ചീഫ് ജസ്റ്റിസ് പ്രതിക്കൂട്ടിലാകുമ്പോള്‍ അഥവാ വിലയ്ക്ക് വാങ്ങാവുന്ന കോടതികള്‍!

ഹൈക്കോടതിക്ക് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ അനുവാദം വേണം. ഇവിടെ സാക്ഷാല്‍ ചീഫ് ജസ്റ്റിസിനെതിരെ തന്നെ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുന്ന സാഹചര്യം!- ശ്യാം ജേസൺ എഴുതുന്നു

ചീഫ് ജസ്റ്റിസ് പ്രതിക്കൂട്ടിലാകുമ്പോള്‍ അഥവാ വിലയ്ക്ക് വാങ്ങാവുന്ന കോടതികള്‍!

ശ്യാം ജേസൺ


ലക്നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു നിര്‍ദ്ദിഷ്ട യോഗ്യതകള്‍ ഇല്ലെന്നു ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ഇത്തരത്തിലുള്ള 46 കോളേജുകളുടെ അംഗീകാരം ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) റദ്ദാക്കി. ഇതിനെതിരെ പരമോന്നത നീതിപീഠത്തിനു മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്ന കേസ് പിന്‍വലിച്ച് അലഹബാദ് ഹൈക്കോടതിയില്‍ വീണ്ടും കേസ് നല്‍കാന്‍ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിപി യാദവിനെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ഖുദിശി പ്രേരിപ്പിച്ചു. അങ്ങനെ ചെയ്താല്‍ അനുകൂല വിധി നേടാന്‍ വേണ്ട ഇടപെടലുകള്‍ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്യ്തിരുന്നു. ഭാവന പാണ്ഡെ എന്ന ഹവാല ഡീലര്‍ വഴിയാണ് ഖുദിസിയെ യാദവ് സമീപിക്കുന്നത്. ഇത്തരത്തില്‍ അനുകൂല വിധി നേടുവാന്‍ കേസ് അനുകൂല ബെഞ്ചിലേക്ക് ലിസ്റ്റ് ചെയ്‌തെടുക്കുന്നതടക്കമുള്ള ഇടപെടലുകളെയാണ് 'ഫോറം ഷോപ്പിങ്' എന്ന് വിളിക്കുന്നത്.

യാദവിന്റെ സ്ഥാപനത്തിന്റെ യോഗ്യത റദ്ദാക്കിയ എയിംസിന്റെ ഉത്തരവിന് അലഹബാദ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഇതിനെതിരെ എയിംസ് സുപ്രീം കോടതിയെ സമീപിക്കുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ കേസ് എത്തുകയും ചെയ്തു. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ കേസ് പരിഗണിക്കുകയും അലഹബാദ് ഹൈ കോടതിയുടെ ഇടക്കാല സ്റ്റേ ശരിവെക്കുകയും ഉണ്ടായി.

ഹവാല ബ്രോക്കര്‍ പാണ്ഡെയെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേസില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖുദിസി ക്രിമിനല്‍ ഗൂഡലോചന നടത്തിയത് വെളിവാകുന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അദ്ദേഹം ഈ കേസില്‍ ഇടപെട്ടു എന്നു തന്നെയാണ് സൂചന. ഇത് അന്വേഷിക്കണം എന്നായിരുന്നു അഡ്വക്കേറ്റ് കാമിനി ജെയ്‌സ്വാള്‍ നല്‍കിയ റിട്ട് പെറ്റീഷന്‍.

ഒരു കേസില്‍ ഒരാള്‍ക്ക് സവിശേഷമായ എന്തെങ്കിലും താത്പര്യമോ പക്ഷപാതമോ ഉണ്ടെങ്കില്‍ അയാള്‍ പ്രസ്തുത കേസ് പ്രിസൈഡ് ചെയ്യരുത്. ഇതാണ് ഇതുമായി ബന്ധപ്പെടുന്ന നിയമ ആപ്തവാക്യം.

