ദളിതർക്കും ഈഴവർക്കും നായർക്കും ഉണ്ട്; അയ്യപ്പൻ എന്ന പേരില്ലാത്ത ഏക ജാതി?

അയ്യപ്പൻ നിങ്ങളുടെ വികാരമല്ല. മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം. എന്നാൽ അവർണന് അയ്യപ്പൻ വികാരമാണ്!

ദളിതർക്കും ഈഴവർക്കും നായർക്കും ഉണ്ട്; അയ്യപ്പൻ എന്ന പേരില്ലാത്ത ഏക ജാതി?

അയ്യപ്പൻ ഞങ്ങളുടെ #വികാരമാണ്.

എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കും തുടങ്ങിയ ബ്ലാ... ബ്ലാ... ബ്ലാ പറയുന്ന സവർണരേ നിങ്ങളോട് ഒരു ചോദ്യം.

നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്, കേശവൻ നമ്പൂതിരിയുണ്ട്, മാധവൻ നമ്പൂതിരിയുണ്ട്.

വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങൾ പേരിടുന്നു.

ഇനി ശിവന്റെ നാമങ്ങളെ നോക്കിയാൽ നിങ്ങളുടെ കൂട്ടത്തിൽ മഹാദേവൻ നമ്പൂതിരിയും, മഹേശൻ നമ്പൂതിരിയും, നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയ ശിവ സഹസ്രനാമത്തിലെ ആയിരം പേരുകൾ കാണാവുന്നതാണ്.

അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങൾ വിരാജിക്കുന്നു. ‌സുബ്രഹ്മണ്യൻ നമ്പൂതിരി മുതൽ ഷൺമുകൻ നമ്പൂതിരി വരെയുള്ള സഹസ്രനാമങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാണ്.

അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങൾ അറിയപ്പെടുന്നു.

വിഘ്നേശ്വരൻ നമ്പൂതിരി മുതൽ ഗണേശൻ നമ്പൂതിരി വരെയുള്ള നാമങ്ങളിൽ നിങ്ങളെ കാണപ്പെടുന്നു.

നിങ്ങൾ ഇത്രമാത്രം സ്നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്?

എന്തുകൊണ്ട് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി?

താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി?

ഏതെങ്കിലും കാലത്ത് ശബരിമലയിൽ ഒരു അയ്യപ്പൻ നമ്പൂതിരി മേൽശാന്തിയായി വന്നിട്ടുണ്ടോ?

ആദിവാസികളിൽ നിങ്ങൾക്ക് നിറയെ അയ്യപ്പനെ കാണാം..

ദളിതരിൽ കാണാം...

നായരിലും, മേനോനിലും, പിള്ളയിലുമെല്ലാം അയ്യപ്പനേയും അയ്യപ്പൻ കുട്ടിയേയും കാണാം!!!!

അയ്യപ്പൻ നായരും, അയ്യപ്പൻ കുട്ടി നായരും, അയ്യപ്പൻ പിള്ളയും, അയ്യപ്പ ദാസനുമെല്ലാം അവർണരിൽ നിങ്ങൾക്ക് കാണാം...

അയ്യപ്പൻ നിങ്ങളുടെ വികാരമല്ല.

മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം.

എന്നാൽ അവർണന് അയ്യപ്പൻ വികാരമാണ്!

അവർണന്റെ ക്ഷേത്രം നിങ്ങൾ കൈയ്യടക്കിയതാണ്!

ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു.

ഈ രാജ്യത്തെ നീതിപീഠത്തിലൂടെ ഈ അവകാശത്തിനു വേണ്ടിയുള്ള ജല്ലിക്കെട്ട് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ...

Read More >>