മഞ്ജുവിനെ ശ്രീകുമാർ സഹായിച്ചു എന്നതാണ് പ്രമുഖ നടന്റെ പ്രധാനപ്രശ്‌നം

ആദ്യം മതിൽ കെട്ടാൻ പോയ മഞ്ജുവിന് അറിയുകയല്ലായിരുന്നു, ഇത് രാഷ്ട്രീയ മതിലാണെന്ന്. ഇപ്പോഴാണ് അറിഞ്ഞത്. അപ്പോൾ പിന്നെ പൊളിച്ചുകളയാം- നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു

മഞ്ജുവിനെ ശ്രീകുമാർ സഹായിച്ചു എന്നതാണ് പ്രമുഖ നടന്റെ പ്രധാനപ്രശ്‌നം

മഞ്ജു വാരിയർ മതിൽ കെട്ടുമോ പൊളിക്കുമോ എന്നതാണ് കേരളത്തിലെ സംസാരവിഷയം. അതു കൊള്ളാം, ആദ്യം മതിൽ കെട്ടാൻ പോയ മഞ്ജുവിന് അറിയുകയല്ലായിരുന്നു, ഇത് രാഷ്ട്രീയ മതിലാണെന്ന്. ഇപ്പോഴാണ് അറിഞ്ഞത്. എന്നാൽ പിന്നെ പൊളിച്ചുകളയാം.

മഞ്ജു, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഹരിത കേരളം എന്ന പ്രൊജക്റ്റിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. അതിന് ശേഷം വയനാട്ടിൽ ഒരു ആദിവാസി ഗ്രാമം ദത്തെടുത്തുവെന്നും കേട്ടു. അന്നും നമ്മുടെ പത്രപ്രവർത്തകർ നവോത്ഥാന നായിക എന്ന് വച്ച് കാച്ചി! ആരെങ്കിലും അവിടെ ചെന്ന് അന്വേഷിച്ചോ, ഇപ്പോൾ അവിടുത്തെ സ്ഥിതി എന്തായി എന്ന്! ദിലീപ് 'സാറു'മായി ദാമ്പത്യ ബന്ധം വേർപെടുത്തിയ മഞ്ജു മാഡം അന്ന് എല്ലാം ഉപേക്ഷിച്ചു. ബാങ്ക് അക്കൗണ്ടിൽ വെറും 2500 മാത്രം. ഇന്ന് അറിയാൻ സാധിച്ചത് അത് (അക്കൗണ്ട് ബാലൻസ്) 9 കോടിയിൽ മുകളിൽ. പിന്നെ സ്ത്രീകളുടെ യശസ് ഉയർത്തിയ 'നായികമാരുടെ നായിക'. അതായത് മഞ്ജു വലിയ കേരളാ ബ്രാൻഡായി മാറി. ഇതൊക്കെയായി മാറാൻ ആരാണ് അവരെ സഹായിച്ചത്?

ദിലീപ് സാർ വിദേശത്ത്‌ ഒരു സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ആലുവ വീട്ടിൽ വരുമ്പോൾ മഞ്ജു മാഡം സ്വന്തം വീട്ടിൽ പോയി. ദിലീപ് പറഞ്ഞു ഇനി തിരികെ വരണ്ട എന്ന്. അവിടെ ശ്രീകുമാർ മേനോൻ, പിന്നെ കല്യാൺ ജൂവലറിയുടെ സ്വാമിയും ഇവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. തുടർച്ചയായുള്ള ഫോൺ സംസാരം . അതിനിടക്ക് ശ്രീകുമാറിന്റെ 'അമ്മ മരിക്കുന്നു. ദിലീപ് സാർ ഫോണിൽ ശ്രീയോട് പറഞ്ഞ ഒരു തരം താഴ്ന്ന ഡയലോഗ്‌, ശ്രീയുടെ 'അമ്മ മരിച്ചത് ദിലീപിന്റെ കുടുംബം നശിപ്പിക്കാൻ ശ്രമിച്ചതിന് ദൈവം തന്ന ശിക്ഷയാണെന്ന്.

അതിന് ശേഷം ഒരു മാസ്സ് ഡയലോഗ്. അതായത്‌ മുൻ ഭാര്യ നരകിച്ച് തെരുവിൽ നശിച്ച് @#$% ഒന്നുമല്ലാതെയാകും, അന്ന് അവൾ എന്തെങ്കിലും സഹായം ചോദിച്ചു എന്നെ കാണാൻ വരും. അന്ന് അവിടെ ഇരിക്കുന്ന കഭം തുപ്പുന്ന കോളാമ്പിക്കു പകരം അവളുടെ മുഖത്തു തുപ്പും!

അവിടെനിന്നും മഞ്ജുവിനെ ശ്രീകുമാർ സഹായിക്കാൻ തീരുമാനിച്ചു. കല്യാൺ ജൂവലറിയുടെ ബ്രാൻഡ് അംബാസഡർ, അതും അമിതാഭ് ബച്ചനൊപ്പം. ഈ പറഞ്ഞ ഹരിത കേരളം, ആദിവാസി ഗ്രാമം ദത്തു എടുക്കൽ എല്ലാം ശ്രീകുമാർ ഉണ്ടാക്കികൊടുത്ത ഒരു ബ്രാൻഡ് ഇമേജാണ്. ശ്രീ സംവിധാനം ചെയ്ത സിനിമ റീലിസിന് മുൻപ് എന്നെ കാണിച്ചു, പൂർണമാകുന്നതിന് മുൻപ്. ഒരു അസാധാരണ സിനിമ, അതിൽ ഒന്നും കണ്ടില്ല. ഒരു പ്രാവശ്യം കാണാം.

അടുത്ത വിഷയം, മുപ്പത് സെക്കൻഡിൽ കഥ പറയുന്ന ഒരു സക്‌സസ് ഫുൾ 'ആഡ് മാൻ' ആണ് ശ്രീ. അതിൽ നല്ലതുപോലെ വിജയിക്കുകയും ചെയ്‌തു. സിനിമയിലെ ചില പോരായ്മകൾ തിരുത്തി അദ്ദേഹം മുന്നോട്ടു പോകുമെന്നും പ്രതീക്ഷിക്കാം. 'സ്റ്റീഫൻ സ്പിൽബർഗിന്റെ' പോലും അടുത്ത സമയത്ത്‌ ഇറങ്ങിയ 'പോസ്റ്റ്' എന്ന ചിത്രം വലിയ കോലാഹലം ഉണ്ടാക്കിയാണ് വന്നതാണ്. ഉദേശിച്ചത്‌ പോലെ നേട്ടം ഉണ്ടാക്കിയില്ല. പ്രമുഖ നടന്റെ ഫാൻസുകൾ പണം വാങ്ങി നടത്തിയ 'മൊബ് ലിഞ്ച്' മലയാളത്തിലെ സിനിമയെ എവിടെയും എത്തിക്കില്ല. മഞ്ജുവിനെ സഹായിച്ചു എന്നതാണ് പ്രമുഖ നടന്റെ പ്രധാനപ്രശ്‌നം.