ചായ കുടിച്ചവൻ എങ്ങനെ പണം ഉണ്ടാക്കിയെന്ന് ചായക്കടക്കാരന് അറിയേണ്ട

എട്ടാം ക്ലാസ്സിൽ നിന്നും നേരിട്ടു പോയി പോസ്റ്റ് ഗ്രാജ്വേറ്റ് എടുത്ത ഇന്ത്യക്കാരന്‍! അതിനിടയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും ഒന്നും അറിയില്ല. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സാമ്പത്തിക ശാസ്ത്രം അതാണ്- മാത്യു സാമുവൽ എഴുതുന്നു.

ചായ കുടിച്ചവൻ എങ്ങനെ പണം ഉണ്ടാക്കിയെന്ന് ചായക്കടക്കാരന് അറിയേണ്ട

അടുത്ത സമയത്തു ബാംഗ്ലൂരിലെ ഒരു ഹോട്ടലിൽ രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്ത് റെസ്റ്റോറന്റിൽ വച്ച് എന്റെ ഒരു പഴയകാല തമിഴ് സുഹൃത്തിനെ കാണാനിടയായി. കൂടെ അദ്ദേഹത്തോടൊപ്പം പല ബാങ്കുകളിൽ സീനിയർ ചുമതല വഹിക്കുന്നവരുമുണ്ട്. ഇവര്‍ എല്ലാവരും അവരുടെ റീജിയണൽ മീറ്റിങ്ങിനു വന്നവരാണ്. എന്റെ സുഹൃത്തും ഒരു സീനിയർ ബാങ്കറാണ്. ബാങ്കിങ്ങില്‍ വിദേശപഠനം ഒക്കെ നടത്തിയ ഒരു സഹൃദയൻ. കൂടുതൽ ക്ലാരിറ്റിയിൽ പറഞ്ഞാല്‍, തഞ്ചാവൂരിൽ നിന്നുള്ള ഒരു സംഘപരിവാർ കുടുംബക്കാരനുമാണ്.

ഞാന്‍ അന്നു അവിടെ കണ്ട ആ ഒരു കൂട്ടം ബാങ്കേഴ്സ് ചര്‍ച്ച ചെയ്ത ഒരു വിഷയം പല ബാങ്കുകളിലും ആർബിഐ നിർദേശം ലഭിച്ചിട്ടുണ്ട് എന്നും അതിന്‍പ്രകാരം ബിസിനസ്സ് ലോണുകള്‍ ഇനി കൊടുക്കേണ്ട എന്നുമാണ്. അതായത് അഡ്വാൻസുകൾ നിർത്തലാക്കിയെന്ന്! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ undeclared finacial emergency ഉണ്ടായിരിക്കുന്നു ബാങ്കുകൾ വല്ലാത്ത കടക്കെണിയിലാണ് എന്നര്‍ത്ഥം! ഈ ജിഡിപി കണക്കുകള്‍ കേന്ദ്രസർക്കാർ പെരുപ്പിച്ചു കാണിക്കുന്നത് കപടത മാത്രം നിറഞ്ഞ ഒരു ചതിയാണ് എന്ന് മനസിലാക്കണം. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കഴിഞ്ഞ നാലു ദിവസങ്ങളിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം കോടിയാണ്, രൂപയുടെ മൂല്യം ഇടിയുന്നു. പ്രതീക്ഷിച്ചതിലും അതിനപ്പുറം, അതായതു deficit കുന്നുകൂടുന്നു, അത് അടുത്ത സമയത്തു തിരിച്ചെത്തുമെന്ന് യാതൊരു സൂചനയും നൽകുന്നില്ല. ക്രൂഡ് ഓയിൽ വില നൂറ് ഡോളറിലേക്ക് അടുക്കുന്നു. അതെല്ലാം ചേർത്ത് വായിച്ചാൽ വൈകാതെ ഒരു ഡോളറിനു നൂറു രൂപയിലേക്ക് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം മാറും.

റിയാലിറ്റി സെക്ടർ തകർന്നു തരിപ്പണമായി. ഏതു സെക്ടറിലാണ് മെച്ചമെന്നായി അടുത്ത ആളുടെ ചോദ്യം. ആരുടെ കൈയിലാണ് ഇപ്പോൾ പണമുള്ളത്? അദ്ദേഹം ഒരു കാര്യം കൂട്ടിച്ചേർത്തു- മൻമോഹൻ സിങ് കൂടുതൽ സംസാരിക്കില്ല സത്യം, പക്ഷെ അദ്ദേഹം ഒരിക്കലും പച്ചക്കള്ളം പറഞ്ഞിട്ടില്ല. ഉള്ള കാര്യങ്ങൾ മാത്രമേ പറയൂ. അയാൾക്ക്‌ ലോക- ഇന്ത്യൻ സാമ്പത്തിക ഗതിവിഗതികളെ കുറിച്ചുള്ള വ്യക്തത ഉണ്ടായിരുന്നു.

ഒരു ചായക്കടക്കാരൻ, ഉറപ്പായിട്ടും എങ്ങനെ ചായക്കട നടത്തിയാലും, ചായ കുടിക്കുന്നവന്റെ പോക്കറ്റിൽ നിന്നും പണം വാങ്ങാൻ അറിയാം. പക്ഷെ അതിനര്‍ത്ഥം ഈ ചായ കുടിച്ചവന്‍ എങ്ങനെ പണം ഉണ്ടാക്കിയെന്നു അയാള്‍ അറിയുന്നില്ല എന്നാണ് ഒരു രസികന്‍ പറഞ്ഞത്. എട്ടാം ക്ലാസ്സിൽ നിന്നും നേരിട്ടു പോയി പോസ്റ്റ് ഗ്രാജ്വേറ്റ് എടുത്ത ഇന്ത്യക്കാരന്‍! അതിനിടയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും ഒന്നും അറിയില്ല. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സാമ്പത്തിക ശാസ്ത്രം അതാണ്.

ഇപ്പോള്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മന്ത്രി നിതിൻ ഗഡ്കരി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണ് എന്ന് തുറന്നു സമ്മതിച്ചു. അതായത് എല്ലാം ചേർത്ത് വായിച്ചാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ് എന്ന് അല്പം വിവേകമുള്ള ആര്‍ക്കും മനസിലാകും. ചെറിയ കച്ചവടക്കാരനും, വലിയ കച്ചവടക്കാരനും തൊഴിൽ ഉള്ളവനും ഇല്ലാത്തവനും എല്ലാം നട്ടം തിരിയുന്നു. നമ്മുടെ പണം അപഹരിച്ചു, നമ്മളെ ഭരിക്കുന്നവരുടെ കൂടെ ചേർന്ന് അവർ ഭാരതത്തിൽ നിന്നും എന്നേക്കുമായി ഒളിച്ചോടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്...

ജയ് ഹിന്ദ്!

Read More >>