അതേ തന്ത്രം- ഭിന്നിച്ചു ഭരിക്കുക!

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജയിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങളും വിചിത്രങ്ങളായിരുന്നു. മുസ്ളീമുകള്‍ പാകിസ്ഥാനിലേക്ക് പോകട്ടെ, ഉടനെ ഒരു യുദ്ധം ചെയ്തു പാകിസ്ഥാനെ ഇല്ലാതാക്കും, കാശ്മീര്‍ തര്‍ക്കം അവസാനിപ്പിക്കും, അവിടെ സമാധാനം കൊണ്ടുവരും, പശുക്കള്‍ക്കു മനുഷ്യന്മാരുടെ അമ്മയ്ക്ക് സമമായ അംഗീകാരം തുടങ്ങി അന്നു വരെ ആരും ചിന്തിക്കുവാന്‍ പോലും മെനക്കെടാതിരുന്ന പലതും അവര്‍ അവതരിപ്പിച്ചു.

അതേ തന്ത്രം- ഭിന്നിച്ചു ഭരിക്കുക!

ലോകത്തിൽ ഏറ്റവുമധികമുള്ള അനധികൃത കുടിയേറ്റക്കാര്‍ ആരാണ്? സംശയിക്കേണ്ട, ഇന്ത്യക്കാര്‍ തന്നെ! അവരെയാണ് പല വർഷങ്ങൾക്കു ശേഷം നമ്മുടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്- " മേരെ പ്യാരേ ദേശവാസിയോം" എന്ന്! അതും അവന്റെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രം അവന്‍ രക്ഷപ്പെട്ട ശേഷം! ഒരു സംശയം ചോദിക്കട്ടെ, ഏതെങ്കിലും രാജ്യം പൌരാവകാശമുള്ള തങ്ങളുടെ ആളുകളെ പുറത്താക്കിയതായി കേട്ടിട്ടുണ്ടോ? എന്നാൽ മുപ്പതു വർഷമായി ഇവിടെ ജീവിക്കുന്ന നമ്മുടെ പൗരന്മാരെ പോലും ഈ സര്‍ക്കാര്‍ രാജ്യത്ത് നിന്നും പുറത്താക്കുന്നു. കാരണം ഒന്നേ ഒന്നുള്ളൂ- 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്! എങ്ങനെയും ജയിക്കണം- അതിനു എന്തു അന്യായവും ചെയ്യും എന്നൊരു മനോഭാവമാണ് ഈ വിവരമില്ലായ്മ!

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജയിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങളും വിചിത്രങ്ങളായിരുന്നു. മുസ്ളീമുകള്‍ പാകിസ്ഥാനിലേക്ക് പോകട്ടെ, ഉടനെ ഒരു യുദ്ധം ചെയ്തു പാകിസ്ഥാനെ ഇല്ലാതാക്കും, കാശ്മീര്‍ തര്‍ക്കം അവസാനിപ്പിക്കും, അവിടെ സമാധാനം കൊണ്ടുവരും, പശുക്കള്‍ക്കു മനുഷ്യന്മാരുടെ അമ്മയ്ക്ക് സമമായ അംഗീകാരം തുടങ്ങി അന്നു വരെ ആരും ചിന്തിക്കുവാന്‍ പോലും മെനക്കെടാതിരുന്ന പലതും അവര്‍ അവതരിപ്പിച്ചു. എന്തായാലെന്താ, ജനാധിപത്യ വിശ്വാസികളായ പൌരന്മാരില്‍ നല്ലൊരു ശതമാനത്തിന്റെ കണ്ണു മൂടികെട്ടാന്‍ അവര്‍ക്കായി

ഇതെല്ലാം ഇപ്പോഴും ഇറക്കാന്‍ കഴിയുന്ന നമ്പരുകളാണ് എങ്കില്‍ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിന് തുല്യമാണ് ഈ പ്രചാരണം. പഴയത് പോലെ കത്തുമെന്നു ഉറപ്പില്ല. പട്ടചാരായം ഉണ്ടാക്കുന്നവര്‍ അതിന്റെ 'ക്വാളിറ്റി'യെ വിവരിക്കാന്‍ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്- കയ്യില്‍ അല്പം പുരട്ടി തീയുടെ അടുത്തുകൂടി പോയാലും നിന്നു കത്തുമെന്നു! ആ വീര്യം മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക്‌ ഇപ്പോള്‍ ഇല്ല, കാരണം ഒന്നു ആളിക്കത്തിച്ചതാണ്. അതുപോലെ 2019ല്‍ കത്തില്ല എന്ന് അവര്‍ക്കും അറിയാം. അതിനു, പുതിയ സാധനം വേണം, അതു ഇപ്പോഴേ മാർക്കറ്റിൽ ഇറക്കുകയും വേണം. അതിനാണ് പുതിയ തന്ത്രം- നിങ്ങളും ഇന്ത്യക്കാരല്ല!

