തല നരച്ച പുരുഷാ, താന്‍ ഒരു നിമിഷം ആലോചിച്ചുണ്ടോ അവള്‍ കടന്നു പോയ അവസ്ഥ

പൊതു സമൂഹത്തില്‍് സ്ത്രീയെകുറിച്ചും സ്ത്രീ പീഢനത്തെ കുറിച്ചുമൊക്കെ അയാള്‍ പുറന്തളളിയ മാലിന്യങ്ങള്‍ അയാള്‍ അതും അതിനപ്പുറവും ചെയ്യുമെന്നതിന്റെ തെളിവാണ് പ്രീത ജി പി പറയുന്നു

തല നരച്ച പുരുഷാ, താന്‍ ഒരു നിമിഷം ആലോചിച്ചുണ്ടോ അവള്‍ കടന്നു പോയ അവസ്ഥ

അടൂര്‍ ഗോപാലകൃഷ്ണന്‍, നിങ്ങള്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലയെങ്കില്‍ ഞങ്ങള്‍ അറിയുന്ന ദിലീപ് അതിനപ്പുറവും ചെയ്യും. പൊതു സമൂഹത്തിലേക്ക് സ്ത്രീയെകുറിച്ചും സ്ത്രീപീഢനത്തെകുറിച്ചുമൊക്കെ അയാള്‍ പുറന്തളളിയ മാലിന്യങ്ങള്‍ അയാള്‍ അതും അതിനപ്പുറവും ചെയ്യുമെന്നതിന്റെ തെളിവാണ്. അയാളുടെ സിനിമകളും സ്ത്രീവിരുദ്ധതയുമൊക്കെ അയാള്‍ക്കു എന്തൊക്കെയാകാന്‍ കഴിയുമെന്നതിന്റെ തെളിവാണ്.

ഇത്തരം കാരണവര്‍ ബുദ്ധിജീവികളെ കേരളത്തിന്റെ ബൗദ്ധിക ഇടങ്ങളില്‍ നിന്നു നിര്‍മാര്‍ജനം ചെയ്യണം. ദിലിപ് കുറ്റാരോപിതനാണെന്നും കുറ്റം തെളിയിക്കേണ്ടത് കോടതിയുമാണന്ന് പറയുമ്പോള്‍ അപ്പുറത്ത് ഇരയാക്കപ്പെട്ട ഒരു സ്ത്രീയുണ്ടെന്നു തെല്ലും കരുതാത്തത് എന്താണ്. ദിലീപിനെ വെള്ള പൂശാന്‍ ഇറങ്ങിയാല്‍ ദിലീപ് എന്തുകൊണ്ട് കുറ്റവാളിയാകുന്നു അല്ലങ്കില്‍ അങ്ങനെ വിശ്വസിക്കുന്നുവെന്ന് ഞങ്ങള്‍ക്കും പറയേണ്ടി വരും. എങ്കില്‍ താനൊക്കെ പറയേണ്ടി വരും ആരാണ് കുറ്റവാളിയെന്ന്.

കോടതിയില്‍ പോലും ഒരാള്‍ കുറ്റവിമുക്തനാകുന്നത് അയാള്‍ കുറ്റവാളിയാണന്നു തെളിയിക്കാനുള്ള തെളിവുകളുടെ അഭാവം കൊണ്ടാകാം ചിലപ്പോള്‍. തൊഴിലിടത്തില്‍ നിന്നു മടങ്ങിപ്പോയ ഒരു സ്ത്രീയെ കാറിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ പീഡിപ്പിച്ച ആ അവസ്ഥയുണ്ടല്ലോ. ഹേ, തല നരച്ച വൃദ്ധാ താന്‍ ഒരു നിമിഷം ആലോചിച്ചിട്ടുണ്ടോ അവള്‍ കടന്നു പോയ അവസ്ഥ. ഭയം. നിസഹായത.ഒരു നിമിഷമെങ്കിലും.Story by
Read More >>