രാഷ്ട്രീയമായിട്ടാണ് പ്രതികരിക്കേണ്ടത്, കൊന്നതിന്റെ കണക്കുകളിലല്ല

വെസ്റ്റ് ബംഗാളില്‍ സിപിഎം ഭരണം തുടർച്ചായി എതിർചേരികളെ അടിച്ചു ഒതുക്കുന്നതില്‍ ഇതേപോലെയുള്ള സാമര്‍ത്ഥ്യം കാണിച്ചു. ഒരിക്കലും തിരിച്ചടി അവിടെ പ്രതീക്ഷിച്ചതേയില്ല. ഇന്ന് അവിടെ എവിടെയാണ് സിപിഎം? അടിച്ചൊതുക്കിയുള്ള ഭരണത്തിനു അല്പായുസ്സായിരിക്കും ഫലം. കണ്ണൂരിലും ഏതാണ്ട് ഇത് തന്നെയല്ലേ സ്ഥിതി?

രാഷ്ട്രീയമായിട്ടാണ് പ്രതികരിക്കേണ്ടത്, കൊന്നതിന്റെ കണക്കുകളിലല്ല

സിപിഎം നേതൃത്വത്തിൽ ഒരു മുന്നണി കേരളം ഭരിക്കുമ്പോള്‍ `മിനിമം പ്രോഗ്രാമിട്ട് എതിർ സംഘടനയിൽ ഉള്ളവരെ പൈശാചികമായി കൊല്ലുന്നു. ദിവസങ്ങള്‍ക്കകം അവരും പകരമായി കണക്ക് വീട്ടുന്നു. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോൾ ടി.പി വധത്തിനു ശേഷം പോലീസ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ വ്യക്തമായി നിയന്ത്രിച്ചിരുന്നു. ചെയ്തവനെയും ചെയ്യിപ്പിച്ചവനെയും പ്രേരണ നല്‍കിയവനെയും ഓരോന്നായി പൊക്കി. പോലീസ് പ്രോ ആക്റ്റീവ് ആയാല്‍ ഒരു ആഴ്ച കൊണ്ട് തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമെയുള്ളൂ. ഇപ്പോൾ കയ്യിലുള്ള ആ അധികാരം വെറുതെ കൈവിട്ടു പോകാതെയിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിക്കണം.

കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് കൊച്ചു കേരളം. കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള സമ്മര്‍ദ്ദം പലയിടത്തു നിന്നും ഉയരുന്നു. അങ്ങനെയൊന്നു നമ്മുക്ക് നല്ലതാണോ? കേന്ദ്രത്തിനു ഇവിടെ ഇടപെടാം. പറ്റില്ല എന്ന് ധരിക്കരുത്. എങ്ങനെയെന്നാല്‍ നമ്മുടെ ഭരണം ഒരു ഫെഡറൽ വ്യവസ്ഥിതിയാണ്. ജനാധിപത്യത്തിനു നാലു തൂണുകൾ ഉണ്ട്. അതിൽ ഒരു തൂണിൽ കൂടി കേന്ദ്രഭരണത്തിനു ഒരു സംസ്ഥാനത്തിന്‍റെ അധികാരത്തില്‍ അധീനത സ്ഥാപിക്കാം. മാത്രമല്ല, കോടതിക്കും ഇക്കാര്യത്തില്‍ ഇടപെടാം.

Breaking law and order by kiling political opponents by the ruling party with the aid of law makers and the force

എൺപതിന്റെ അവസാനം തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ ഈയുള്ളവന്റെ ക്യാമ്പസ് ജീവിതത്തിലെ അനുഭവം പറയാം.

ക്യാമ്പസുകളിൽ 'സ്റ്റുഡന്റസ് ഫെഡറേഷൻസ് ഓഫ് ഇന്ത്യ' അകാരണമായ ഒരു ഭീതി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരത്തിയിരുന്നു എന്നുള്ളത് ഒരു സത്യമാണ്. ഇവര്‍ ഒരു കാരണവശാലും കെ.എസ്.യുവിനെ ചില കോളേജുകളിൽ ഒരു യൂണിറ്റ് പോലും തുറക്കാന്‍ സമ്മതിക്കില്ല.

പുനലൂർ ശ്രീനാരായണ കോളേജ് തന്നെ ഉദ്ദാഹരണം. എസ്.എഫ് ഐയാണ് അവിടെ എല്ലാം. കെ.എസ്.യുവിനെ അവിടെ അടുപ്പിക്കയില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ മാത്രം നാമനിര്‍ദ്ദേശക പത്രം സമര്‍പ്പിക്കും,എസ്.എഫ്.ഐ മാത്രം. വേറെ ആരെയും നോമിനേഷന്‍ പോലും നല്‍കാന്‍ അനുവദിക്കുകയില്ല. അല്ലെങ്കില്‍ അതുപോലെ ആക്രമണമനോഭാവത്തോടെ എതിരിടാന്‍ തയ്യാറാകണം. അതിനാല്‍ തന്നെ ഏകപക്ഷിയമായ വിജയം ഇവര്‍ക്കെപ്പോഴും എപ്പോഴും സുനിശ്ചിതം.

