ഇതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നാഷണൽ സെക്യൂരിറ്റി സംവിധാനം? ഇന്റലിജൻസ് സംവിധാനം?

ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ഇന്റലിജൻസ് വിഭാഗം പൂർണമായും പരാജയപെട്ടു എന്ന് തന്നെയല്ലേ?

ഇതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നാഷണൽ സെക്യൂരിറ്റി സംവിധാനം? ഇന്റലിജൻസ് സംവിധാനം?

ഏകദേശം അമ്പതോളം സിആർപിഎഫ് ജവാന്മാർ ക്രൂരമായി കൊല്ലപ്പെട്ടു എന്നാണ് കേൾക്കുന്നത്. അതിഭീകരം!! രണ്ടോളം ബറ്റാലിയൻ യൂണിറ്റുകൾ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കു ഷിഫ്റ്റ് ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇത്തരത്തിലുള്ള ഭീകര ആക്രമണം നേരത്തെയും, ഇതേരീതിയിൽ തന്നെ, പലയാവർത്തി ഉണ്ടായിട്ടുണ്ട്.

അതായത് സ്ഫോടനാത്മകമായ ആർഡിഎക്സ് നിറച്ച വാഹനവ്യൂഹത്തെ ഇടിക്കുക, തുടർന്ന് ഒളിച്ചിരിക്കുന്ന ഭീകരൻ വെടിയുതിർക്കുക തുടങ്ങിയ ആക്രമണരീതി. പലയിടത്തും മാവോയിസ്റ്റ് അക്രമങ്ങളുടെ സ്വഭാവും ഇതുപോലെതന്നെയാണ്. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ഇന്റലിജൻസ് വിഭാഗം പൂർണമായും പരാജയപെട്ടു എന്ന് തന്നെയല്ലേ? ഇതുപോലെയുള്ള കോൺവോയ് പോകുമ്പോൾ ആദ്യം പോകുന്നവഴിയുടെ രണ്ടു വശവും പരിശോധിക്കേണ്ടതുണ്ട്, അവരുടെ ക്ലിയറൻസ് കിട്ടിയശേഷമാണ് ഓരോ അഞ്ചു കിലോമീറ്ററും നീങ്ങുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനം.

അതായത് എപ്പോഴുമുള്ള പൊടുന്നനെയുള്ള ഒരു "റോഡ് ഓപ്പണിങ് പാർട്ടി" ഉണ്ട്. ഈ മേഖലയിൽ ഇവർക്ക് ആരെയും എവിടെയും തടഞ്ഞു നിർത്തി പരിശോധിക്കാം, റോഡ് ക്ലിയറൻസ് വാങ്ങിക്കാം, ഇതൊന്നുമില്ലാതെ എങ്ങനെ ഇത്രയും സൈനികർ ഇത്രയും അപകടസാധ്യതയുള്ള മേഖലയിൽ കൂടെ സഞ്ചരിച്ചു? ഇതാണോ സർക്കാർ കൊട്ടി ആഘോഷിക്കുന്ന നാഷണൽ സെക്യൂരിറ്റി ഭദ്രമാണ് എന്ന് പറയുന്ന സംവിധാനം? ഭീകരർ കണ്ണും തലയുമില്ലാത്ത പോലെ പ്രവർത്തിക്കും. കോംപാക്ട് ഓപ്പറേഷൻസ് ചെയ്യുന്നവരാണ് അവരുടെ സുരക്ഷ നോക്കേണ്ടത്. അതിനെ ആരും തടയാൻ വരുന്നുമില്ല.

അടുത്തകാലത്ത് ആർമി ക്യാമ്പുകളിൽ പലതവണ ആക്രമണം ഉണ്ടായി. ആർമി ജവാന്മാരുടെ ഒന്നുമറിയാത്ത കുടുംബങ്ങൾ പോലും കൊല്ലപ്പെട്ടു. ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ ഇതൊക്കെ തീരുമോ? ഇവിടെ ആവശ്യം പരിഹാരമാണ്, പൊങ്ങച്ചമല്ല! ഇതിനെ എങ്ങനെ അടിച്ചൊതുക്കാൻ സാധിക്കും? നിങ്ങൾ എന്തൊക്കെ പറഞ്ഞു ഫലിപ്പിച്ചു? ഏറ്റവും കൂടുതൽ അതിർത്തിയിൽ വെടിവയ്പ്പും ഉണ്ടായത് ഈ വർഷങ്ങളിലാണ്. നിങ്ങളുടെ ഗവർണർ ഭരിക്കുന്നു, നിങ്ങളുടെ ഭരണത്തിലാണ് കേന്ദ്രഭരണവും. എന്നിട്ടും ജവാന്മാർ എണ്ണത്തിൽ കൂടുതലായി കൊല്ലപ്പെടുന്നു- കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണം!

അപലപിക്കുന്നു!!

Read More >>