അയാൾ വർഷാവധിക്ക് വരുമ്പോഴായിരിക്കും ആദ്യമായി ആ വീട്ടിൽ ഒരു പട്ടാള സ്യൂട്ട്കേസ് കാണുന്നത്

അധികവും മറ്റുള്ളവരുടെ സ്ഥലം വാടകയ്ക്ക് എടുത്തുള്ള കൃഷിയാണ് പലരും നടത്തുന്നത്. മുഴുവൻ കുടുംബാംഗങ്ങളും കൃഷിയിൽ സഹകരിക്കും. അതിൽ ആരെങ്കിലും ഒരാൾ പത്താം ക്ലാസ്സോ, ഡിഗ്രിയോ കടന്നുകൂടാം. അവനാണ് ജവാനായി ചേരുന്നത്.

അയാൾ വർഷാവധിക്ക് വരുമ്പോഴായിരിക്കും ആദ്യമായി ആ വീട്ടിൽ ഒരു പട്ടാള സ്യൂട്ട്കേസ് കാണുന്നത്

പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ഇതുപോലെ അപകടങ്ങളിൽ മരിക്കുന്ന ജവാന്മാരുടെ കുടുംബത്തെ പറ്റി. ഇതിൽ 90 ശതമാനവും ജവാന്മാർ വരുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുമാണ്. അതും ആ വീട്ടിലെ ഏറ്റവും കൂടുതൽ പഠിച്ച ആളായിരിക്കും ജവാനായി ജോലി ലഭിക്കുന്നത്. ഒരിക്കൽ എൻറോൾ ചെയ്തു കഴിഞ്ഞാൽ പ്രൊഫഷണൽ ഫോഴ്സിലായി. കാർഗിൽ യുദ്ധസമയത്തു ഏറ്റവും കൂടുതൽ ജവാന്മാർ മരിച്ചത് ഹരിയാനയിൽ നിന്നുമാണ്.

ഡെൽഹിക്കടുത്തുള്ള ഹരിയാനയുടെ ഈ പ്രദേശങ്ങളിൽ പോയിട്ടുണ്ട്- 'റോത്തക്, ജാട്ട്, ഗുജ്ജർ വംശജരാണ് ഇവിടെ കൂടുതൽ. പ്രധാന ഉപജീവന മാർഗം കൃഷിയായിരിക്കും. വീട്ടിൽ നാലും അഞ്ചും പശുക്കളും എരുമകളും ഉണ്ടാകും. ചോദിച്ചാൽ പറയുന്നത് പശുപാലനത്തിന്റെ മഹത്വവും. നല്ല കൃഷിക്കാരായിരിക്കും ഇവർ. അധികവും മറ്റുള്ളവരുടെ സ്ഥലം വാടകയ്ക്ക് എടുത്തുള്ള കൃഷിയാണ് പലരും നടത്തുന്നത്. മുഴുവൻ കുടുംബാംഗങ്ങളും കൃഷിയിൽ സഹകരിക്കും. അതിൽ ആരെങ്കിലും ഒരാൾ പത്താം ക്ലാസ്സോ, ഡിഗ്രിയോ കടന്നുകൂടാം. അവനാണ് ജവാനായി ചേരുന്നത്.

പിന്നെ വീട്ടിലുള്ളവരുടെ ഏക പ്രതീക്ഷ ഇയാളിൽ ആയിരിക്കും. അയാൾ വർഷകാല അവധിയിൽ വരുമ്പോഴായിരിക്കും ആദ്യമായി അവരുടെ വീട്ടിൽ ഒരു പട്ടാളത്തിന്റെ ക്യാന്റീനിൽ നിന്നുമുള്ള ഒരു സ്യൂട്ട്കേസ് കാണുന്നത്. പിന്നെ ക്യാന്റീനിൽ നിന്നും വാങ്ങിയ സോപ്പുകൾ തുടങ്ങിയവയും! അന്ന് ആ വീട്ടിൽ ഉത്സവമായിരിക്കും. കേരളത്തിൽ നിന്നും പഴയകാല രീതിയിൽ ഗ്രാമത്തിൽ നിന്നും ഗൾഫിൽ പോയി ആദ്യം വരുന്നത് പോലെയാണ് ഈ യാത്ര. ഇന്നും നോർത്തിന്ത്യൻ ഗ്രാമത്തിൽ നിന്നും പട്ടാളത്തിൽ നിന്നും ഇവർ നാട്ടിൽ വന്നാലുള്ള സ്വീകരണം നോക്കൂ.

എന്നാലും മനസിലാക്കണം അർധ പട്ടിണിയായിരിക്കും ആ വീട്ടിൽ ഇപ്പോഴും ഉണ്ടാവുക. പക്ഷെ ആ വീട്ടിൽ എല്ലാവർക്കും പ്രതീക്ഷ നൽകാൻ ഇവർ മതി. അവിടെയാണ് അവരുടെ "മരണ"വാർത്ത ഒരു കുടുംബത്തെ തളർത്തുന്നത്. കാരണം നിർധനരായ വീട്ടിലെ ഏക പ്രകാശ സ്രോതസ് അവിടെ അണയുന്നു. ഇവരുടെ വീടുകൾ അധികവും "കുടിൽ" രൂപത്തിലാണ്, ഒരു നല്ല കാറ്റോ മഴയോ വന്നാൽ എല്ലാം പറന്നു പോകാം. ഇങ്ങനെയുള്ള സഹചര്യത്തിൽ അവൻ ദേശരക്ഷയ്ക്കായി കൊല്ലപ്പെടുമ്പോൾ, ആ കുടുംബങ്ങളിൽ ഇനിയും ജീവിക്കാൻ വിധിക്കപ്പെടുന്നവർക്കു സന്തോഷം പിന്നെയും അകലെയായിരിക്കും!

ജവാന്മാരുടെ സുരക്ഷ സംബന്ധിച്ച് സർക്കാരുമായി എനിക്ക് പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്, പലതിനും വ്യക്തമായ അഭിപ്രായങ്ങളും ഉണ്ട്. എന്നാൽ ഈ അവസരത്തിൽ ഇതൊരു രാഷ്ട്രീയ/ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. സിറിയയിലും ഇറാക്കിലും ഒക്കെ നടന്നത് പോലെയുള്ള ഒരു ആക്രമണമാണ് നടന്നിരിക്കുന്നത്. ഈയവസരത്തിൽ ഇന്ത്യക്കാരായ നമ്മൾ എല്ലാവരും ഒരുമിച്ചു നിന്ന് ഇതിനെ നേരിടുകയാണ് വേണ്ടത്. ഇത്രമാത്രം!

ജയ് ഹിന്ദ്!!

Read More >>