ആം ആദ്മിയുടെ രാഷ്ട്രീയഭാവി എങ്ങോട്ട്?

ആം ആദ്മി പെട്ടെന്നു ശ്രദ്ധിയ്ക്കപ്പെട്ടത് അത് ഡല്‍ഹിയില്‍ പരീക്ഷണം നടത്തിയത് കൊണ്ടാണ്. ദേശീയവും അന്താരാഷ്ട്രവുമായ മാധ്യമങ്ങള്‍ക്കു പെട്ടെന്ന് പിടിയ്ക്കാന്‍ പറ്റുമായിരുന്നു അത്. ആം ആദ്മി ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലായിരുന്നെങ്കില്‍ ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. ബഹുവിധ താല്പര്യങ്ങളും ആശയപരമായ വൈവിധ്യവുമാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ്സ് ആദ്യമേയുണ്ട് - ജോൺ സാമുവൽ എഴുതുന്നു.

ആം ആദ്മിയുടെ രാഷ്ട്രീയഭാവി എങ്ങോട്ട്?

ജോൺ സാമുവേൽ

ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ എൻ്റെ ഒരുപാട് സുഹൃത്തുക്കള്‍ ആ ഘോഷയാത്രയില്‍ കയറിയിരുന്നു. 1999 മുതല്‍ എനിക്ക് അരവിന്ദ് കേജ്രിവാളിനെ അറിയാം. എൻ്റെ പൂനെക്കാലം തൊട്ട് അണ്ണാ ഹസാരെയേയും അറിയാം. ഇരുവരേയും ഞാന്‍ രാഷ്ട്രീയമായി വിശ്വസിച്ചിട്ടില്ല. പത്തനംതിട്ട പാര്‍ലമെന്‌റ് സീറ്റില്‍ ആം ആദ്മിയ്ക്ക് വേണ്ടി മത്സരിക്കാന്‍ എനിക്ക് കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എൻ്റെ കുറേ അടുത്ത സുഹൃത്തുക്കള്‍ കേരളത്തിലും പുറത്തും മത്സരിച്ചിരുന്നു. എനിക്ക് ഇരുവരേയും നന്നായി അറിയാമായിരുന്നതിനാല്‍ ആ വണ്ടിയില്‍ ഞാന്‍ കയറിയില്ല. കേജ്രിവാള്‍ വ്യക്തിപരമായി ദുഷിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, രാഷ്ട്രീയത്തില്‍ അങ്ങിനെയാണെന്ന് അയാള്‍ തെളിയിച്ചു. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പലരുടേയും വിശ്വാസ്യത അയാള്‍ ഉപയോഗിച്ചു. അധികാരത്തില്‍ വന്നപ്പോള്‍ അയാൾ അവരെയെല്ലാവരേയും പുറത്താക്കുകയും ചെയ്തു. ഏകാധിപതിയുടെ ലക്ഷണങ്ങള്‍ അയാള്‍ വളര്‍ത്താന്‍ തുടങ്ങുകയും വേഗം തന്നെ അതില്‍ അഭിരമിക്കുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഞാന്‍ എഴുതിയത്:

ആം ആദ്മിയ്ക്ക് നല്ല കുറേ നേതാക്കള്‍ ഉണ്ടെങ്കിലും അതില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പല തരത്തിലുള്ള വ്യക്തിത്വങ്ങളുടേയും ഇടത്/വലത് അജണ്ടകളുടേയും ശേഷിപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഘോഷയാത്ര ജനങ്ങള്‍ക്ക് അടഞ്ഞ രാഷ്ട്രീയ പാര്‍ട്ടി ഘടനയില്‍ നിന്നും പുറത്ത് കടക്കാനുള്ള ആവേശം നല്‍കുന്നുണ്ട്. എന്നാല്‍, ഈ ഘോഷയാത്ര ആം ആദ്മിയുടെ ഡിഎന്‍എയില്‍ ആശയപരമായും താല്പര്യങ്ങളുടേയും വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കും. പലതരത്തിലുള്ള താല്പര്യങ്ങളും ആശയപരമായ പ്രേരണകളും കൈകാര്യം ചെയ്യാന്‍ സുഘടിതമായ നേതൃത്വവും ഘോഷയാത്രയ്ക്കതീതമായ വീക്ഷണവും ആവശ്യമാണ്. നിലവില്‍ ആം ആദ്മിയ്ക്ക് അങ്ങിനെയൊരു അരിപ്പയില്ല.

