ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

ഇന്ത്യയിലെ എല്ലാ ഭാഗത്തും ഇതാണ് സ്ഥിതി. ഒരു ആറുമാസം കഴിയുമ്പോള്‍ ഈ തകര്‍ച്ച അതിന്റെ ഉച്ചസ്ഥിതിയില്‍ എത്തും. ജിഎസ്ടി പൂര്‍ണമായും മാറ്റിയാലും, ഇന്‍കം ടാക്‌സ് കുറച്ചാലും ഇന്നത്തെ സ്ഥിതിക്ക് ഒരു മാറ്റവും സംഭവിക്കില്ല- മാത്യു സാമുവല്‍ വിലയിരുത്തുന്നു

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

ഇന്നലെ കോയമ്പത്തൂര്‍ സ്വദേശിയായ ഗാര്‍മെന്റ്റ് എക്‌സ്‌പോര്‍ട്ടറും ഇന്ത്യയില്‍ അറിയപ്പെടുന്ന ഡെനിം ജീന്‍സ് ബ്രാന്‍ഡ് ഉടമയോട് സംസാരിച്ചപ്പോള്‍ ഒരു കാര്യം പിടികിട്ടി- വൈകാതെ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി മുഴുവനായി കുത്തുപാളയെടുക്കും. 16000 ജോലിക്കാര്‍ അദ്ദേഹത്തിനുണ്ട്. തിരുപ്പൂര്‍ കോയമ്പത്തൂര്‍ ബാംഗ്ലൂര്‍ എനിവിടങ്ങളിലെ ഫാക്ടറികളിലെ 70 ശതമാനം പ്രൊഡക്ഷന്‍ പൂര്‍ണ്ണമായും നിര്‍ത്തിയിട്ട് ജോലിക്കാരോട് വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പകുതി ശമ്പളം നല്‍കും. അതുപോലെയാണ് ചെറുകിട എന്ജിനീയറിംഗ് ഇന്‍ഡസ്ട്രിയുടെ തകര്‍ച്ചയും. കാര്‍ , ബൈക്ക് എന്നിവ ഔട്ട് സോഴ്‌സ് ചെയ്യുന്നതില്‍ 5.5 ലക്ഷം ജോലിക്കാര്‍ ഉണ്ട്. ഈ മേഖലയിലെ തൊഴിലും 80 ശതമാനം പൂട്ടിക്കെട്ടി. മലയാളികളായ നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍, അടുത്താണ് നേരില്‍ പോയി കാണാം - ജീവനക്കാര്‍ ജീവിക്കാന്‍ നട്ടം തിരിയുന്ന കാഴ്ച. ഇത് ഒരു ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ കാര്യം. ഇന്ത്യയിലെ എല്ലാ ഭാഗത്തും ഇതാണ് സ്ഥിതി. ഒരു ആറുമാസം കഴിയുമ്പോള്‍ ഈ തകര്‍ച്ച അതിന്റെ ഉച്ചസ്ഥിതിയില്‍ എത്തും. ജിഎസ്ടി പൂര്‍ണമായും മാറ്റിയാലും, ഇന്‍കം ടാക്‌സ് കുറച്ചാലും ഇന്നത്തെ സ്ഥിതിക്ക് ഒരു മാറ്റവും സംഭവിക്കില്ല. വാങ്ങാന്‍ ആളുകള്‍ ഇല്ല. അവരുടെ കൈയില്‍ പണം ഇല്ല. ജനങ്ങള്‍ കൂടുതലും അന്നന്നത്തെ അന്നം മാത്രമേ നോക്കുന്നുള്ളു. ഇതാണ് കെജിബി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെജി ബാലകൃഷ്ണന്‍ പറഞ്ഞത്...മാത്യു സാമുവല്‍ വിലയിരുത്തുന്നു.


Read More >>