ഒരു ചിന്ന അടികൊടുക്കാന്‍ സമയമായി; ബീഫില്‍ പാലപ്പം മുക്കി വിഴുങ്ങേണ്ടതല്ല മുസ്ലീം രാഷ്ട്രീയം: വേങ്ങരയില്‍ ലീഗ് തോല്‍ക്കണം

സാധാരണക്കാരുടെ വേദന ലീഗിനറിയില്ല. ഈ പാർട്ടി നിഷ്ക്രിയമായി അവരുടെ നേതാക്കളുടെ സേഫ് സോണിൽ ഇരുന്നു കാര്യങ്ങൾ നടത്തുകയാണ്. കുഞ്ഞാപ്പ ഡൽഹിയിൽ വന്നു ഏതൊക്കെയോ ചെയ്യുമെന്നും മൊത്തത്തിൽ കീഴ്മേൽ മറിക്കുമെന്നും ചെണ്ട കൊട്ടി ആഘോഷിച്ച യൂത്തന്മാർ ഇപ്പോൾ മാളത്തിലാണ് - നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു.

ഒരു ചിന്ന അടികൊടുക്കാന്‍ സമയമായി; ബീഫില്‍ പാലപ്പം മുക്കി  വിഴുങ്ങേണ്ടതല്ല മുസ്ലീം രാഷ്ട്രീയം: വേങ്ങരയില്‍ ലീഗ് തോല്‍ക്കണം

മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ വേങ്ങരയിൽ തോൽപിക്കണം. അവരുടെ ഉറങ്ങുന്ന നിലപാടുകളെ ജനങ്ങൾ ചോദ്യം ചെയ്യുന്നതാകണം പരാജയം. വെറുതെ അങ്ങനെ ജയിച്ചു കയറിയാൽ പോരാ, ഒരു ചിന്ന അടികൊടുക്കാൻ സമയമായി. ബീഫിൽ പാലപ്പം മുക്കി കഴിക്കുന്നവരോടൊപ്പമാണ് ലീഗ് നിൽക്കുന്നത്. അല്ലാതെ കാളയെയും പോത്തിനേയും വളർത്തി അതിനെ മാർക്കറ്റിൽ കൊണ്ട് വില്കുന്നവരുടെ കൂടെയല്ല. ഈ സാധാരണക്കാരുടെ വേദനയും ലീഗിനറിയില്ല. ഈ പാർട്ടി നിഷ്ക്രിയമായി അവരുടെ നേതാക്കളുടെ സേഫ് സോണിൽ ഇരുന്നു കാര്യങ്ങൾ നടത്തുകയാണ്. കുഞ്ഞാപ്പ ഡൽഹിയിൽ വന്നു ഏതൊക്കെയോ ചെയ്യുമെന്നും മൊത്തത്തിൽ കീഴ്മേൽ മറിക്കുമെന്നും ചെണ്ട കൊട്ടി ആഘോഷിച്ച യൂത്തന്മാർ ഇപ്പോൾ മാളത്തിലാണ്. ഒരു കുന്തവും ഇവിടെ നടക്കാൻ പോകുന്നിലെന്ന് അന്ന് ഈയുള്ളവൻ ആണയിട്ടു പറഞ്ഞു - അതാണ് ലീഗ്, 'വോട്ടു വേണം പാട്ടത്തിന്'. വാഗ്ദാനങ്ങൾ വാക്കുകളിൽ മാത്രം. ശരിയ്ക്കും വിയർപ്പിന്റെ അസുഖം ബാധിച്ചർ. അവർക്ക് അവരുടെ കാര്യങ്ങൾ നടന്നുപോകണം.

