'കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും'; തിരിച്ചറിയൂ, ഗൾഫ് പ്രതാപം അവസാനിക്കാറായി

"1985ൽ ഞാൻ ആദ്യമായിട്ട് പണമയച്ചത് സൗദി റിയാൽ 310ന് 1000 ഇന്ത്യൻ രൂപ എന്ന കണക്കിലായിരുന്നു. ഇന്ന് 51 സൗദി റിയാലിന് 1000 കിട്ടും. അതുകൊണ്ട് ഗൾഫുകാർ ഹാപ്പി" - നാസ്സർ ചെമ്മെട്ട് എഴുതുന്നു

കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും; തിരിച്ചറിയൂ, ഗൾഫ് പ്രതാപം അവസാനിക്കാറായി

സാമ്പത്തികമാന്ദ്യം ഇത്രത്തോളം അടുത്തെത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് നമ്മൾ മലയാളികൾ പ്രത്യകിച്ച് മലബാറുകാർ! സാധാരണ ഷോപ്പിംഗ് മാളുകളിൽ കറങ്ങി നടന്നും അമ്യൂസ്മെന്റ് പാർക്കുകളിലും മറ്റും ദിവസങ്ങൾ സാധാരണപോലെ ചെലവഴിച്ചും അവർ അങ്ങനെ കഴിഞ്ഞു പോകുന്നു. പല കമ്പനികളിലും ആളുകളെ പിരിച്ചു വിടുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. ഇനിയും പലരും തൊഴിൽ നഷ്ടപെടെലിന്റെ വക്കിലാണ് നിൽക്കുന്നത്. ഇതൊന്നും അറിഞ്ഞിട്ടും മലയാളികൾക്ക് കുലുക്കമില്ല . അതിന് മുഖ്യകാരണമായി ഞാൻ കാണുന്നത് ഗൾഫ് പണത്തിന്റെ ഒഴുക്ക് തന്നെയാണ് .

നാട്ടിലെ ഗൾഫ് കുടുംബങ്ങൾക്ക് അതിന്റെ ഗൗരവം അതിന്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നാണ് കരുതുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം കുറയും തോറും ഗൾഫിൽ സ്പോൺസർ അറിയാതെ ശമ്പളം കൂടുന്നതാണ് വസ്തുത. അതിനനുസരിച്ച ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കൂടി കൊണ്ടേയിരിക്കും.

1985ൽ ഞാൻ ആദ്യമായിട്ട് പണമയച്ചത് സൗദി റിയാൽ 310ന് 1000 ഇന്ത്യൻ രൂപ എന്ന കണക്കിലായിരുന്നു. ഇന്ന് 51 സൗദി റിയാലിന് 1000 കിട്ടും. അതുകൊണ്ട് ഗൾഫുകാർ ഹാപ്പി. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുംതോറും ശരിക്കും മനസ്സിന് സന്തോഷം കിട്ടുന്നത് വിദേശത്തുള്ള ഇക്കാർക്കാണ് . 1992 കാലത്താണ് തോന്നുന്നു 200 റിയാലിന് 1000 രൂപ കിട്ടിയിരുന്നത് ഒറ്റ രാത്രികൊണ്ട് 120 റിയാലിന് 1000 രൂപ കിട്ടുന്ന സ്ഥിതിയിലേക് ഇന്ത്യൻ രൂപയുടെ മൂല്യം കുറച്ചത് അന്നത്തെ ഫിനാൻസ് മിനിസ്റ്റർ ഡോ. മൻമോഹൻ സിങ് ആയിരുന്നു .

വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ എഫ്ഫക്റ്റ് എല്ലാമേഖലയും ബാധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികൾ പണം ഇറാക്കിയിരുന്ന റിയൽ എസ്റ്റേറ്റ് മേഖല എല്ലാം തകർന്ന് തരിപ്പണമായി. ഒരു ഈസി ഇൻവെസ്റ്റ് മെന്റ് എന്ന രീതിയിൽ വിദേശ മലയാളികൾ മുതൽ മുടക്കിയിരുന്നത് ഈ മേഖലയിലാണ്. നോട്ട് നിരോധനം വല്ലാത്തൊരു അടിയാണ് റിയൽ എസ്റ്റേറ്റ് മേഖലക്ക് നൽകിയത്. വിദേശത്തു നിന്നും തിരിച്ചു വന്നവർ സ്വന്തം സ്ഥലം വിൽക്കാൻ പറ്റാതെ ബുദ്ധിമുട്ടിയിരിക്കയാണ്. നാട്ടിൽ വന്നാൽ ശിഷ്ട കാലം സ്ഥലം വിറ്റു കിട്ടുന്ന പണം കൊണ്ട് സന്തോഷമായി ജീവിക്കാം എന്ന് കരുതിയവർ തിരിച്ചു പോകാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. പക്ഷെ ഗൾഫ് മേഖലയിലെ സ്വദേശിവത്കരണം കാരണം തിരിച്ചു പോക്ക് എളുപ്പമല്ല . നാട്ടിൽ ആണെങ്കിൽ ജോലിയും കിട്ടാനില്ല . ബംഗാളികൾ ഏറെക്കുറെ എല്ലാ മേഖലയും കീഴടക്കി കഴിഞ്ഞു. അവർ സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് ചിലവ് ചുരുക്കാൻ തുടങ്ങി . മൊബൈൽ ബിസിനെസിനെയാണ്. അവരുടെ ചിലവ് ചുരുക്കൽ കാര്യമായി ബാധിക്കുന്നത് . ഇപ്പോഴും മലയാളികൾ ഇത് കാര്യമായി എടുത്തില്ല എന്നാണ് തോന്നുന്നത് .

ഇനി ഇന്നുമുതൽ ഓണാവധി തുടങ്ങി. എല്ലാവരും അവധിക്കാലം കുട്ടികളുമായി പൊടിക്കാൻ തന്നെയായിരിക്കും തീരുമാനിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ബീച്ചുകളും നിറയും. പണം ഒഴുകി കൊണ്ടേയിരിക്കും. വിദേശത്തും എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഗൾഫിൽ അവധികഴിഞ്ഞ് കഴിഞ്ഞ ആഴ്ച തുറന്നതേയുള്ളൂ നാട്ടിൽ ഉണ്ടായിരുന്ന ഗൾഫ് മലയാളികൾ അധികപേരും തിരിച്ചെത്തിയിട്ടുണ്ടാവും. ഗൾഫിലെ കേരളം പച്ചക്കറിയുടെയും ഈത്തപ്പഴത്തിന്റേയും വില എല്ലായിപ്പോഴും ഒരേപോലെയാണ്. ഇന്ത്യൻ കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ ലാഭം കൊയ്യുന്നത് സൂപ്പർ മാർക്കെറ്റ് മുതലാളിമാരാണ്.

നാട്ടിൽ ആണെങ്കിൽ സൂപ്പർ മാർക്കറ്റും ചപ്പാത്തി കമ്പനികളും ചറ പറ എല്ലാമുക്കിലും തുടങ്ങിയിരിക്കുന്നു . ഫാസ്റ്റ് ഫുഡ് - അത് ഗൾഫ് സന്തതിയാണ് . മലബാറിലുടെ യാത്ര ചെയ്താൽ അറിയാം ഏറ്റവും കൂടുതൽ ഫാസ്റ്റഫുഡ് എന്ന ബോർഡ് ഓരോ കിലോമീറ്ററിലും കാണാം . കുഴിമന്തി ആണ് ഇതിൽ വമ്പൻ . ഇത് ഗൾഫിൽ വെറും മന്തി എന്ന് മാത്രമാണ് അറിയപ്പെടുന്നത്. അത് ഉണ്ടാകുന്നത് ഗൾഫിൽ ആയാലും ഇവിടെ ആയാലും താഴെ കുഴിയിൽ വലിയ ചീന ചട്ടിപോലെയുള്ള ചട്ടി ഇറക്കി വെച്ച് അതിൽ ഉണ്ടാകുന്നത്. അത് കേരളത്തിൽ എത്തിയപ്പോൾ കുഴിമന്തി ആയി. ആദ്യകാലങ്ങളിൽ ബ്രോയ്സ്റ് ആയിരുന്നു താരം. കുഴിമന്തിയുടെ ബോർഡ് കണ്ട് കുഴി മാന്തുന്ന എന്തോ മെഷിനറി ആണെന്ന് കരുതി വാങ്ങിക്കാൻ ഒരുങ്ങിയ ഗൾഫ് മലയാളികളും ഉണ്ട് .അൽഫാം അതായത് ചുട്ട കോഴി . ത്വവാഫ് കോഴിയെന്ന മലയാളികൾ ഓമന പേരിട്ട തിരിയുന്ന കോഴി. എല്ലാം സുലഭമാണ് . എല്ലാം ആശ്രയിക്കുന്നത് ഗൾഫ് മണിയെയാണ്.