ഇവിടെ ഉണ്ടായ കൌണ്ടർ പ്രോഡക്റ്റ് ആണ് 'എബിവിപിയുടെ വേരോട്ടത്തിനു ഹേതുവായത്. പുറത്തുനിന്നും ആര്‍.എസ്.എസിന്റെ പിന്തുണ ഉള്ളപ്പോള്‍ അടിക്കു അടി വെട്ടിന്നു വെട്ടാന്‍ അവര്‍ക്ക് ധൈര്യമായി. അധികം കാമ്പസുകളിലും കെ.എസ്.യു പേരിനു മാത്രമായി ഒതുങ്ങിയപ്പോള്‍ എബിവിപി പലയിടത്തും നേടി. എസ്.എഫ്.ഐയുമായി യോജിച്ചു പോകുവാൻ യാതൊരു താല്‍പര്യം ഇല്ലാത്ത ഒരു കൂട്ടരുണ്ട്. കെ.എസ്.യു ചിത്രത്തില്‍ തന്നെ ഇല്ല, അപ്പോള്‍ പിന്നെ അടുത്ത ഓപ്ഷന്‍ എബിവിപിയിലേക്ക് മാറി.

വെസ്റ്റ് ബംഗാളില്‍ സിപിഎം ഭരണം തുടർച്ചായി എതിർചേരികളെ അടിച്ചു ഒതുക്കുന്നതില്‍ ഇതേപോലെയുള്ള സാമര്‍ത്ഥ്യം കാണിച്ചു. ഒരിക്കലും തിരിച്ചടി അവിടെ പ്രതീക്ഷിച്ചതേയില്ല. ഇന്ന് അവിടെ എവിടെയാണ് സിപിഎം? അടിച്ചൊതുക്കിയുള്ള ഭരണത്തിനു അല്പായുസ്സായിരിക്കും ഫലം. കണ്ണൂരിലും ഏതാണ്ട് ഇത് തന്നെയല്ലേ സ്ഥിതി? അവിടെ കോൺഗ്രസിനെ എവിടെയും വളരാന്‍ അനുവദിക്കില്ല. അങ്ങനെയുള്ളപ്പോള്‍ നേട്ടം ആര്‍ക്കായിരിക്കും?തീര്‍ച്ചയായും അവിടെ ബിജെപി/ ആര്‍.എസ്.എസ് വേരോട്ടം ശക്തമാകും എന്നറിയാന്‍ വലിയ ജ്ഞാനമൊന്നും വേണ്ടാ. അപ്പോള്‍ ആരോടാണ് ഇടതുപക്ഷത്തിന്റെ ഈ യുദ്ധം?

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് ചെറിയ ക്ലാസുകള്‍ മുതല്‍ ഉരുവിട്ടു ജപിച്ചത് കൊണ്ടുമാത്രം കാര്യമില്ല. 600 പരം ഭാഷകൾ സംസാരിക്കുന്ന ഒരു ദേശമാണിത്. ഹൈന്ദവ വിശ്വാസികള്‍ ഭൂരിപക്ഷം ഉള്ള ഇവിടെ അതേ വിശ്വാസത്തിന്റെ പേരില്‍ ലഹളകളും കലാപങ്ങളും നടക്കുന്നു. കേരളത്തിൽ പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കൂടുതല്‍. വിശ്വാസത്തിന്റെ മേമ്പൊടി കൂടിയായാല്‍ പിന്നെ പറയുകയും വേണ്ടാ. കൊടിഞ്ഞിയില്‍ ഫൈസൽ എന്നയാള്‍ ഹൈന്ദവമതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ അയാള്‍ വധിക്കപ്പെട്ടു. കാസർകോഡ് ഒരു മുസ്ലിം പുരോഹിതനും മത സ്പർധയിൽ കൊല്ലപ്പെട്ടു. ഈ ഹീനകൃത്യങ്ങള്‍ ചെയ്തവര്‍ വളരെ എളുപ്പത്തില്‍ ജാമ്യം വാങ്ങി തിരിച്ചു നമ്മുക്കിടയിലേക്ക് തന്നെ ഇറങ്ങിയിരിക്കുന്നു. പകൽ വെളിച്ചത്തിൽ പോലും കൊല നടത്താന്‍ മടിക്കാത്തവരെ ജാമ്യം നല്‍കാതെ അവരെ ശിക്ഷിക്കയാണ് വേണ്ടത്. അത്തരമൊരു സന്ദേശമാണ് സർക്കാറില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും