അച്ചന്മാരുടെ രാത്രികാല വാട്ട്‌സപ്പിന് അധ്യാപികമാര്‍ പ്രതികരിച്ചില്ലെങ്കില്‍?

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ കോളേജിലേക്ക് പണം വാങ്ങിയാണ് നിയമനം നടത്തുന്നത് എന്ന ആരോപണം വന്നപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന് ഇവിടെ ഒരു അന്വേഷണം നടത്താന്‍ സാധിക്കുമോ?- നാരദന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍ ചോദിക്കുന്നു.

അച്ചന്മാരുടെ രാത്രികാല വാട്ട്‌സപ്പിന് അധ്യാപികമാര്‍ പ്രതികരിച്ചില്ലെങ്കില്‍?

പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ വിവിധ സ്‌കൂളുകള്‍, ബിഎഡ് ട്രെയിനിങ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതാണ്. ഇവിടെ ഏകദേശം ആയിരത്തില്‍ അധികം സ്റ്റാഫുകളും ഉണ്ടാകും. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ 99 ശതമാനവും കേരളാ സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങി നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളുമാണ്. ഓരോ ജീവനക്കാരോടും 40 മുതല്‍ 50 ലക്ഷം വരെ വാങ്ങിയാണ് ജോലികൊടുക്കുന്നത്.

പ്യൂണ്‍ പോസ്റ്റിന് 15 ലക്ഷമാണ് മിനിമം കൈക്കൂലി വാങ്ങുന്നത്. മാനേജ്മെന്റ് സീറ്റില്‍ സ്‌കൂളിലേക്കും ബിഎഡ് കോളേജിലേക്കും മാലൂര്‍ കോളേജിലേക്കും വിദ്യാത്ഥികളില്‍ നിന്നും ഭീമമായി കൈക്കൂലി വാങ്ങുന്നുണ്ട്. അവിടുത്തെ കത്തനാര്‍മാര് പണം വാങ്ങുന്നതില്‍ ഒട്ടും പിശുക്കുള്ളവര്‍ അല്ല.അതും മുഴുവനും കള്ളപ്പണം!

ഇതൊക്കെ വാങ്ങുന്നത് 'സഭാ മക്കളോടാണ് ' എന്നുള്ളതാണ് ഏറ്റവും കോമഡി. ആ പള്ളിയും സ്‌കൂളും സ്ഥാപനങ്ങളും പണിയാന്‍ പ്രതിഫലം വാങ്ങിയ വിശ്വാസികളോടും സ്വന്തം പുരയിടം വിറ്റു സംഭാവന നല്കിയവരോടുമാണ് ഈ പിടിച്ചുപറി.

എനിക്ക് അറിയാവുന്ന ചിലരുണ്ട്- അവര്‍ ഒന്നും വാങ്ങാതെ അവരുടെ സ്ഥലം കൊടുത്തു. അതില്‍ ക്രിസ്താനികള്‍ മാത്രമല്ല, മുസ്ലിമുകള്‍ ഹിന്ദുക്കള്‍ വരെയുണ്ട്. ഒരു സ്ഥാപനം വരട്ടെ ഒരു നാട് രക്ഷപ്പെടും എന്നായിരുന്നു ഇതിനു പിന്നിലെ നാട്ടുകാരുടെ കാഴ്ച്പ്പാട്. ഇതൊക്കെ നേരിട്ട് മുന്നില്‍ നിന്നും കണ്ടവനാണ് ഈയുള്ളവന്‍, വേറെയൊരാളും പറഞ്ഞു അറിഞ്ഞതല്ല. പലരും അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്.

പള്ളിപണിയാനും, സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയാനും 'പിടി അരി' നല്‍കിയ അമ്മമാര്‍. നാട്ടിന്‍ പുറത്തെ കര്‍ഷകാര്‍ അവരുടെ കാര്‍ഷിക വിളകള്‍ പള്ളിയില്‍ ലേലം ചെയ്തും ഇതിനൊക്കെ സംഭാന ചെയ്തിട്ടുണ്ട്. അവരുടെ മക്കളോ കൊച്ചുമക്കളോ ആ ഇന്‌സ്ടിട്യൂഷനില്‍ പഠിക്കാന്‍ അഡ്മിഷന്‍സ് ചോദിക്കുമ്പോള്‍ അവരോടും കൈക്കൂലി വാങ്ങുന്ന ളോഹയിട്ട ചെന്നായ്ക്കള്‍!

പത്തനാപുരം ദയറായുടെ സമീപപ്രദേശങ്ങള്‍ കൂടുതലും മുസ്ലിം വിഭാഗക്കാരാണ്. അവരില്‍ ഒരാള്‍ക്കും അവിടെ ജോലികൊടുക്കില്ല. അവര്‍ പണം കൊടുക്കാന്‍ തയ്യാറായാലും അവരെ എടുക്കില്ല, ഹിന്ദുക്കളെയും എടുക്കില്ല! ഞാന്‍ ഒരിക്കല്‍ ചോദിച്ചു എന്താണ് ഇതിനു കാരണം?