ഇത് കത്തുമെന്നു അവര്‍ക്ക് അറിയാം. അസമിലാണ് തുടക്കം. അവിടെ മാത്രമല്ല ബംഗാളിലും ഇതു കത്തും, ഉറപ്പായും ലഹളകൾ ഉണ്ടാക്കും.അസമിലെ പൗരന്മാരുടെ കരട് പട്ടികയില്‍ 40 ലക്ഷത്തോളം ആള്‍ക്കാരുടെ പേരുകള്‍ ഇല്ല. അസമില്‍ 40 ലക്ഷമാണ് എങ്കിൽ, ബംഗാളില്‍ ഇത് ഒന്നര രണ്ടു കോടിയോളം വരും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഇന്ത്യ ആകമാനം ഈ വിഷം പടര്‍ന്നിട്ടുണ്ടാകും! പോരെ പുതിയ ഒരു കലാപത്തിനു തിരി കൊളുത്താന്‍? പുതിയ ഒരു രാഷ്ട്രീയ ദ്രുവീകരണവും തുടര്‍ച്ചയായി ഉണ്ടാകും. ഒരു പ്രത്യേക മതവിഭാഗത്തിന്റെ "രാജ്യഭക്തി" വീണ്ടും ചോദ്യം ചെയ്യുകയാണ്. അതിന്റെ തുടക്കമാണ് ഇപ്പോള്‍ അസമില്‍ കാണുന്നത്.

കഴിഞ്ഞ നാല് വര്ഷം ഭരിച്ചിട്ടും എന്താണ് നേടിയത് എന്ന് പറയാൻ അക്ഷരാത്ഥത്തിൽ കഴിയുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷ്മായിരിക്കുന്നു. പ്രത്യേക താല്പര്യങ്ങളുള്ള വ്യവസായികള്‍ ഒഴികെ എല്ലാവരും പൊട്ടിപാളീസായി. ജീവിക്കുവാന്‍ പോലും ഇക്കൂട്ടരെല്ലാം ബുദ്ധിമുട്ടുകയാണ്. ഇന്ത്യൻ ബാങ്കുകൾ റെക്കോർഡ് തകർച്ചയിൽ എത്തി. പല ബാങ്കുകളും ഇപ്പോള്‍ അര്‍ഹരായവര്‍ക്കു പോലും ലോൺ കൊടുക്കുന്നില്ല. അതിസമ്പന്നര്‍ ആയിരുന്നവര്‍ അതായത് കോടീശ്വരന്മാർ 2014 മുതൽ 2018 രാജ്യം തകര്‍ന്നു നില്‍ക്കുമ്പോഴും പിന്നെയും കോടികൾ വാരിക്കൂട്ടി. ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്നതും ഈ കാലയളവിലാണ്. ജോലിയില്ലാതെ ദിശാബോധം നഷ്ടപ്പെട്ട യുവതലമുറ ക്രിമിനല്‍ കേസുകളില്‍ പെടുന്നു . "അച്ഛേ ദിൻ" എന്ന വാക്ക് ഇന്ന് ആരും ഉരിയാടുന്നില്ല.

എന്തിനും ഏതിനും, കുടിക്കുന്ന വെള്ളത്തിനും, ശ്വസിക്കുന്ന വായുവിനും 'ടാക്സ്' നല്‍കണം. ജി എസ് ടി എന്ന പ്രതിഭാസം സാധാരണക്കാരന്റെ അടിവേര് തോണ്ടി. ഹരിയാന റോത്തക്കിലുള്ള ഒരു കർഷകൻ ഈയുള്ളവനോട് തങ്ങളുടെ ഒരനുഭവം പങ്കുവച്ചിരുന്നു. ഒരു ക്വിന്റൽ നെല്ല് മാർക്കറ്റിൽ കൊടുത്താൽ അവര്‍ക്ക് 2000 രൂപയാണ് കിട്ടുന്നത്. പക്ഷെ, അതേ അരി കടയിൽ പോയി വാങ്ങിയാൽ കിലോയ്ക്ക് "80" രൂപ കൊടുക്കണം. അതായത് ഞെക്കി കൊല്ലുന്ന ടാക്‌സ് സംവിധാനം.

നമ്മുക്ക് എന്താണ് ലഭിക്കുന്നത് എന്ന് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ- എന്തു വിഡ്ഢിത്തം എഴുന്നള്ളിച്ചാലും 'ദേശസ്നേഹം' ഓര്‍ത്തിട്ടു നമ്മള്‍ അതു വിശ്വസിക്കണം, അവര്‍ക്ക് വോട്ടു ചെയ്യണം! അതില്‍ ഏറ്റവും പുതിയ പതിപ്പാണ്‌- 'അനധികൃത കുടിയേറ്റം' എന്ന ഭൂകമ്പം! ജാതിയുടെയും വർഗത്തിന്റെയും വിഭാഗത്തിന്റെയും പേര് പറഞ്ഞു അവര്‍ക്ക് ഇത് വീണ്ടും കത്തിക്കണം. അതുണ്ടാക്കുന്ന അപകടം എത്രയാണ് എന്നു അവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതും ഇല്ല. ഗോദ്രയിൽ കണ്ടതും പിന്നീട് പരീക്ഷിച്ചതും ഇതേ തന്ത്രമായിരുന്നു.

ഹിറ്റ്ലര്‍ 20 ലക്ഷം ജൂത്മാരെയാണ് കൊന്നൊടുക്കിയതെങ്കില്‍, ഇപ്പോള്‍ തന്നെ അവര്‍ 40 ലക്ഷം ഇന്ത്യക്കാരെ അസമില്‍ കണ്ടെത്തി കഴിഞ്ഞു. ഇന്ത്യയൊട്ടാകെ എത്തുമ്പോള്‍ കണക്കുകള്‍ ഇനിയും കൂടാം!

Read More >>