ഗൾഫ് അസ്തമിക്കാറായി. ഗൾഫിലെ എല്ലാ മേഖലയിലും സ്വദേശി വത്കരണം നടക്കുന്നു .അവിടുത്തെ ലെവിയും മറ്റും വർധിച്ച് ചിലവ് കൂടിയത് കൊണ്ട് പഴയ പോലെ ബാക്കിയാവുകയില്ല. സ്വന്തമായി സൗദിയിൽ ബിസിനസ് നടത്തിയിരുന്ന പലവരും പൂട്ടി സ്ഥലം വിട്ടു . ബക്കാല ഒഴിച്ച ബാക്കി എല്ലാ മേഖലയും സ്വദേശിവത്കരണം പൂർണമാണ്. സ്വർണ കടയുടെ വമ്പൻമാർ വരെ പിടിച്ചു നിൽക്കാൻ പറ്റാതെ ബുദ്ധിമുട്ടുകയാണ് എല്ലാം പൂർണ സൗദിയേഷൻ കൊണ്ട്. പിന്നെ ഒന്ന്ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ തഴച്ചു വളരുന്നത് ബേക്കറി ബിസിനസ് ആണ് . ഒരു ചെറിയ അങ്ങാടിയിൽ ചുരിങ്ങയത് 5 എണ്ണം കാണും . എല്ലാത്തിലും നല്ല കച്ചവടമാണ് . അതേപോലെ ഏറ്റവും കൂടുതൽ ആശുപത്രികൾ ഉള്ളത് മലബാറിൽ ആണ്. കോഴിക്കോട് സിറ്റിയിൽ തന്നെ 8 ഓളം വമ്പൻ ആശുപതികൾ ഉണ്ട് എല്ലാത്തിലും നിറയെ രോഗികളും. നമ്മുടെ മലയാളികൾ എല്ലാത്തിലും മുൻപന്തിയിൽ തന്നെ . പക്ഷെ സാധാരണക്കാർക്ക് ചികിത്സാചിലവിൽ ഇളവനുവദിക്കുന്ന ഒന്നുപോലും ഈ കൂട്ടത്തിൽ ഇല്ല എന്നതാണ് സങ്കടം

വിദേശ മലയാളികൾ അവർ അധ്വാനിക്കുന്ന പണം ഏറ്റവും കൂടുതൽ ചിലവാക്കുന്നത് സ്വന്തം വീടുവെക്കാനാണ് ആയുസിന്റെ ഭൂരിഭാഗവും അധ്വാനിച്ച ഉണ്ടാക്കിയ പണം വീടുവെക്കുന്നത് കൂടി തീരുകയും ഒപ്പം കടക്കാരനാവുകയും ചെയ്യുന്നു. പിന്നെ മക്കളുടെ വിദ്യാഭ്യാസം, കല്യാണം എല്ലാം അതിന് പുറമെ . മക്കൾക്കുള്ള വാഹനം - അതും നല്ല വിലകൂടിയ ബൈക്കുകൾ . ചെറുപ്പക്കാരായ കുട്ടികൾ 25 വയസ്സിനുള്ളിൽ തന്നെ ഈലോകം വിട്ടുപോകുന്നു. മക്കൾ വലുതായി അവരിലൂടെ ശിഷ്ടകാലം കഴിയാമെന്ന പ്രതീക്ഷ അപകടമരണങ്ങൾ തട്ടിയെടുത്ത വേദനയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടുന്ന മാതാപിതാക്കൾ. നമ്മുടെയൊക്കെ ചെറുപ്പകാലത് ഒരു സൈക്കിൾ പോലും സ്വന്ത മായിട്ടില്ലായിരുന്നു .

യൂറോപ്പിൽ ഇപ്പോഴും സൈക്കിൾ ആണ് അധികം ആളുകളും ഉപയോഗിക്കുന്നത് . ബേണിലെ ഡിഎച്ച്എൽ ഹെഡ് ഓഫീസിൽ വലിയ ഓഫീസർസ് വരെ സൈക്കിളിൽ ആണ് വരുന്നത്. അവിടെ ഇവിടുത്തെ വലിയ കാർ പാർക്കിങ് ഏരിയകൾ പോലെ സൈക്കിൾ സ്റ്റാൻഡ് കാണാൻ കഴിയും. ആരോഗ്യവും പൊല്യൂഷനും ഇല്ലാത്ത അന്തരീക്ഷത്തിന്ചെലവുകുറഞ്ഞ മാർഗം കൂടിയായ സൈക്കിൾ യുഗം തിരിച്ചു വരേണ്ടതുണ്ട്

കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്.

Read More >>