ഫോൺ ചോർത്തൽ സിംപിളാണ്; ചോർച്ച തടയാൻ ബെസ്റ്റ് ഐഫോൺ- ബിഎസ്എൻഎൽ കോമ്പിനേഷൻ

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ടെലഫോണ്‍ ടാപ്പിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നത്, പ്രത്യേകിച്ചും പോലീസുകാര്‍ തന്നെ. ഇതു വര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണ്. അദ്യം നമ്പര്‍ ഇതിലേക്ക് ഫീഡ് ചെയ്യും. ഇതില്‍ നിന്നും ഒരു സോഫ്റ്റ് വെയർ 10 സെക്കന്റിന്‍ വിളിക്കുന്ന ആളിന്റെ ഫോണില്‍ കയറും. STEALTH സോഫ്റ്റ്വെയര്‍ എന്നാണ് ഇതറിയപ്പെടുന്നത്. പിന്നെ ഇവര്‍ ആരോടും സംസാരിച്ചാലും സംഭാഷണം ലാപ്‌ടോപ്പില്‍ റെക്കോര്‍ഡിംഗ് തുടരുന്നു കൊണ്ടിരിക്കും.വളരെ സിംപിൾ!

ഫോൺ ചോർത്തൽ സിംപിളാണ്; ചോർച്ച തടയാൻ ബെസ്റ്റ് ഐഫോൺ- ബിഎസ്എൻഎൽ കോമ്പിനേഷൻ

പോലീസ് ഏത് വിധേനയാണ് ഫോണ്‍ ചോര്‍ത്തുന്നത്? ഒരു തൊണ്ണൂറു ശതമാനം കേസുകളിലും അന്വേഷണവുമായി ഒരു ബന്ധവും കാണില്ല. മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് എപ്പോഴും പോലീസ് വലയിലാണ്. കസ്റ്റമേഴ്സ് കൊടുക്കുന്ന പല വിധ കേസുകള്‍.അതില്‍ പോലീസ് ഒരു തരത്തിലും നടപടിയെടുക്കരുത്. അതിനു പോലീസ് പറയുന്ന ഏത് വൃത്തികെട്ട ജോലിയും നിയമത്തില്‍ എവിടെയുമില്ലാത്തത് അവര്‍ ചെയ്തു കൊടുക്കും. അതിനു അവര്‍ക്ക് IG യുടെയെന്നല്ല ഒരു കോണ്‍സ്റ്റബളിന്റെ കുറിപ്പ് പോലും ആവശ്യമില്ല.

പൊലീസുകാര്‍ അവരുടെ ശത്രുക്കളായ സീനിയര്‍ ഉദ്യോഗസ്ഥരായ പലരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഇതു ഏറ്റവും കുറച്ചു നടക്കുന്നത് അല്ലെങ്കില്‍ തീരെ കഴിയാത്തത് BSNL- ല്‍ മാത്രമാണ്. അവര്‍ ശരിയായ രേഖകള്‍ വാങ്ങി അവരുടെ മേലധികാരികള്‍ അംഗീകാരം നല്‍കുന്ന മുറയ്‌ക്കേ ഫോണ്‍ ടാപ്പിംഗ് നടത്തുകയുള്ളൂ.

ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് വരെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ്. അത്രയുമൊക്കെ നടക്കുമ്പോള്‍, പിന്നെ ആരുടെ ഫോണും ഇവര്‍ക്കു ചോര്‍ത്താം.

ഡല്‍ഹിയിലുള്ള ഒരു സുഹൃത്തുണ്ട്. പല സര്‍വൈവല്‍ ടെക്‌നിക്കല്‍ ഉപകാരങ്ങള്‍ പോലിസിനു നല്‍കുന്നയാള്‍. പല ഉദ്യോഗസ്ഥരും പ്രത്യേകിച്ചും പൊലീസ് ഇന്റലിജന്‍സില്‍ ജോലി ചെയ്യുന്നവര്‍ 25 നമ്പറുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ചെറിയ മെഷീന്‍ അനധികൃതമായി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരിക്കല്‍ അദ്ദേഹം ഡിസ്‌പ്ലേ ചെയ്തു കാണിച്ചു തന്നിരുന്നു. ഇസ്രയേല്‍ നിര്‍മ്മിതമായ ഈ ഉപകരണം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. മറ്റൊരു കാര്യം കൂടി, ഇതു അധികവും വാങ്ങിയിരിക്കുന്നത് ബില്ലു വാങ്ങാതെ ക്യാഷ് പേയ്‌മെന്റ് മോഡിലാണ്. പതിനഞ്ചു ലക്ഷം രൂപയാണ് ഇതിന്റെ വില.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ടെലഫോണ്‍ ടാപ്പിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നത്, പ്രത്യേകിച്ചും പോലീസുകാര്‍ തന്നെ. ഇതു വര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണ്. അദ്യം നമ്പര്‍ ഇതിലേക്ക് ഫീഡ് ചെയ്യും. ഇതില്‍ നിന്നും ഒരു സോഫ്റ്റ് വെയർ 10 സെക്കന്റിന്‍ വിളിക്കുന്ന ആളിന്റെ ഫോണില്‍ കയറും. STEALTH സോഫ്റ്റ്വെയര്‍ എന്നാണ് ഇതറിയപ്പെടുന്നത്. പിന്നെ ഇവര്‍ ആരോടും സംസാരിച്ചാലും സംഭാഷണം ലാപ്‌ടോപ്പില്‍ റെക്കോര്‍ഡിംഗ് തുടരുന്നു കൊണ്ടിരിക്കും.വളരെ സിംപിൾ!

സംസാരം കഴിഞ്ഞു ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയാലും നിങ്ങള്‍ വീട്ടിലും ഓഫീസിലും നടത്തുന്ന സ്വകാര്യ സംഭാഷങ്ങള്‍ പോലും ഓഫ് മോഡിലുളള ഫോണ്‍ റെക്കോര്‍ഡ് ചെയ്യും. അത് ഇങ്ങേത്തലയ്ക്കല്‍ ലാപ്‌ടോപില്‍ കേട്ടുകൊണ്ടേയിരിക്കാം. ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കണമെന്നു മാത്രം. ഐഫോണില്‍ പക്ഷെ, ഇതു നടക്കില്ല.

Read More >>