മതി കെജ്രിവാളേ, ചൂൽ താഴെ വെക്കാം...!

തെരുവിൽ ധർണ ഇരുന്നിരുന്നു കെജ്രിവാളിന് ഭരിക്കാൻ പറ്റുന്നില്ല. ആരാണ് തെറ്റുകാരന്‍? ഗവർണർ തന്നെ ഒപ്പം കേന്ദ്ര സർക്കാരും. ഇനി ഇവരെയെല്ലാം മാറ്റിയേക്കാമെന്നു കരുതൂ, അപ്പോഴും അദ്ദേഹം പറയും അമേരിക്കൻ പ്രസിഡന്റിനെ കൂടി മാറ്റണം എന്ന്! ഷീലാ ദീക്ഷിത് ഭരിച്ചപ്പോഴും ഇവരെല്ലാരും ഉണ്ടായിരുന്നു എന്നോര്‍ക്കണം.

മതി കെജ്രിവാളേ, ചൂൽ താഴെ വെക്കാം...!

രണ്ടു വർഷം മുമ്പ് ഡൽഹിയിൽ രാജൂറി ഗാർഡൻ നിയമസഭ സീറ്റിൽ 10,000 വോട്ടിന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി വിജയിച്ച സീറ്റിൽ ഇപ്രാവശ്യം അവര്‍ക്ക് 10,000 വോട്ടുപോലും പിടിക്കാൻ സാധിച്ചില്ല. കെട്ടിവച്ച പണം പോലും നഷ്ടമായി.

അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായിരുന്നു ഇവരുടെ മുദ്രാവാക്യം. പ്രത്യേകിച്ചും ഷീല ദീക്ഷിത്തിനെതിരെ അവര്‍ പടവാള്‍ ഉയര്‍ത്തി. മുമ്പിൽ നിന്നത് കെജ്രിവാള്‍ തന്നെ. അഞ്ച് എംഎല്‍എമാര്‍ പണം വാങ്ങുന്നതും ഡൽഹിക്കാർ കണ്ടു. 250 കോടിരൂപ കെജ്രിവാൾ സ്വന്തം പരസ്യത്തിനായി ചെലവിട്ട വാര്‍ത്തകളും ഉണ്ടായി. മൂന്നര കോടി രൂപ വക്കീലുമാർക്കു ഫീസായി നല്‍കേണ്ടിയും വന്നു. വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയും. പക്ഷേ അത് തെളിയിക്കാൻ യാതൊരു തെളിവും അദ്ദേഹത്തിനില്ല.

സ്ത്രീകളെ ഉപദ്രവിക്കുന്നതിനെതിരെ (നിർഭയ കേസ്) അദേഹം രംഗത്തിറങ്ങി. അതും ഷീലയെ ഉന്നം വച്ചായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാക്കാം. അതിനൊന്നും ഒരുമാറ്റവും ഇന്നുമെവിടെയും ഉണ്ടായില്ല. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന വാഗ്​ദാനം, പറച്ചിലിൽ മാത്രമായി ഒതുങ്ങി.

ഡൽഹിയെ സിംഗപ്പൂർ അല്ലെങ്കിൽ ലണ്ടൻ പോലെയോ ഒരു സിറ്റിയാക്കുമെന്നായിരുന്നു അടുത്ത വാക്ക്. എന്നാലോ, എല്ലാം അതുപോലെ തന്നെ ഇപ്പോഴും തുടരുന്നു. ഷീല ദിക്ഷിത് കൊണ്ടുവന്നത് മാത്രമല്ലാതെ പുതിയത് ഒന്നുമില്ല. രണ്ടു വർഷം ഗവർണർ നജീബ് ജംഗുമായി അടിയുണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു. പത്രത്തില്‍ തിളങ്ങാനായുള്ള അഭ്യാസം. ചില വിഷയങ്ങളിൽ ഒരു കാരണവുമില്ലാതെയും ഗവര്‍ണറെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കണ്ടു. കുടിവെള്ള ക്ഷാമത്തിനു പോലും അദേഹത്തെ കുറ്റംപറഞ്ഞു.

തലസ്ഥാന നഗരം രോഗപ്രതിരോധത്തില്‍ പരാജയമായി. ആശുപത്രികളില്‍ രോഗികൾ നിറഞ്ഞപ്പോൾ മന്ത്രിമാരെല്ലാം വിദേശപര്യടനത്തിന്‍റെ തിരക്കിലായിരുന്നു. അവർ ഗൂഗിൾ നോക്കി ഉത്തരങ്ങള്‍ പറഞ്ഞു- ഇതിനെ പ്രതിരോധിക്കാൻ മറ്റു വഴികള്‍ ഒന്നുമില്ല, അതിനും ഗവർണർ തന്നെയാണ് കുറ്റക്കാരന്‍!

തെരുവിൽ ധർണ ഇരുന്നിരുന്നു കെജ്രിവാളിന് ഭരിക്കാൻ പറ്റുന്നില്ല. ആരാണ് തെറ്റുകാരന്‍? ഗവർണർ തന്നെ ഒപ്പം കേന്ദ്ര സർക്കാരും. ഇനി ഇവരെയെല്ലാം മാറ്റിയേക്കാമെന്നു കരുതൂ, അപ്പോഴും അദ്ദേഹം പറയും അമേരിക്കൻ പ്രസിഡന്റിനെ കൂടി മാറ്റണം എന്ന്! ഷീലാ ദീക്ഷിത് ഭരിച്ചപ്പോഴും ഇവരെല്ലാരും ഉണ്ടായിരുന്നു എന്നോര്‍ക്കണം.

Read More >>