"അന്നും എന്റെ പ്രാർത്ഥന ഇതായിരുന്നു, സത്യം ജയിച്ചു കയറണം..."

പശ്ചിമ ബംഗാളിൽ മമതയും കൂട്ടരും എന്റെ പിറകിൽ കൂടി. അവരെ എതിർക്കുന്ന ആരെയും ഏതു വിധേനയും നശിപ്പിക്കുന്ന സ്വഭാവക്കാരി. ക്രമസമാധാനം ഏറ്റവും മോശമായ ഇന്ത്യയിലെ ഒരു സംസ്ഥാനമാണത്. വീട്ടിൽ നിന്നും ഇറങ്ങി വൈകിട്ട് തിരിച്ചു വന്നാലായി - നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു

അന്നും എന്റെ പ്രാർത്ഥന ഇതായിരുന്നു, സത്യം ജയിച്ചു കയറണം...

പുറത്തുകൊണ്ടു വന്ന ഒരു റിപ്പോർട്ടുമായി ഒരു സ്റ്റേറ്റിനോട് പോരാടുമ്പോൾ ആ സംസ്ഥാനം എല്ലാ മിഷനറികളും ഉപയോഗിച്ചു പിന്നിൽ പ്രവർത്തിച്ചവരെ തകർക്കുവാൻ ശ്രമിക്കും. 2001 -ൽ തെഹെല്ക ആയുധ ഇടപാട് പുറത്തു കൊണ്ടു വന്നപ്പോൾ ഈയുള്ളവൻ അവിടെ ഒരു ജൂനിയർ റിപോർട്ടറാണ്. അതിൽ 104 ടേപ്പുകളിൽ 99 ടേപ്പും ഞാൻ സ്വയമേ ചെയ്തു, ബാക്കി എന്റെ എഡിറ്റർ അനിരുദ്ധ് ബെഹെൽലുമായി ഒരുമിച്ചും ചെയ്തു. എട്ടു മാസം നീണ്ടു നിന്നു. അതിൽ ആർ എസ് എസ് ട്രഷറർ കൂടെ ഉൾപ്പെട്ടു. അതിഭീകര ആക്രമണം കേന്ദ്രസർക്കാർ അഴിച്ചുവിട്ടു. അവർ ആക്രമിക്കാൻ കൂടുതൽ ശ്രമിച്ചത് കേരളത്തിലെ കാട്ടു പത്തനാപുരം സ്വദേശിയേയും.

ആദ്യം പിന്തുണ തന്നത് തരുൺ തേജ്പാൽ. അയാൾക്കു പേരും പെരുമയും കിട്ടിയപ്പോൾ എന്നെ അവഗണിച്ചു. കാരണം അയാൾ ചില ബിജെപി നേതാക്കളുമായി നല്ല ബന്ധത്തിലായി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും പരസ്യം കിട്ടുവാനും തുടങ്ങി. ഏതു പത്ര മുതലാളിയും ഇങ്ങനെയൊക്കെ തന്നെ.

ഞാൻ ഒറ്റയാനായി പൊരുതി. എനിക്കെതിരെ "ഓ എസ് എ" കേസുൾപ്പെടെ കുമ്പാരങ്ങൾ. എല്ലാ ഏജൻസികളും അനേഷണം. ഐ ബി, എം ഐ അങ്ങനെ എല്ലാവരും പുറകിൽ. അന്നും എന്റെ പ്രാർത്ഥന ഇതായിരുന്നു: സത്യം ജയിച്ചു കയറണം.

പശ്ചിമ ബംഗാളിൽ മമതയും കൂട്ടരും എന്റെ പിറകിൽ കൂടി. അവരെ എതിർക്കുന്ന ആരെയും ഏതു വിധേനയും നശിപ്പിക്കുന്ന സ്വഭാവക്കാരി. ക്രമസമാധാനം ഏറ്റവും മോശമായ ഇന്ത്യയിലെ ഒരു സംസ്ഥാനമാണത്. വീട്ടിൽ നിന്നും ഇറങ്ങി വൈകിട്ട് തിരിച്ചു വന്നാലായി. സാധാരണക്കാ രായ, പാവം പിടിച്ച ബംഗാളികൾ എന്റെ കൂടെ നിന്നു."യെല്ലോ" ടാക്സിയിൽ പോകുമ്പോൾ എന്റെ കൈയിൽ നിന്നും പൈസാ വാങ്ങാത്ത ഡ്രൈവർ വരെയുണ്ടായിരുന്നു.

മമതയും കൂട്ടരും എനിക്ക് എതിരെ കള്ളക്കേസ് എടുത്തപ്പോൾ, തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കൾവരെ എന്നെ ഫോണിൽ ബന്ധപ്പട്ടു പറഞ്ഞു: 'നിങ്ങൾക്കെതിരെ അവർ പക വീട്ടുകയാണ്. പക്ഷെ നിങ്ങളെ തൊടാൻ അവരെ കൊണ്ട് കഴിയില്ല.'

എനിക്കെതിരെ കേസ് അന്വേഷിച്ച ഒരു പോലീസ് ഓഫീസർ എന്റെ ഹോട്ടൽ മുറിയിൽ ബംഗാൾ മീൻകറിയും പഴുത്ത മാങ്ങയും കൊടുത്തു വിട്ടു, അയാളുടെ മകളുടെ കയ്യിൽ. തിരികെ പോകുവാൻ എയർപോർട്ടിൽ വന്നപ്പോൾ കൂടെ അവരുടെ "രസഗുള" വീട്ടിൽ ഉണ്ടാക്കിയത് പാക്ക് ചെയിതു തന്നു. അന്ന് എനിക്ക് എതിരെ കള്ള കേസുകൾ മെനഞ്ഞ മുൻ കൊൽക്കൊത്ത കമ്മീഷണർ രാജീവ് കുമാർ ഇന്ന് ഒളിവിലാണ്. കാലം നൽകിയ "കാവ്യനീതി."

ഞാൻ ഒരിക്കലും നീതി ഉടനടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ അത് ലഭിച്ചിരിക്കും. നമ്മൾ ഒരിക്കലും നമ്മളുടെ ഉദ്യമം ഉപേക്ഷിക്കരുത്. നിങ്ങൾ മനസിലാക്കണം, എത്രമാത്രം പ്രലോഭനങ്ങൾ വന്നുകാണും പല തലത്തിൽ നിന്നും..! എത്രമാത്രം പ്രഷർ അവർ ചെയ്തിട്ടുണ്ടാകും..! അതിനെയൊക്കെ നമ്മൾ അതിജീവിക്കണം.

ലോങ്ങ് റേഞ്ച് മാരത്തോൺ തളരാതെ, നില്കാതെ ഓടണം. വളരെ മോശമായ അക്രമണങ്ങൾ വരും, നാല് ചുറ്റിൽ നിന്നും. അന്ധാളിച്ചു നിൽക്കരുത്. അതിനെ അതിന്റെ വഴിയേ അങ്ങോട്ട് വിട്ടേക്കണം. മഹാഭാരത യുദ്ധത്തിൽ ലക്‌ഷ്യം എല്ലാത്തിനെയും സാധൂകരിക്കും. സ്വന്തം "കോൺവിക്ഷൻസ്," അത് മതി, അതിന്റെ മുൻപിൽ ബാക്കിയെല്ലാം തകർന്നടിയും.

Read More >>