ദീപക് മിശ്ര

ജസ്റ്റിസ് ചെലമേശ്വര്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഈ കേസ് കൈമാറി ഉത്തരവായി. നവംബര്‍ 13 തിങ്കളാഴ്ച ഈ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കെ, അസാധാരമായൊരു നീക്കത്തിലൂടെ ചീഫ് ജസ്റ്റിസ് മിശ്ര, ജസ്റ്റിസ് ചെലമേശ്വറിന്റെ ഓര്‍ഡറിനെ റദ്ദ് ചെയ്യുകയും ഇക്കാര്യത്തിനായി മൂന്നംഗ ബെഞ്ചിനെ നിര്‍മ്മിക്കുകയും ചെയ്തു.

ഹൈക്കോടതിക്ക് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ അനുവാദം വേണം. ഇവിടെ സാക്ഷാല്‍ ചീഫ് ജസ്റ്റിസിനെതിരെ തന്നെ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുന്ന സാഹചര്യം!

'Nemo Judex in Causa Sua' (no one can preside over a hearing in which he holds a specific interest or bias); ഒരു കേസില്‍ ഒരാള്‍ക്ക് സവിശേഷമായ എന്തെങ്കിലും താത്പര്യമോ പക്ഷപാതമോ ഉണ്ടെങ്കില്‍ അയാള്‍ പ്രസ്തുത കേസ് പ്രിസൈഡ് ചെയ്യരുത്. ഇതാണ് ഇതുമായി ബന്ധപ്പെടുന്ന നിയമ ആപ്തവാക്യം.

അസാധാരണമായ ഈ പ്രതിസന്ധിയില്‍ സുപ്രീം കോടതി അഭിഭാഷക സംഘടനാ ഭാരവാഹികളും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹയും നിരവധി അഭിഭാഷകരുമുള്‍പ്പെടെയുള്ളവര്‍ ഈ കേസിലെ പരാതിക്കാരുടെ ഭാഗം അവതരിപ്പിക്കുന്നതിൽ നിന്ന് അവരുടെ അഭിഭാഷകരെ തടയുന്ന വിധത്തില്‍ ബഹളമുണ്ടാക്കി, മിശ്രയുടെ ഭാഗം സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ മുന്‍ വിധിന്യായ പകര്‍പ്പുകളും പുതിയ ചില ലീഗല്‍ പ്രൊപോസിഷന്‍സും (''സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണാധികാരം ഭരണഘടനാപരമായ അധികാരമായി പരിഗണിക്കപ്പെടണം"') നിരത്തി.

കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളണം എന്ന ആവശ്യത്തോട് അതൊക്കെയും ചെറിയ സംഗതികള്‍ മാത്രമാണെന്ന് മിശ്ര മറുപടി പറഞ്ഞപ്പോള്‍, അത് ചീഫിന്റെ സഹിഷ്ണുതയായി വാഴ്ത്തുകയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചെയ്തത്.

പ്രശാന്ത് ഭൂഷൺ

വര്‍ദ്ധിത ആക്രോശങ്ങള്‍ക്കിടയില്‍ തന്റെ വാദമുഖങ്ങള്‍ മൂടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞ പരാതിഭാഗം അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഒടുവില്‍ കോടതിമുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. ഭൂഷണിനും ജെയ്‌സ്‌വാളിനും ദുഷ്യന്ത് ദവെയ്ക്കുമെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. മിശ്ര തന്നെ ഒരു വേള ഇക്കാര്യം പറയുകയുമുണ്ടായി. പ്രശാന്ത് ഭൂഷണ്‍ ഇറങ്ങിപ്പോയതിനു ശേഷം മിശ്ര വിധി പറയുകയും, അതിനോട് 'ഈ ഉത്തരവിനു വിരുദ്ധമായി വരുന്ന ഏതൊരു ഉത്തരവും നിയമസാധുതയില്ലാത്തതാണ്' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളണം എന്ന ആവശ്യത്തോട് അതൊക്കെയും ചെറിയ സംഗതികള്‍ മാത്രമാണെന്ന് മിശ്ര മറുപടി പറഞ്ഞപ്പോള്‍, അത് ചീഫിന്റെ സഹിഷ്ണുതയായി വാഴ്ത്തുകയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചെയ്തത്.

ഫോറം ഷോപ്പിങിനെ ചോദ്യം ചെയ്യാന്‍ സമര്‍പ്പിച്ച പരാതി അതേ ന്യായം പറഞ്ഞു തള്ളിക്കളയുന്ന വിരോധാഭാസം മറ്റു പലതിനെയും പോലെ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.


Read More >>