മാധ്യമം: പൊട്ടിയ ഇക്കിളിക്കണ്ണാടി, അതിൽ മുഖം നോക്കുക

ധാർമികതയുടെ കാര്യത്തിൽ നമ്മുടെ തന്നെ ദീനതയാണ് നമ്മുടെ മാധ്യമങ്ങൾ. ഇക്കിളിയിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനത്തിന്റെ മണ്ഡലത്തിൽ മാത്രമല്ല അതിന്റെ നിലനിൽപ്. നമ്മുടെ സാമൂഹ്യ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള അന്വേഷണങ്ങളും മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളും പ്രശ്നവൽക്കരിക്കാതെ നമ്മുക്ക് അതിന്റെ ഉത്തരം കണ്ടെത്താനാവില്ല തന്നെ. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി ശശികുമാർ വി. കെ എഴുതുന്നു.

മാധ്യമം: പൊട്ടിയ ഇക്കിളിക്കണ്ണാടി, അതിൽ മുഖം നോക്കുക

വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയ്ക്ക് മാധ്യമങ്ങൾക്കു ആധുനിക സമൂഹത്തിൽ അഭേദ്യമായ സ്ഥാനമാണുള്ളത്. സാമൂഹ്യ പ്രശ്നങ്ങളെ മനസ്സിലാക്കാൻ വ്യക്തിയെ തയ്യാറാക്കുന്ന, സൂക്ഷ്മവും സ്ഥൂലവുമായ അറിവി പ്രദാനം ചെയ്യുന്ന ഘടകമെന്ന നിലയ്ക്ക് മാധ്യമങ്ങൾ നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കുകയും ചെയ്യും. മാധ്യമങ്ങളുടെ സാമൂഹികത അതിന്റെ രാഷ്ട്രീയത്തിൽ ഉൾച്ചേർന്നിരിക്കുന്ന വ്യത്യസ്‌തങ്ങളായ താല്പര്യങ്ങളുടെ സംഘാതങ്ങളായി കാണാൻ കഴിയണം ആധുനിക സമൂഹത്തിൽ എന്ന് വരുന്നു.

അറിവും തിരിച്ചറിവും തമ്മിൽ ബന്ധമുണ്ടെങ്കിലും അവ നിലനിൽക്കുന്നത് തീർത്തും വ്യതിരിക്തമായ തലത്തിലാണെന്നു തോന്നുന്നു. തിരിച്ചറിവ്, അറിവിന്റെ വ്യക്തിപരതയിലാണ് നിലനിൽക്കുന്നത്. നമ്മുടെ എല്ലാ അറിവും (knowledge) നിലനിൽക്കുന്ന സമൂഹത്തെ മനസ്സിലാക്കുന്ന അല്ലെങ്കിൽ ചോദ്യം ചെയ്യുന്ന തിരിച്ചറിവുകളായി (wisdom) പരിണമിക്കാറില്ല.* കാരണം, അവ ഉത്പാദിപ്പിക്കുന്നതിന്റെയൊ ഉപഭോഗം ചെയ്യുന്നതിന്റെയോ മണ്ഡലങ്ങളിൽ വിമർശനാത്മകമായി പരിശോധിപ്പിക്കാറില്ല എന്നതിനാൽ മാധ്യമ രാഷ്ട്രീയം പ്രധാനമായ കാര്യമായി നാം പരിഗണിക്കാറേയില്ല. ജൈവികമായ തലത്തിലെ രാഷ്ട്രീയവുമായി അതിനുള്ള ബന്ധത്തെ പരിശോധിക്കാനുള്ള ആർജവം നാം നേടിയെടുത്താലേ ഈക്കാര്യത്തിൽ അതിനുള്ള സാധ്യത നമുക്ക് കൈവരൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകൻ.

നമ്മുടെ ധാർമികത എന്തെന്ന് പരിഗണിക്കപ്പെടേണ്ട വളരെ നിർണ്ണായകമായ തലത്തിൽ മാത്രമാണ് ഈ ലേഖനം ഊന്നുന്നത്. അതിനപ്പുറമുള്ള വിഷയങ്ങളെ ഈ ലേഖനത്തിൽ അന്വേഷിക്കുകയോ പരിഗണിക്കപ്പെടുകയോ ചെയ്യുന്നില്ല.

ധാർമികതയുടെ കാര്യത്തിൽ നമ്മുടെ തന്നെ ദീനതയാണ് നമ്മുടെ മാധ്യമങ്ങൾ. ഇക്കിളിയിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനത്തിന്റെ മണ്ഡലത്തിൽ മാത്രമല്ല അതിന്റെ നിലനിൽപ്. നമ്മുടെ സാമൂഹ്യ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള അന്വേഷണങ്ങളും മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളും പ്രശ്നവൽക്കരിക്കാതെ നമ്മുക്ക് അതിന്റെ ഉത്തരം കണ്ടെത്താനാവില്ല തന്നെ.

രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ടു ഇതിനെ പരിശോധിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. കിസ്സ് ഓഫ് ലവ് (Kiss of Love) എന്നറിയപ്പെടുന്ന ഒരു സമരമാർഗത്തെ ഇക്കിളിയാക്കി മാറ്റിയെടുത്ത കരവിരുത്. കൊച്ചിയിലെ ഒരു നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ മാധ്യമങ്ങൾ ആ വാർത്തയെ കൈകാര്യം ചെയ്ത രീതി. ഇതിലെല്ലാം പൊതുവിൽ കാണുന്ന ഒരു പ്രവണത അത് മനുഷ്യന്റെ ആഴമുള്ള (intimate relation) ബന്ധങ്ങളിൽ ഒളിഞ്ഞു നോക്കാനുള്ള സാധ്യതയെ നിലനിർത്തിക്കൊണ്ടു തന്നെ വാർത്തകൾ സൃഷിച്ചെടുക്കാനുള്ള മാധ്യമങ്ങളുടെ മിടുക്കിനെയാണ്. ഇക്കിളിയുടെ ലോകം സൂക്ഷ്മവും അതേസമയം വിപുലമായ സാധ്യതയെ മുന്നോട്ടു വെക്കുന്നതുമാണ്. സാമൂഹ്യ പ്രശ്നങ്ങളിൽ നിന്ന് അത് തീർത്തും വ്യക്തിയുടെ ജൈവ ബന്ധങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുന്നതും അതിൽ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

മാധ്യമങ്ങളുടെ കാര്യമിതാണെങ്കിൽ, നമ്മുടെ സാമൂഹ്യ ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും പുതിയ നിർവചനങ്ങളിലേക്ക് നാമെല്ലാവരും കടക്കുന്നതായാണ് ഇന്നത്തെ രീതി. ധാർമികതയെ തന്നെ പുനർനിർവ്വചിക്കുകയും സൂക്ഷ്മതലത്തിലെ ആഴമുള്ള ബന്ധങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ കൈമോശം വരുത്തുകയും ചിലപ്പോൾ ചെയ്യുന്നിടത്താണ് മാധ്യമങ്ങൾ പുതിയ മാധ്യമ പ്രവർത്തനത്തിന്റെ സാധ്യതയെ തിരയുന്നത്.

പ്രണയത്തെയും സ്നേഹത്തെ സംബന്ധിച്ചും ദ്വന്ദങ്ങളിലൂന്നുന്ന കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നിടത്താണ് നമ്മുടെ പരാജയമേറെയും. മനുഷ്യസ്നേഹം സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ദൃഢമായതും അത് സെക്സിനെ സാധ്യമാക്കുകയും ചെയ്യുന്നു. എല്ലാ സൗഹൃദങ്ങളിലും മനുഷ്യ സ്നേഹത്തിന്റെ വിവിധങ്ങളായ പ്രകാശനങ്ങൾ നമുക്ക് ദർശിക്കാമെങ്കിലും നമ്മുടെ സമൂഹം സ്ത്രീ-പുരുഷ ബന്ധകളിലാണ് നിയന്ത്രണങ്ങൾക്ക് ശ്രമിച്ചിട്ടുള്ളത്.** സാമൂഹ്യ തുടർ നിർമ്മിതിയുടെ സാധ്യതകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള പലവിധ മാര്ഗങ്ങളിലൊന്ന് ഈ ബന്ധങ്ങളിൽ വ്യത്യസ്തങ്ങളായ തലങ്ങളിൽ കുട്ടികളിലും മുതിർന്നവരിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതാണ്. സെക്സിനെ നിയന്ത്രിക്കുന്നതിന് പ്രണയത്തെ നിർവചിക്കുന്ന എന്ന ലളിതമായ മാർഗം.

പ്രണയത്തെയും സ്നേഹത്തെ സംബന്ധിച്ചും ദ്വന്ദങ്ങളിലൂന്നുന്ന കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നിടത്താണ് നമ്മുടെ പരാജയമേറെയും. മനുഷ്യസ്നേഹം സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ദൃഢമായതും അത് സെക്സിനെ സാധ്യമാക്കുകയും ചെയ്യുന്നു. എല്ലാ സൗഹൃദങ്ങളിലും മനുഷ്യ സ്നേഹത്തിന്റെ വിവിധങ്ങളായ പ്രകാശനങ്ങൾ നമുക്ക് ദർശിക്കാമെങ്കിലും നമ്മുടെ സമൂഹം സ്ത്രീ-പുരുഷ ബന്ധങ്ങളിലാണ് നിയന്ത്രണങ്ങൾക്ക് ശ്രമിച്ചിട്ടുള്ളത്.** സാമൂഹ്യ തുടർ നിർമ്മിതിയുടെ സാധ്യതകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള പലവിധ മാര്ഗങ്ങളിലൊന്ന് ഈ ബന്ധങ്ങളിൽ വ്യത്യസ്തങ്ങളായ തലങ്ങളിൽ കുട്ടികളിലും മുതിർന്നവരിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതാണ്. സെക്സിനെ നിയന്ത്രിക്കുന്നതിന് പ്രണയത്തെ നിർവചിക്കുക എന്ന ലളിതമായ മാർഗം. അതിനാൽ പ്രണയത്തെ നമുക്ക് ഭയമാണ്. പ്രണയം എന്താണെന്നോ, അതിലടങ്ങിയ സൗഹൃദത്തിന്റെ അംശത്തെയും നിരാകരിച്ചു കൊണ്ടാണ് എന്താണ് പ്രണയമെന്നു നാം നിർവചിക്കാറുള്ളത്‌. നമ്മുക്ക് അത് സെക്സിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ്. അപ്പോൾ പിന്നെ പ്രണയത്തെ സെക്സ് ആയി മാത്രം കാണുക. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ നാം തിരിച്ചറിയുന്നേ ഇല്ല എന്നതാണ് വാസ്തവം.

