സിപിഎെഎം നിലപാട് വന്നില്ല: കന്യാസ്ത്രീ സമരത്തിൽ എംഎം ലോറൻസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് എണറാകുളം വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന 'സേവ് ഔര്‍ സിസ്റ്റേഴ്സ്' സമരത്തിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎെഎം മുതിർന്ന നേതാവ് എംഎം ലോറൻസ്

സിപിഎെഎം നിലപാട് വന്നില്ല: കന്യാസ്ത്രീ സമരത്തിൽ എംഎം ലോറൻസ്

ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാൻ അഭിപ്രായം പറയും. ഞാൻ അടിയുറച്ച് കമ്യൂണിസ്റ്റുകാരനാ 1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അം​ഗമായ ആളാണ് ഞാൻ . ഈ സഹോദരിമാർ‌ നടത്തുന്ന സമരം ഒരു സഹോദരി അനുഭവിച്ച ഏറ്റവും കഠിനമായ വിധിയിൽ നിന്ന് ഉത്ഭവിച്ചതാണ്. എല്ലാവർക്കും അറിവുള്ള കാര്യമാണ്. യേശു ക്രിസ്തുവിന്റെ പേരിലാണ് ഈ സഭ പ്രവർത്തിക്കുന്നത്. കർത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീമാർ. മണവാടിയായവരെ പീഡനത്തിന് വിധേയമായി എന്ന് തുറന്ന് പറയുമോ, പക്ഷെ ആ സഭ പങ്കെടുത്തിരിക്കുന്നു. യേശു ക്രിസ്തു ആയിരുന്നെങ്കിൽ തുറന്നു പറയുമായിരുന്നു. പലിശ വാങ്ങുന്ന ഒരുത്തനെ ദേവാലയത്തിൽ വെച്ച് ചാട്ടയ്ക്ക് അടിച്ച് പുറത്താക്കിയ ആളാണ് യേശു ക്രിസ്തു.

നിനക്ക് രണ്ട് വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ഒന്ന് ഇല്ലാത്തവന് കൊടുക്കാൻ പറയും. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേർക്ക് പങ്കിട്ടുകൊടുക്കാൻ പറഞ്ഞു. ഇതുപോലെ ഒരുപാട് തത്വങ്ങൾ പറയാനുണ്ട്. ഇന്നത്തെ കാലത്തല്ല. അന്ന് ഈ രിതിയിൽ ചിന്തിച്ച് സംസാരിക്കുവാനും അത് അനുസരിച്ച് പ്രവൃത്തിക്കുവാനും അതിനെ പ്രതികരിക്കാതെ കണ്ട് എന്ത് തരത്തിലുള്ള പീഡനവും കണ്ട് അനുഭവിക്കേണ്ടി വന്നാലും അത് ഏറ്റെടുക്കാനും മടിയില്ലാത്ത ആളായിരുന്നു യേശു ക്രിസ്തു.

ആ യേശു ക്രിസ്തുവിന്റെ പാരമ്പര്യം ഉയർത്തിപിടിക്കുന്നവർ സഭയിൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ ഈ ബിഷപ്പിമനെതിരായിട്ടുള്ള സമരം. ഈ പറഞ്ഞു വരുന്നത് ഇത് സഭയും സഭയ്ക്കെതിരായിട്ടുള്ള സമരമാണ് അവർ മറ ഉണ്ടാക്കുകയാണ്. സഭയ്ക്കെതിരായി സമരം എന്ന് വ്യാഖ്യാനിക്കപ്പെട്ട സഭയിലെ പ്രധാനപ്പെട്ട ആളുകൾ പറഞ്ഞാൽ കണ്ണുംപൂട്ടി വിശ്വസിക്കുന്ന പതിനായിരകണക്കിന് ആളുകൾ ഇപ്പോഴും ക്രിസ്തിയ സഭകളിൽ ഉണ്ട്. അവിടെയൊക്കെ ഈ രൂപത്തിൽ കൊള്ളരുതായ്മ്മയ്ക്ക് കൂട്ട് നിൽക്കുന്നവരായി മാറ്റുവാൻ കണക്കുകൂട്ടിയാണ് ഈ സമരം സഭയ്ക്കെതിരായുള്ള സമരമായി പറയുന്നത് അത് ബോധപൂർവ്വമാണ്. ഈ സമരത്തിൽ കന്യാസത്രീകൾക്ക് നീതി ലഭിക്കണം. സമരത്തില്‍ ഇടപെടാത്തതിലും രാഷ്ട്രീയമുണ്ടെന്നും കമ്യൂണിസ്റ്റുകാര്‍ ഭീരുക്കളാകരുതെന്നും അദ്ദേഹം പറഞ്ഞു.

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നതുപോലെ ബിഷപ്പിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ നടത്തനാണ് പൊലീസ് നോക്കുന്നത്. ഈ ഡിജിപി എന്താണ് ചെയ്യുന്നത്. കേരളത്തിന്റെ ഡിജിപിയല്ലേ. ഇവിടെയുള്ള ജനങ്ങളുടെ സംരക്ഷകനല്ലേ. ആ പണിക്ക് ഡിജിപി പോരെന്നാണ് വ്യക്തമാകുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടാണ് പ്രവര്‍ത്തിച്ചതും അധികാരത്തിലെത്തുന്നതും. ധൈര്യമില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടിയല്ല. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും ലോറന്‍സ് ഓര്‍മ്മിപ്പിച്ചു.

Read More >>