എല്ലാ നടന്മാരും (ആര്‍ എസ് എസ്, ബിജെപി പശ്ചാത്തലം തുടങ്ങി നവ ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വരെ) ഈ ഘോഷയാത്രയില്‍ പങ്കുചേരുകയാണ്. എല്ലാവരും നിലവിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വെറുത്ത് ചാടിയവര്‍. പരപ്രേരണയില്ലാത്ത രാഷ്ട്രീയവും പ്രതികരണത്തിലൂന്നിയ രാഷ്ട്രീയവും തമ്മില്‍ വ്യത്യാസമുണ്ട്. ആം ആദ്മിയുടെ ഘോഷയാത്രയ്ക്ക് പ്രതികരണ രാഷ്ട്രീയത്തിൻ്റെ ലക്ഷണമാണുള്ളത്. ആം ആദ്മി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന പലരും അതിന്‌റെ രൂപീകരണത്തിനെ പുച്ഛിച്ചേനെ.

ഉടനടി പരിഹാരം?

ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയഗതിയെപ്പറ്റി പറയുന്നത് തിടുക്കമാകും. ഇന്ത്യയാകമാനമുള്ള രാഷ്ട്രീയ യാഥാര്‍ഥ്യം നഗരകേന്ദ്രീകൃതമായ രാഷ്ട്രീയതലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. രാഷ്ട്രീയം അത്ര തന്നെ പ്രാദേശികവും ഭാഷാപരവും ആഗോളപരവും ആണ്. ആം ആദ്മിയുടെ കൂടുതല്‍ പിന്തുണക്കാരും ഉള്ളത് ഗ്രാമങ്ങളിലാണ്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, അരികുവത്ക്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ. ദിവസം 100 രൂപയില്‍ താഴെ വരുമാനമുള്ളവരാണധികവും.

ഫേസ്ബുക്കിലോ ടിവിയിലോ ആവേശം കൊള്ളുന്നത് എളുപ്പമാണെങ്കിലും യഥാര്‍ഥ ഇന്ത്യ ഉള്ളത് ഗ്രാമങ്ങളിലാണ്. അവ സാമൂഹ്യമാധ്യമങ്ങള്‍ക്കും നഗരകൂട്ടായ്മകള്‍ക്കും പുറത്താണ്. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങളുടെ ആത്മാര്‍ഥപ്രയത്‌നം ആവശ്യമാണ്. ബി എസ് പിയ്ക്ക് ഇരുപത് വര്‍ഷത്തിലധികം വേണ്ടി വന്നു. ബിജെപിയ്ക്ക് ഇരുപത്തഞ്ച് വര്‍ഷങ്ങളെടുത്തു. ഇപ്പോഴും ബിജെപി ഒരു രാജ്യാന്തര സാന്നിധ്യമല്ല. അപ്പോള്‍ ആം ആദ്മി ഒരു നല്ല പരീക്ഷണം ആയിരിക്കുമ്പോഴും ഇപ്പോള്‍ അതിൻ്റെ നഗരങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയഗതിയെപ്പറ്റി പറയുന്നത് വളരെ നേരത്തേയായിപ്പോകും.

ഒരു മറക്കുട പാര്‍ട്ടിയായ ആം ആദ്മി പെട്ടെന്നു ശ്രദ്ധിയ്ക്കപ്പെട്ടത് അത് ഡല്‍ഹിയില്‍ പരീക്ഷണം നടത്തിയത് കൊണ്ടാണ്. ദേശീയവും അന്താരാഷ്ട്രവുമായ മാധ്യമങ്ങള്‍ക്കു പെട്ടെന്ന് പിടിയ്ക്കാന്‍ പറ്റുമായിരുന്നു അത്. ആം ആദ്മി ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലായിരുന്നെങ്കില്‍ ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. ബഹുവിധ താല്പര്യങ്ങളും ആശയപരമായ വൈവിധ്യവുമാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ്സ് ആദ്യമേയുണ്ടെന്നുള്ള കാര്യവും ഒാർക്കണം. വിയോജിക്കാനും തര്‍ക്കിക്കാനുമുള്ള സംവിധാനം അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി (മറ്റെല്ലാ പാര്‍ട്ടികളേയും പോലെ) ഗാന്ധി, നെഹ്‌റു, ആദ്യതലമുറയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവരുടെ ചെലവില്‍ കോര്‍പറേറ്റ് അജണ്ടയുടേയും കുളം തോണ്ടലിൻ്റെയും ഇരയായി മാറി.

കോണ്‍ഗ്രസ്സിന്‌റെ ഈ മാഞ്ഞുപോകലാണ് ആം ആദ്മിയ്ക്ക് ഉദയം നല്‍കിയതും ആ ഇടം പിടിച്ചെടുക്കാനുള്ള അവസരം താല്‍ക്കാലികമായെങ്കിലും ലഭ്യമാക്കിയതും. നിലവില്‍ ആം ആദ്മിയ്ക്ക് ഒരു ഉചിതമായ, യോജിപ്പുള്ള, സംഘടിതമായ നേതൃത്വം ഇല്ല. 120 കോടി ജനങ്ങളെ ആകര്‍ഷിക്കാനുള്ള രാഷ്ട്രീയഭാവനയും അതിനില്ല എന്നുള്ളതാണ് യാഥാർത്ഥ്യവും.