറിനടുത്താണ്. മാത്രവുമല്ല അതു മഴനിഴൽ പ്രദേശത്ത്. കൃഷിയോഗ്യമായ ഭൂമിയിലധികവും അയൽ സംസ്ഥാനക്കാരായാ വ്യക്തികൾ പലരും കയ്യടക്കി നിയമപരമായ രേഖകൾ ഉണ്ടാക്കിനില അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തർക്കത്തിൽ പെട്ടത് കുറച്ച് കുടിയേറ്റക്കാരുടെ ഭൂമിയും ദുർബലരായ മനുഷ്യരും.ഇറിഗേഷനും നല്ല മണ്ണുമുള്ള കൃഷിയോഗ്യമായ ഭൂമിയധികവും എസ്റ്റേറ്റകളുടെയും വനം വകുപ്പിന്റെയും കയ്യിലാണ്. ചിലതു നിപ്ഷിത വനഭൂമിയും പത്തു മുപ്പത് വർഷമായി കൊത്തിക്കിളച്ച് അരിവാൾ ' പോലെ വളഞ്ഞു കൂനിപ്പോയ മനുഷ്യരും പ്രകൃതി വിരുദ്ധരാക്കപ്പെടുന്നത് ആദിവാസി വിരുദ്ധരാക്കപ്പെടുന്നത് ആരുടെയൊക്കെ താല്പര്യങ്ങളാണ് ? ഇതിൽ നല്ല വിഭാഗം ഇപ്പോഴും വാസയോഗ്യമായ വീടുപോലും വെച്ചിട്ടില്ല. നോട്ടനിരോധനം മാട്ടു നിരോധനം പോലുള്ളവ നേരിട്ടു ബാധിച്ചവർ ഇവിടെയാണ് ഉള്ളത്.

Image Title


പരിസ്ഥിതി സംരക്ഷിക്കുക എന്നത് കുടിയേറ്റ കര്‍ഷകരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിന്റെ ഭാഗമായിട്ട് മണ്ണൊലിപ്പ് തടയുവാനും മണ്ണിനും ദോഷകരമല്ലാതെ കൃഷിനടത്തുവാനും കുടിയേറ്റ കര്‍ഷര്‍ ശ്രമിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായിട്ടുള്ളതാണ് അധിനിവേശ കളകളെ നിയന്ത്രിക്കുക എന്നതൊക്കെ അതൊക്കെ പരിസ്ഥിതിയ്ക്ക് അനിവാര്യമായിട്ടുള്ള കാര്യമാണ്. നമ്മള്‍ വനം വകുപ്പിന്റെ ചെന്നുകഴിഞ്ഞാല്‍ വള്ളിവെട്ടുവാന്‍ കടത്തിവിടും. ആ വള്ളി വല്ലാതെ വളര്‍ന്നുകഴിഞ്ഞാല്‍ മരങ്ങള്‍ക്ക് ദോഷകരമാണ്. ചിലപ്പോള്‍ മനുഷ്യന്റെ ഇടപെടലാണ് വരുന്നത്. അതുപോലെയാണ് കുടിയേറ്റ കര്‍ഷകര്‍ മണ്ണില്‍ ഇടപെടുന്നത്. കഴിഞ്ഞ ഒരുപതിറ്റാണ്ടായിട്ട് ആഗോളതാപനം കൂടിക്കൊണ്ടിരിക്കുകയാണ് കാലവാസ്ഥയുടെ അട്ടിമറിയാണ്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന രീതി തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റുകയില്ല . അതുപോലെ കൃഷി വിജയകരമല്ലാത്തതുകൊണ്ടും ഇത് ഇതേനിലയിൽ തുടരാന്‍ പറ്റുകയില്ല. ചില സ്ഥലങ്ങളില്‍ മരം വെട്ടിയും മണ്ണൊലിപ്പ് നടക്കുന്നു. വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി അത് നടക്കുന്നത്. ചരിത്രപരമായ സംഭവങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് കൃഷിയുടെ രീതി മാറിയപ്പോള്‍, അതായത് മലയോരമേഖലകളിലെ പാഡി കൃഷിയുടെ (ധാന്യകൃഷി) രീതി മാറിയപ്പോള്‍ സ്വാഭാവികമായിട്ടും മരങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു. അവര്‍ക്ക് അതിന്റെ ചോല ആവശ്യമായി വന്നു. കൃഷി രീതികള്‍ മാറി കുടിയേറ്റകാരനും മാറി. എല്ലാ മേഖലകളിലെയും കുടിയേറ്റകാരെ എടുത്തു കഴിഞ്ഞാല്‍ പ്രത്യക്ഷ ഇത് തന്നെയാണ് ഉള്ളത്. മണ്ണില്‍ പണിയെടുക്കുന്നതിന്റെ പ്രാധാന്യം കുറഞ്ഞു. വിറകിന്റെ ഉപയോഗം കുറയുകയും ഗ്യാസിന്റെ ഉപയോഗം വ്യാപകമായി കൂടുകയും ചെയ്തു. തൊണ്ണൂറുകള്‍ക്ക് ശേഷം വ്യാപകമായ മാറ്റങ്ങളാണ് കണ്ടുവരുന്നത്. എന്നാൽ മരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വന്നപ്പോള്‍ സി പി എം ഒരു പൈങ്കിളി പരിസ്ഥിതി വാദം എങ്കിലും പറഞ്ഞിരുന്നു ഇപ്പോൾ അതില്ലാതെയായി. പക്ഷെ ഭരണത്തില്‍ എത്തിയപ്പോള്‍ സ്വച്ച് ഭാരത് മോഡലില്‍ മരം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞാല്‍ പരിസ്ഥിതി നന്നാവും എന്നൊക്കെയുള്ള ഉഡായിപ്പുകളുമായാണ് വന്നിരിക്കുന്നത്.