മന്‍മോഹന്‍ സിംഗിന്റെ 'മാണിക്കും' പണി വരുന്നു; ചിദംബരത്തിന്റെ ഭാര്യ ചെറിയ പുള്ളിയല്ല!

ഷോർട്ട് ലിസ്റ്റ് ആയ ക്യാൻഡിഡേറ്റ്സ് നളിനിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു, ഡീൽ ഉറപ്പിക്കുന്നു. ഇതായിരുന്നു നടന്നു കൊണ്ടിരുന്നത്. ഇതിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഗവർണ്ണർ എതിർത്തു. അദ്ദേഹം പ്രധാനമന്ത്രിക്ക് പരാതി നൽകി - നാരദ എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേല്‍ എഴുതുന്നു

മന്‍മോഹന്‍ സിംഗിന്റെ മാണിക്കും പണി വരുന്നു; ചിദംബരത്തിന്റെ ഭാര്യ ചെറിയ പുള്ളിയല്ല!

കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി ചിദംബരം, ഭാര്യ സീനിയർ സുപ്രീം കോടതി അഭിഭാഷക നളിനി ചിദംബരം, ഇവരുടെ മകൻ കാർത്തി ചിദംബരം എന്നിവര്‍ക്കു നേരെയും ഇവരുടെ പല സ്ഥാപനങ്ങൾക്ക് നേരെയും അനധികൃത ഇടപാടുകൾ, വിദേശ നിക്ഷേപം എന്നിവയില്‍ സിബിഐ, ഇൻകം ടാക്സ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടക്കുന്നു. മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ ചിദംബരം അംഗമായിരിക്കുമ്പോള്‍ നളിനിയ്ക്കും കാര്‍ത്തിയ്ക്കും എതിരെ ചിദംബരം തുടങ്ങിയവർക്കെതിരേ കോൺഗ്രസ് നേതാക്കൾ പല ആവർത്തി ആരോപങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ശാരദ ചിറ്റ് ഫണ്ട് കുംഭകോണത്തില്‍ നളിനി ചിദംബരം നേരിട്ടു പല ഇടപാടുകൾ നടത്തിയിട്ടുണ്ട് എന്ന് ആരോപണം ഉയര്‍ന്നു. കേസിന്റെ ചാര്‍ജ്ജ് ഷീറ്റില്‍ പോലും നളിനിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ അന്വേഷണം നടക്കുന്നത് യു പി എ അധികാരത്തിൽ ഇരിക്കുമ്പോഴാണ്. നളിനി ചിദംബരം ശാരദ ചിറ്റ് ഫണ്ട് ഉടമയുടെ പക്കൽ നിന്നും പതിനഞ്ചു കോടി രൂപ വക്കീല്‍ ഫീസായി വാങ്ങിയിരുന്നു എന്നാണ് നളിനി ചിദംബരം പറയുന്നത്. എന്നാൽ ശാരദ ചിറ്റ് ഫണ്ട് ഉടമയുടെ ഭാഷ്യം അങ്ങനെയല്ല, എൻഫോഴ്‌സ്‌മെന്റ് കേസുകൾ ഒതുക്കുവാനാണ് ഈ പണം കൈമാറിയത് എന്നാണ്.

കാർത്തി ചിദംബരത്തിന്റെ വാസന്‍ ഐ കെയര്‍ ഇന്ത്യ മുഴുവൻ വ്യാപിച്ചു കഴിഞ്ഞു. നേത്ര ചികിത്സാരംഗത്ത് വളരെ വേഗം ഖ്യാതി നേടിയ ഈ സ്ഥാപനം ചിദംബര പുത്രന്‍റെതാണ് എന്ന് പോലും പലര്‍ക്കും അറിയില്ല എന്നുള്ളതാണ് രസകരം.

കാർത്തി ചിദംബരത്തിന്റെ പേരിലുള്ള സ്ഥാപനം വിവിധ കമ്പനികളുടെ വിദേശ ഇൻവെസ്റ്മെന്റുകൾ സ്വീകരിക്കുന്നു എന്നതില്‍ FDI ഫോറിന്‍ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് അന്വേഷണം നടത്തുന്നു. കാർത്തി ചിദംബരം കാര്യങ്ങൾ നടത്തിക്കൊടുത്തു പണം വാങ്ങുന്നു എന്നാണ് ആരോപണം. INX മീഡിയയുടെ സിംഗപ്പൂരിൽ നിന്നുമുള്ള silkworm ഇൻവെസ്റ്റ്മെന്റ് എണ്ണൂറു കോടിയുടേതാണ്. ഈ കമ്പനിയില്‍ നിന്നും എൺപതു ലക്ഷം കൈക്കൂലി വാങ്ങി പോലും.

നളിനി പ്രധാനമായും നോട്ടമിട്ടിരുന്നത് ടാക്സ് പരമായ കേസുകളിലാണ്. പലരും അവരെ സമീപിച്ചു. ഇതിന്റെ ട്രൈബ്യുണുകളില്‍ വകുപ്പിന്റെ മന്ത്രിയുടെ ഭാര്യയെ തന്നെ അഭിഭാഷകയാകാന്‍ സമീപിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലെ? കേസിന്റെ വിധി എന്തായിരിക്കും എന്ന് ഏകദേശം ധാരണ കിട്ടുമല്ലോ. പല ദേശസാൽകൃത ബാങ്കുളുകളുടേയും ചെയർമാൻ നിയമനം ചെയ്തിരുന്നത് നളിനി ചിദംബരത്തിന്റെ ഓഫീസില്‍ നിന്നായിരുന്നു. ഷോർട്ട് ലിസ്റ്റ് ആയ ക്യാൻഡിഡേറ്റ്സ് നളിനിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു, ഡീൽ ഉറപ്പിക്കുന്നു. ഇതായിരുന്നു നടന്നു കൊണ്ടിരുന്നത്. ഇതിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഗവർണ്ണർ എതിർത്തു. അദ്ദേഹം പ്രധാനമന്ത്രിക്ക് പരാതി നൽകി. പക്ഷെ ചിദംബരം അതിലും സ്വാധീനം ചെലുത്തി. ആ പരാതി പോയ വഴി പോലും കണ്ടെത്താതെയായി. നളിനി മുഖാന്തിരം പല ബാങ്കുകളിൽ നിന്നും ഒഴുകി. ബാങ്കുകൾക്കും, ലോൺ എടുക്കുന്ന കുത്തക മുതലാളിക്കും നിയമ ഉപദേശവും ഒപ്പം ഒഴുകി. ഇതൊക്കെ വളരെ ചെറിയ ഇടപാടുകൾ മാത്രം.

പളനിയപ്പൻ ചിദംബരം തമിഴ്‌നാട് ചെട്ടിയാർ കുടുംബത്തിൽ നിന്നും ഉയര്‍ന്നു വന്നു ഒരിക്കല്‍ പ്രധാനമന്ത്രി പദത്തിൽ പോലും എത്തുമെന്നും ലോക മാധ്യമങ്ങള്‍ പുകഴ്ത്തി. കുടുംബം ഒന്നടങ്കം വിവിധ അഴിമതി കേസുകളിൽ കുടുങ്ങുമ്പോൾ ചിദംബരത്തിന്‍റെ ഇനിയുള്ള രാഷ്ട്രീയഭാവി തുലാസിൽ തൂങ്ങും എന്നതില്‍ സംശയം ഇല്ല.