നല്ല മൂര്‍ച്ചയാണ്! ബാഗിനുള്ളില്‍ കത്തിയുമായി സഞ്ചരിക്കുന്ന മലയാളി പെണ്ണ്

വഴിയിലൂടെ നടന്നു വരുമ്പോള്‍ ഇരുട്ടില്‍ നിന്ന് തന്റെ മുന്നിലേക്കോ പിന്നിലോ ചാടി വീണു ആക്രമിക്കുന്ന ഒരാളെ ഞാന്‍ സ്വപ്‌നം കണ്ടു നടന്നു. അയാളെ സ്വന്തം കത്തിയാല്‍ നേരിടുന്നതും കുത്തി വീഴ്ത്തുന്നതും മനസ്സില്‍ പലപ്രാവശ്യവും ചെയ്തു പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു- ബാഗിനുള്ളില്‍ ഏതുനേരവും ഒരു കത്തിയുമായി സഞ്ചരിക്കുന്ന മലയാളിപ്പെണ്‍കുട്ടി എഴുതുന്നു. ഇതിലവളുടെ പേരില്ല... ഏതു സ്ത്രീയുടെ പേരാണ് അവളുടേതല്ലാത്തത്?

നല്ല മൂര്‍ച്ചയാണ്! ബാഗിനുള്ളില്‍ കത്തിയുമായി സഞ്ചരിക്കുന്ന മലയാളി പെണ്ണ്

ഞാനിവളെ ആദ്യമായി കാണുന്നത് കോഴിക്കോടു വെച്ചാണ്. ഊരാളിയുടെ പാട്ട് കേള്‍ക്കാന്‍ വന്നതായിരുന്നു. ഞങ്ങള്‍ കിളികളേയും കടലാസ് ചാത്തന്മാരേയും ഉണ്ടാക്കുകയായിരുന്നു. കിളികളെ ഒട്ടിക്കാനുള്ള ഈര്‍ക്കില്‍ ചീവുന്നതിനുള്ള കത്തിയെടുക്കാന്‍ മറന്നു പോയിരുന്നു. അപ്പോഴുണ്ട് ഇവള്‍ പറയുന്നു- കത്തി എന്റെ കയ്യിലുണ്ടെന്ന്. അവളാ കത്തികള്‍ പുറത്തെടുത്തു. ഒന്നല്ല രണ്ടു കത്തികള്‍. അതിലൊന്ന് കഠാരയായിരുന്നു- 'നല്ല മൂര്‍ച്ചായാണ്' അവള്‍ സഞ്ചരിക്കുന്നത്... ജീവിക്കുന്നത് ഈ കത്തികളുമായാണ് എന്നവള്‍ പറഞ്ഞു. പിന്നീട് കൂടുതല്‍ ചോദിക്കണമെന്നും അവളെ കുറിച്ച് കഥയെഴുതണമെന്നും തോന്നി. കുറേ ഫോട്ടോകള്‍ എടുത്തു. കവിളത്ത് കത്തി കുത്തി തലയ്ക്കിട്ടു കെട്ടി അവള്‍ നിഷ്‌കളങ്കമായി ചിരിച്ചു.

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കട്ടി മുറിച്ചു എന്നു പറഞ്ഞപ്പോള്‍, അതിനി അവളോണോ എന്നു പെട്ടെന്നൊരാന്തലുണ്ടായി. അവളും തെക്കത്തിയാണ്. അവളെ വിളിച്ചു... അല്ല... അതവളല്ല.

അവളെനിക്ക് ഒരു പേരല്ല. ഏതു സ്ത്രീയാണ് അവളല്ലാത്തത്. നീയതൊന്ന് എഴുതാമോ എന്നു ചോദിച്ചു. അവളിന്നു രാവിലെ അതെഴുതി വാട്ട്‌സപ്പ് ചെയ്തു. വായിക്കുക


- ലാസര്‍ ഷൈന്‍


"ചോര പുരണ്ട കത്തിയുമായി തെല്ലും കൂസലില്ലാതെ അവള്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ജീപ്പിനടുത്തേക്ക് നീങ്ങി. എഴുത്തു നിര്‍ത്തി ബുക്ക് അടച്ചുവെച്ച് കട്ടിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ ഓഫിസിലെ സംഭവം ഓര്‍മ്മ വന്നു. 'യ്യോ'..നീയെന്തിനാടി കത്തിയും കൊണ്ടു നടക്കണേ ആരേലും കൊല്ലാനാണോ? സൗമ്യയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ബാഗിലിരുന്ന കത്തിയും പൊക്കി പിടിച്ചു നില്‍പ്പാണ് ആശാത്തി. അതെ കൊല്ലാനാ നിന്നെ,' എന്നു കളിപറഞ്ഞ് കത്തി വാങ്ങി ബാഗില്‍ വെച്ചപ്പോള്‍ ഉള്ളില്‍ എന്തെന്നില്ലാത്ത ധൈര്യം തോന്നിയിരുന്നു.

ചെറുപ്പത്തില്‍ പിശാചുക്കളെയും ബാധകളെയും ഒക്കെ ഓടിക്കാന്‍ അമ്മൂമ്മ കിടക്കുന്നതിന്റെ തലയ്ക്കല്‍ പായ്ക്കടിയില്‍ ഒരു കത്തി എടുത്തുവച്ചു തരുമായിരുന്നു. വളര്‍ന്നപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് അമ്മൂമ്മ ഭയപ്പെട്ടിരുന്നത് ജീവനില്ലാത്ത പാവം ബാധകളെ ആണെന്നും, പേടിക്കേണ്ട യഥാര്‍ത്ഥ പിശാചുക്കള്‍ എന്റെ ചുറ്റും ജീവനോടുള്ള പലരുമാണെന്നും.

അതോടെ ഞാന്‍ കത്തി പായ്ക്കടിയില്‍ നിന്ന് മാറ്റി ഒപ്പം കൂട്ടി.

ഓഫീസില്‍ ആകെ ബഹളമാണ്. എല്ലാരും എന്തോ ചര്‍ച്ചയില്‍ ആണെന്ന് തോന്നുന്നു. "ഡീ.. നീ കണ്ടോ വാര്‍ത്ത ? ഓ.. നീ കണ്ടില്ലേ തിരുവനന്തപുരത്ത് ഒരു പെണ്‍കുട്ടി അവളെ പീഡിപ്പിക്കാന്‍ ചെന്നൊരു സ്വമിയുടെ അണ്ടി കണ്ടിച്ചെന്ന്. ഡീ.. നിനക്കതുപോലെ വല്ല ഉദ്ദേശം ഉണ്ടോ ?"- സൗമ്യയുടെ മുഖത്തൊരു സംശയഭാവം. ഞാനത് കണ്ടില്ലെന്ന് നടിച്ച് ക്യാബിനില്‍ ചെന്നിരുന്നു. ഫേസ്ബുക്ക് ഓണ്‍ ചെയ്തയുടന്‍ കുറെ വാര്‍ത്തകള്‍, അഭിനന്ദന പോസ്റ്റുകള്‍- അണ്ടികണ്ടിച്ച പെണ്‍കുട്ടിക്കാണ് അതെല്ലാം. കൊള്ളാം ധീരയായ പെണ്‍കുട്ടി- ഞാനും മനസ്സില്‍ പറഞ്ഞു.

ജോലിയെല്ലാം തീര്‍ത്ത് കുറച്ചു നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങി ഓട്ടോ പിടിച്ച് നേരെ ബീച്ചിലേക്ക് പോയി.

തണുത്ത കാറ്റ് വീശുമ്പോള്‍ എന്തോ ഉള്ളില്‍ ചൂടു നിറയുന്നു. അമ്മൂമ്മ ചെയ്തിരുന്നത് പിന്‍തുടര്‍ന്ന് കറിക്കരിയുന്ന കത്തി തലയ്ക്ക് ഭാഗത്ത് വച്ചുറങ്ങാറുണ്ടെങ്കിലും താമസം ഒറ്റക്കായി ജോലി കഴിഞ്ഞ് താമസിച്ചു വരാന്‍ തുടങ്ങിയപ്പോഴാണ് ഒരു കത്തി എപ്പോഴും കൂടെ കരുതണമെന്ന് തോന്നിയത്.

ജോലിക്കു പോയി തുടങ്ങിയിട്ട് ഒരിക്കല്‍ പോലും വഴിയരികിലോ ബസിലോ മറ്റോ ഒരു ശല്യവും ഉണ്ടായിട്ടില്ല. ഒറ്റയ്ക്കാണ് താമസമെങ്കിലും വീടിന്റെ ചുറ്റുവട്ടങ്ങളില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടായില്ല. എന്നിട്ടും കിടക്കുമ്പോള്‍ നടക്കുമ്പോള്‍ കത്തി കൂടെ കരുതി.

എന്തിനായിരുന്നു എന്റെ ഭയം. വഴിയിലൂടെ നടന്നു വരുമ്പോള്‍ ഇരുട്ടില്‍ നിന്ന് തന്റെ മുന്നിലേക്കോ പിന്നിലോ ചാടി വീണു ആക്രമിക്കുന്ന ഒരാളെ ഞാന്‍ സ്വപ്‌നം കണ്ടു നടന്നു. അയാളെ സ്വന്തം കത്തിയാല്‍ നേരിടുന്നതും കുത്തി വീഴ്ത്തുന്നതും മനസ്സില്‍ പലപ്രാവശ്യവും ചെയ്തു പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകള്‍ കുട്ടികാലത്തേക്ക് വീണ്ടും ഓടിപ്പോയി.

മിഠായി വാങ്ങാന്‍ പോയപ്പോള്‍, പുതിയ മിഠായി വന്നിട്ടുണ്ട് എടുത്തു തരാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൊണ്ടുപോയി അമ്മിഞ്ഞ പിടിച്ചുടച്ചു നോവിച്ച വയസ്സന്‍ ഇക്കയും വീട്ടിലേക്ക് എളുപ്പവഴി കാട്ടിത്തരാമെന്ന് പറഞ്ഞു പൊന്തക്കുള്ളിലൂടെ കൊണ്ടുപോയി പാവാടയ്ക്കുള്ളില്‍ കയ്യിടാന്‍ നോക്കിയ ഏട്ടന്റെ കൂട്ടുകാരും ഒന്നും ഈ നാടുവിട്ടുപോയിട്ടില്ല.

അവരല്ലെങ്കില്‍ അവരുടെ ബാധ കയറിയ മനുഷ്യര്‍ ചുറ്റും തിരഞ്ഞു നടപ്പുണ്ട്. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ ഇരുട്ടുവീണിരുന്നു. ചാറ്റല്‍ മഴയും.ബാഗില്‍ ഒന്നുകൂടി മുറുകിപിടിച്ചു. പെട്ടെന്നെടുക്കാന്‍ കഴിയയുന്നിടത്ത് കത്തിയില്ലേയെന്ന് ഉറപ്പുവരുത്തി, വേഗത്തില്‍ നടന്നു. അവര്‍ ചെയ്തത് ശരിയായില്ല. കൊല്ലണമായിരുന്നു ആ നാറിയെ, മനസ്സ് വീണ്ടും പറഞ്ഞു.

രാവിലെ പണികളെല്ലാം തീര്‍ത്ത് ഓഫീസിലേക്ക് കൊണ്ടുപോകാന്‍ ചോറുപാത്രം തയ്യാറാക്കുമ്പോഴാണ് ഇറയത്തൊരു ചുമ കേട്ടത്. മുന്‍വാതില്‍ തുറന്നിട്ടിരുന്നതുകൊണ്ട് വന്നതറിഞ്ഞില്ല. രണ്ടാനച്ഛനാണ്. അമ്മയുടെ രണ്ടാം ഭര്‍ത്താവ്. എല്ലാം ഉപേക്ഷിച്ചാണ് ഒറ്റയ്ക്ക് ഈ വീട്ടില്‍ താമസം തുടങ്ങിയത്.

എന്നാലും ഇടയ്ക്കു കയറിവരും വൃത്തികെട്ടവന്‍. മുഖം കൊടുക്കാതെ അടുക്കളയില്‍ പോയി ചായ ഇട്ടു കൊണ്ടുകൊടുത്തു. തിരിച്ചുപോയി ചൊറെടുത്തു തിരിയുമ്പോള്‍ മുന്നില്‍ തന്നെ അയാള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ കയ്യില്‍ പിടിവീണു. കുതറി ഓടി കിടപ്പുമുറിയിയിലേക്ക് കയറുമ്പോള്‍ വാതില്‍ അടയ്ക്കാന്‍ പോലും കഴിഞ്ഞില്ല- തലയണക്കടിയിലെ കത്തി മാത്രമായിരുന്നു ലക്ഷ്യം..."

Story by