ഉത്തരമായി ഒരു സീനിയര്‍ കത്തനാര് മൊഴിഞ്ഞു- അവരൊക്കെ വന്നാല്‍ ഇതിനകത്തെ പലതും അവര്‍ പുറംലോകത്തോട് പറയും. നമ്മുടെ സഭക്കാരാകുമ്പോള്‍ പുറത്തുപറയില്ല, പള്ളിയും പട്ടവുമായി പേടിച്ചു ഭയന്ന് നിന്നോളും.

അതില്‍ വേറൊരു രസമുണ്ട്- ഓര്‍ത്തഡോസ്‌കാരായ ആ പള്ളിക്കാരായ പത്തനാപുരം പ്രദേശവാസികള്‍ക്കും ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതും പരമാവധി ഒഴിവാക്കും- കാരണം ഇവരൊക്കെ 'ലോക്കല്‍സ്' ആണ് പോലും! ഈ അച്ചന്മാരൊന്നും അവിടുത്തുകാരല്ല. ഇത്രയും പണം ഇവര്‍ വാങ്ങി ഏത് ചെയ്യുന്നു? ഇത് എവിടെക്കൊണ്ടാണ് വെച്ചിരിക്കുന്നത്? കാരണം അവിടെ ഇനിയെന്തെങ്കിലും പണിയാനായി ഒന്നും ബാക്കിയില്ല.

വർഷങ്ങള്‍ക്ക് മുന്‍പേ കെട്ടിടം പണിയെല്ലാം പൂര്‍ത്തിയായി.ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാല്‍, പത്തനാപുരത്തു നിന്നും അയാളെ നിലബൂരിലെ സ്‌കൂളിലേക്ക് സ്ഥലംമാറ്റും. 300 കിലോമീറ്റര്‍ പണിഷ്‌മെന്റ് ട്രാസ്ഫര്‍!

അവിടെ നേരത്തെ ഒരു അച്ഛന്‍ ഉണ്ടായിരുന്നു അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട് സ്‌കൂളില്‍, അദ്ദേഹം ഒരു മാമ്മോദിസായിക്ക് പോയപ്പോള്‍, കൂദാശയുടെ ചടങ്ങാണ്, കൊച്ചു കുട്ടിയുടെ തലയില്‍ ചുംബിക്കുക ..! അദ്ദേഹം കുട്ടിയെ ചുംബിച്ചിട്ട്, കുട്ടിയുടെ അമ്മയെ കൂടി കെട്ടിപിടിച്ചു ചുംബനം നടത്തി ..! അങ്ങനെ എത്രയോ സംഭവങ്ങള്‍ ..!

അച്ചന്മാരുടെ രാത്രികാല വാട്‌സാപ്പ് മെസ്സേജിന് പോസിറ്റീവായ മറുപടി സ്ത്രീകളായ ടീച്ചേഴ്സ് നല്‍കിയില്ല എങ്കില്‍ അവരെയും 20 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് മാറ്റും. നേരെ ചൊവ്വേ വണ്ടിയും വള്ളവുമില്ലാത്ത സ്ഥലത്തേക്ക്. അതോടെ അവര്‍ പാഠം പഠിക്കുമല്ലോ!

ഒരു വിധപ്പെട്ട എല്ലാ ളോഹയിട്ട കത്തനാര്‍ക്കും ഭേദപ്പെട്ട ല്യൂസൊറിസ് കാറുകള്‍ ഉണ്ടാകും. പിന്നെ സുഖലോല ജീവിതവും. മറ്റുള്ള പള്ളികളില്‍ പോയി 'കമ്പി കുമ്പസാരം' കേള്‍ക്കുകയുമാകാം. ആവശ്യത്തിനും അനാവശ്യത്തിനും പണം. ഏകദേശം '500' കോടിയില്‍ അധികം കള്ളപ്പണം സൂക്ഷിക്കുന്നവരാണ് ഇവര്‍.

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ കോളേജിലേക്ക് പണം വാങ്ങിയാണ് നിയമനം നടത്തുന്നത് എന്ന ആരോപണം വന്നപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന് ഇവിടെ ഒരു അന്വേഷണം നടത്താന്‍ സാധിക്കുമോ? ഇവരുടെ ലൈംഗിക വിക്രിയകള്‍ കൂടിക്കൂടി വരുന്നതല്ലാതെ ഇവരെ കൊണ്ടു സഭയ്ക്കോ നാടിനോ ഒരു മെച്ചവുമില്ല.

ദയറായുടെ സ്ഥാപനങ്ങള്‍:

1. Mount Tabor Training College, Pathanapuram

2. St.Stephens College, Pathanapuram

3. St.Stephen's Higher Secondary School, Pathanapuram

4. Mount Tabor Higher Secondary School, Pathanapuram

5. Catholicate Higher Secondary School, Pothukal, Nilambur

6. Ponnaiah Higher Secondary School, Thiruchirappally

7. Mar Thoma Dionysius Memorial High School, Maloor

8. Mar Thoma Dionysius Memorial H.S.S, Manantoddy

9. PMSA U.P.School, Ramankuth, Nilamboor

10. Mount Tabor L.P.School, Pathanapuram

11. St.Thomas L.P.shool, Amayannoor

12. St. Antony's L.P.School, Thiruchirappally

13. MTDM English Medium School, Mylom, Kulamudy

14. Mother Susan Memorial English Medium School, Pathanapuram

15. St. Gregorios Matriculation School, Mathoor, Trichy

16. Mount Tabor School of Nursing, Thiruchirappally

Read More >>