പ്രണയത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ പ്രസ്ഫുരണമെന്നു പറയുന്നത് സൗഹൃദത്തിന്റെ അതിവിശാലമായ കവാടങ്ങൾ തുറന്നിട്ടിരിക്കുന്ന, ഒരു കെട്ടിടമായതിനെ കണക്കാമെങ്കിൽ, സെക്സ്, പൊതുവിൽ അടഞ്ഞിരിക്കുന്ന ഒരു കുടുസ്സു മുറിയുടെ സ്വഭാവമാർജിക്കുന്നു. പ്രണയം ഓരോ സമൂഹത്തിലും വ്യത്യസ്തമായ സാമൂഹ്യ സ്വഭാവമുൾകൊള്ളുമ്പോൾ, അത് അന്നന്നത്തെ കാലത്തിനനുസരിച്ചു കുട്ടികളെ പഠിപ്പിക്കേണ്ട, അവരുടെ വിദ്യാഭ്യാസത്തിൽ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട, മടുപ്പിക്കേണ്ട പണിയായതു മാറുന്നു. കേരളീയ സമൂഹം ഈ കാര്യത്തിൽ കാണിക്കുന്ന കുറ്റകരമായ മൗനമാണ് നമ്മുടെതന്നെ സാമൂഹ്യ വിപര്യങ്ങൾക്കു കാരണമായതെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വവും, സാംസ്‌കാരിക പ്രവർത്തകരും, വിദ്യാഭാസ വിദഗ്ധരും സൗകര്യപൂർവം മറക്കുന്നു. ഗര്ഭനിരോധന ഗുളികളിലോ ഉറകളിലോ നമ്മൂക്ക് നമ്മുടെ സെക്സിനെ നിയന്തിക്കാമെങ്കിൽ, പ്രണയം മനുഷ്യന്റെ ജൈവികതയുമായി ബന്ധപെട്ടതുകൊണ്ടു, അത് പുതിയ സാമൂഹ്യാവസ്ഥകൾക്കനുസരിച്ചു ഉടച്ചുവാർക്കുന്ന പ്രക്രിയയാണ് കരുതേണ്ടത്. ഡച്ച് സമൂഹത്തിൽ പ്രണയം വളരെ ചെറുപ്പത്തിൽ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിൽ (കുടുംബത്തിലും വിദ്യാഭ്യാസ പ്രക്രിയയിലും) അമേരിക്കയിലത് ഗർഭ നിരോധന മാർഗങ്ങളിൽ ഉറപ്പിച്ചു നിര്ത്തുന്നു. പുതിയ ലോകക്രമത്തിൽ നമ്മുടെ മാർഗം ഈ കാര്യത്തിൽ അമേരിക്ക തന്നെ ആവണമല്ലോ. പണ്ട്‌ എല്ലാം ശരിയായിരുന്നു എന്ന് പറയുന്ന കാര്യങ്ങളിലും പലതരത്തിലുള്ള പ്രശ്നങ്ങളുണ്ട്. കാരണം, നാം പുതിയ കാലത്തിലെ മനുഷ്യരാണല്ലോ. പഴയകാലം പറയുന്നവരും ഈക്കാര്യത്തിലല്ലെങ്കിലും 'വികസനത്തിൽ' അമേരിക്കയെ പുറന്തള്ളണമെന്നു പറയുന്നവരാണല്ലോ...

ഇക്കിളിയുടെ അനന്ത സാധ്യതയെ മുതലാളിത്തം ലാഭം കൊയ്യാനുള്ള മാർഗമായി കാണുന്നു എന്നത് ടെക്നോളജിയുടെ വളർച്ചയ്‌ക്കൊപ്പം മാത്രമായി നിവർത്തിക്കാവുന്ന ലോജിക്കാണ്. പ്രണയത്തിന്റെയും സെക്സിന്റെയും കാര്യത്തിൽ ഇക്കിളി ഒരു ജൈവപ്രക്രിയയാണ്. വ്യക്‌തി തലത്തിലെ ഈ ജൈവികതയെ ലാഭത്തിനുള്ള മാർഗമാക്കുന്ന പുതിയ കാലത്തിൽ വാർത്തയുടെ രാഷ്രീയം എന്താണെന്നു അന്വേഷിക്കുന്ന വ്യക്തികൾക്കും സമൂഹങ്ങൾക്കും മാത്രമാണ് ചെറുത്തുനിൽപ്പ് സാധ്യമാവുക. നാം നോക്കുന്ന നമ്മുടെ തന്നെ കണ്ണാടിയാണ് മാധ്യമങ്ങളെങ്കിൽ അതിൽ കാണുന്നത് നമ്മുടെ തന്നെ മുഖമായിരിക്കും. അതോടൊപ്പം ഈ കണ്ണാടി പൊട്ടിയതാണെങ്കിലോ...

*ബെർട്ടന്റെ റസ്സലിന്റെ 'Knowledge and Wisdom'.

** സ്ത്രീ-പുരുഷ ബന്ധങ്ങളെ മാത്രമേ ഇവിടെ പരാമര്ശിക്കുന്നുള്ളൂ.