സിപിഐഎമ്മിനെ മാത്രമേ കൈയ്യൊഴിഞ്ഞുള്ളൂ, ബംഗാൾ ജനത ഇപ്പോഴും ലെഫ്റ്റ് ആണ്; സംഘപരിവാറിന് ഇവിടെ സ്ഥാനമില്ല

നേപ്പാളിൽ നിന്നുള്ള ഹിന്ദുമത വിശ്വാസികൾ, ബംഗ്ളാദേശിൽ നിന്നുള്ള ഇസ്‌ലാം മത വിശ്വാസികൾ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ബുദ്ധിസ്റ്റുകൾ, പ്രാദേശിക ഹിന്ദു, മുസ്ലിം വിഭാഗക്കാർക്ക് പുറമെ ആദിവാസികൾ എന്നിവരെ ഹിമാലയൻ താഴ്വരയിൽ കാണാം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുമുണ്ട്.

സിപിഐഎമ്മിനെ മാത്രമേ കൈയ്യൊഴിഞ്ഞുള്ളൂ, ബംഗാൾ ജനത ഇപ്പോഴും ലെഫ്റ്റ് ആണ്; സംഘപരിവാറിന് ഇവിടെ സ്ഥാനമില്ല

മാത്യു സാമുവൽ / പി സി ജിബിൻ

പശ്ചിമ ബംഗാളിൽ കമ്മ്യൂണിസം പരാജയപ്പെട്ടുവെന്ന് പലരും പറയാറുണ്ട്. പശ്ചിമ ബംഗാളിലെ വടക്കൻ മേഖലാ യാത്ര മനസ്സിലാക്കി തന്നത് ഇവിടത്തെ ജനങ്ങൾ ഇപ്പോഴും 'ലെഫ്റ്റ്' ആയിത്തന്നെ നിലനിൽക്കുന്നു എന്നാണ്. അവർ സിപിഐഎമ്മിനെയും അതിന്റെ നേതൃത്വത്തെയും മാത്രമാണ് തള്ളിക്കളഞ്ഞത്. ഇവിടെ കമ്മ്യൂണിസം പരാജയപ്പെട്ടിട്ടില്ല. ഇപ്പോഴും ജനങ്ങൾ ഇടതുപക്ഷത്തു തന്നെയാണ് നിലകൊള്ളുന്നത്. നേപ്പാളിൽ നിന്നുള്ള ഹിന്ദുമത വിശ്വാസികൾ, ബംഗ്ളാദേശിൽ നിന്നുള്ള ഇസ്‌ലാം മത വിശ്വാസികൾ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ബുദ്ധിസ്റ്റുകൾ, പ്രാദേശിക ഹിന്ദു, മുസ്ലിം വിഭാഗക്കാർക്ക് പുറമെ ആദിവാസികൾ എന്നിവരെ ഹിമാലയൻ താഴ്വരയിൽ കാണാം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുമുണ്ട്.

പശ്ചിമബംഗാളില്‍ നടന്ന ഗൂർഖാലാന്‍റ് പ്രക്ഷോഭം

ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ കമ്മ്യൂണൽ ഘടന ഇവിടെ നിലനിൽക്കുന്നുവെന്നു പറയാം. പക്ഷെ ജനങ്ങൾ തികച്ചും ശാന്തരായി, പരസ്പര സ്നേഹത്തോടെയാണ് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യയിലെ സമാന പ്രദേശങ്ങളിൽ നടത്തിയിട്ടുള്ള കടുത്ത പരീക്ഷണങ്ങളൊന്നും ആർഎസ്എസിന് ഇവിടെ നടത്താൻ സാധിക്കാത്തത് ജനങ്ങളുടെ ലെഫ്റ്റ് ലിബറൽ കാഴ്ചപ്പാടുകൾ കൊണ്ട് മാത്രമാണ്.

നേപ്പാളി സംസാര ഭാഷയായിട്ടുള്ള, ഹിന്ദു ഭൂരിപക്ഷ മേഖലയായ ഡാർജിലിംഗിൽ ബീഫ് സുലഭമായി ലഭിക്കും. ഡാർജിലിംഗിലേക്കൊഴുകുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്കൊപ്പം പ്രദേശവാസികളും സുലഭമായി ബീഫ് കഴിക്കുന്നു. ഡാർജിലിംഗ് നിവാസികളുമായി സംസാരിച്ചപ്പോൾ മനസ്സിലായി; ബീഫ് കഴിക്കാത്തവരും ഉണ്ട്. എന്നാൽ മറ്റുള്ളവർ ബീഫ് കഴിക്കുന്നതിൽ അവർക്ക് അസഹിഷ്ണുത ഇല്ല. ഗൂർഖ ലാൻഡ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളൊഴിച്ചാൽ ഡാർജിലിംഗ് ശാന്തമാണ്.

ബീഫ് വിഭവങ്ങള്‍ ലഭിക്കുന്ന ഒരു ഹോട്ടല്‍


Read More >>