ഹാദിയ വിഷയത്തിൽ കോൺഗ്രസ് പാർട്ടി സമ്പൂർണ നിശബ്ദത തുടരുന്നു. അതിൽ ജാതി കോമരങ്ങളെ കൂട്ടുപിടിക്കുന്നു. മുസ്ലിം ലീഗിനാകട്ടെ കോൺഗ്രസ് മൗനത്തെ കുറിച്ച് ഒന്നും ഉരിയാട്ടമില്ല. സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും നിലപാട് വ്യക്തമാക്കി - 'അവളോടൊപ്പം'. ഇടതുപക്ഷ സൈബർ പ്രചാരകന്മാരോട് 'കടക്കു പുറത്ത്' എന്ന് വ്യക്തമായി പറഞ്ഞു. സംഘപരിവാറിനൊപ്പം നിലകൊള്ളുന്ന ആ സൈബർ ഗ്രൂപ്പ് ഇപ്പോൾ വാക്സിനേഷനും പൊക്കി പിടിച്ചു നടക്കുകയാണ്.

ദേശാഭിമാനി പത്രം മുൻപേജിൽ സംഘപരിവാർ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടപ്പോഴെങ്കിലും സൈബർ സഖാക്കൾ വീണ്ടും ചിന്തിക്കണം. അതിൽ ഇരുപത്തി മൂന്നുപേർ മുസ്ലിം സമുദായത്തിൽ പെട്ടവരാണ്.

നേരത്തെ ഒരു സൈബർ സഖാവ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മുസ്ലിം സമുദായത്തിൽ നിന്നും സിപിഐഎമ്മിന് രക്തസാക്ഷികളില്ലെന്ന്! ഹിന്ദു സഖാക്കൾ മുസ്ലിം സമുദായത്തിന് വേണ്ടി കൊലപ്പെടുന്നുവെന്നായിരുന്നു കണ്ടെത്തൽ. അത് സ്ഥാപിക്കാനായി എടുത്തു കാണിച്ച കണക്കാകട്ടെ മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച ഡാറ്റ! കടുത്ത കേരളാ കോൺഗ്രസുകാരൻ കമ്മ്യൂണിസ്റ്റ് സഖാവാണെന്ന് സ്വയം പ്രഖ്യാപിച്ചാൽ ഇങ്ങനെ ഇരിക്കും. നാളെ ദീപികയുടെ ഡാറ്റയും പൊക്കിപ്പിടിച്ചു വരും.. !

പോപ്പുലർ ഫ്രണ്ട് തലസ്ഥാനത്ത് നടത്തിയ റാലി ഏറ്റവും കൂടുതൽ ഭയപെടുത്തിയത് ബിജെപിയെ അല്ല, കോൺഗ്രസ് പാർട്ടിയെയുമല്ല. മുസ്ലിം എന്ന സമുദായത്തെ കുത്തകയായി കൊണ്ടുനടക്കുന്ന ഇന്ത്യൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന 'മലപ്പുറം-പച്ച പാർട്ടി'യെയാണ്. അവരുടെ അടിമുടി ഇളകി. ബീഫ് കഴിച്ചും മലബാർ കോഴി ബിരിയാണി കഴിച്ചും റാലി കണ്ട് ഇരുന്നവർ അടുത്തുള്ള ടോയ്‌ലെറ്റിൽ ഓടിപ്പോയി വെള്ളം അനേഷിച്ചു - 'പോകുന്നുമില്ല ഇറങ്ങുന്നുമില്ല'. മലപ്പുറം ജില്ലാ ലീഗ് റാണി 'സുഹ്‌റ'. ഇപ്പോൾ തന്നെ അവർക്കു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം. പറ്റുമെങ്കിൽ ലീഗൊഴിച്ച് മറ്റെല്ലാ മുസ്ലിം ഗ്രൂപ്പുകളെയും. ആരെക്കൊണ്ട് നിരോധിക്കണം? - സാക്ഷാൽ നരേന്ദ്രമോദിയെ കൊണ്ട്! അതാണ് പറഞ്ഞത് വേങ്ങരയിൽ 'കോണി ഒടിക്കണം'.

Read More >>