കോണ്‍ക്രീറ്റ് കട്ടകള്‍ അടുക്കി വയ്ക്കുന്നത് മാത്രമല്ല മലയാളികളുടെ വീട്

മാനം കറുക്കുന്നത് കാണുമ്പോള്‍ ഭയപ്പെടുന്നവരായിരുന്നില്ല നമ്മള്‍, മഴ പെയ്യുമ്പോള്‍ ഓടി ഒളിക്കുന്നവരുമായിരുന്നില്ല. കുട്ടനാട് കണ്ടുശീലിച്ച സൗമ്യമായ 'വെള്ളപ്പൊക്കം' കേരളത്തെ ഭയപ്പെടുത്തുന്ന 'പ്രളയമായി'മാറി മാറി.

കോണ്‍ക്രീറ്റ് കട്ടകള്‍ അടുക്കി വയ്ക്കുന്നത് മാത്രമല്ല മലയാളികളുടെ വീട്

ഒരു വേദനയ്ക്കും പകരം മറ്റൊന്നുകില്ല, ഒരു കുടിയൊഴിപ്പിക്കലിനും പകരം മറ്റൊരു നിന്ദ പങ്കു വയ്ക്കാനുമില്ല

മരട് ഫ്ലാറ്റ് നിവാസികൾ ഒടുവിൽ ഇന്ന് കൂടൊഴിയുന്നു. കൂട്ടി വച്ച ജീവിതസ്വപ്നങ്ങൾ അത്രയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് അവര്‍ പടിയിറങ്ങുന്നത്. ചിലർ പതുങ്ങിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്നത് കണ്ടു-

"ഞങ്ങൾ ഇനി എവിടേക്ക് പോകും എന്ന് ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം എന്നും, ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങണം എന്ന് ആഗ്രഹിച്ച എല്ലാവര്ക്കും നന്ദി " എന്നും ഒരു യുവതി പറയുന്നു. ശരിയാണ്, ആര്‍ക്കും ഒന്നും ചോദിക്കാന്‍ അധികാരമില്ല, അനുഭവിക്കാന്‍ മാത്രമാണ് യോഗം.

2018 ആഗസ്റ്റ്‌ 15 ഇരുട്ട് വീണു തുടങ്ങുമ്പോഴായിരുന്നു ആലുവയിലെ ഫ്ലാറ്റ് നിവാസികള്‍ പരക്കം പാഞ്ഞു ഓടാന്‍ തുടങ്ങുന്നത്. ഇതുപോലെ എന്ന് പറയാനും കഴിയില്ല, പ്രാണഭയത്തോടെയായിരുന്നു ആ നിമിഷങ്ങള്‍. കയ്യില്‍ എന്തെങ്കിലും കരുതാന്‍ പോലും അവര്‍ക്ക് സമയം ലഭിച്ചിരുന്നില്ല. വൈദ്യുതി ഓഫ് ചെയ്തിരുന്നത് കൊണ്ട് മൊബൈല്‍ വെളിച്ചത്തിലാണ് പടികള്‍ ഇറങ്ങിയത്‌. അപ്പോഴേക്കും കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ പെരിയാര്‍ കയ്യേറിക്കഴിഞ്ഞിരുന്നു.

ആരാണ്, എന്താണ് എന്നൊന്നും നോക്കാന്‍ സമയം ലഭിക്കാതെ, മുന്നില്‍ കണ്ട ചെറുചങ്ങാടങ്ങളില്‍ കയറിപ്പറ്റി.

ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഏതോ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കായിരുന്നു ആ യാത്ര. " ഞങ്ങൾ ഇനി എവിടേക്ക് പോകും?" എന്ന് ചോദിക്കാൻ അവസരമുണ്ടായിരുന്നില്ല. സുരക്ഷിതമായ ഒരിടം പോലും കേരളത്തില്‍ ഉണ്ടെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയതുമില്ല.

അടുത്ത വര്‍ഷവും ഇത് തന്നെ ആവര്‍ത്തിച്ചു- ഉരുള്‍ പൊട്ടി നമ്മുടെ ഗ്രാമങ്ങള്‍ ഇല്ലാതെയായി. ഒരു നിശ്വാസത്തിന് പോലും ഇടയില്ലാതെ പലരും അതിദയനീയ മരണത്തിന് കീഴടങ്ങി.

ശരിയാണ്, ഒരു വേദനയ്ക്കും പകരം മറ്റൊന്നുമാകില്ല, ഒരു കുടിയൊഴിപ്പിക്കലിനും പകരം മറ്റൊരു നിന്ദ പങ്കു വയ്ക്കാനുമില്ല.

കേരളം അതിജീവിച്ചു, ഇനിയും ജീവിക്കുക തന്നെ ചെയ്യും സംശയമില്ല. മരടിലെ ചില ഫ്ലാറ്റുകള്‍ വ്യക്തിതാല്‍പര്യത്തോടെ ഒഴിപ്പിക്കുന്നതാണ് ഏക പരിഹാരം എന്നല്ല. ചൂഷണം ചെയ്യപ്പെടുന്നു എന്നറിയാതെ വിഡ്ഢികളായി ഇപ്പോഴും ജീവിക്കുന്ന സാധാരണ മലയാളികള്‍ ഇനിയും ധാരാളം പേരുണ്ട്. നിയമപരിരക്ഷ അവര്‍ക്കുള്ളത് കൂടിയാകട്ടെ.

മാനം കറുക്കുന്നത് കാണുമ്പോള്‍ ഭയപ്പെടുന്നവരായിരുന്നില്ല നമ്മള്‍, മഴ പെയ്യുമ്പോള്‍ ഓടി ഒളിക്കുന്നവരുമായിരുന്നില്ല. കുട്ടനാട് കണ്ടുശീലിച്ച സൗമ്യമായ 'വെള്ളപ്പൊക്കം' കേരളത്തെ ഭയപ്പെടുത്തുന്ന 'പ്രളയമായി'മാറി മാറി. ദൈവത്തിന്‍റെ സ്വന്തം നാടിനെ കൗശലശാലികൾ അവരുടെ ലാഭത്തിനായി നന്നായി ഉപയോഗിച്ചു. ഇപ്പോഴും ഉപയോഗിക്കുന്നു. മരടിലെ ഫ്ലാറ്റുകളിൽ കുടിയൊഴിപ്പിക്കലുകൾ നടക്കുമ്പോൾ തന്നെ, കൊച്ചിയിൽ കായൽകരയിലെ പുതുപുത്തൻ ഫ്‌ളാറ്റുകളുടെ പരസ്യങ്ങൾക്ക് ഒരു മുടക്കവും ഇല്ലാത്തത് അതുകൊണ്ടാണ്.

ഇപ്പോള്‍ മലയാളിക്ക് സര്‍വത്ര ഭയമാണ്. കേരളത്തില്‍ വീട് വയ്ക്കാന്‍ മടിയാണ്, ഫ്ലാറ്റുകള്‍ വാങ്ങാന്‍ ആശങ്കയാണ്, ബിസിനസ് തുടങ്ങാന്‍ താല്പര്യമില്ലായ്മയാണ്.

"ഞങ്ങള്‍ ഇവിടെ നിന്നിറങ്ങാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി" എന്ന് ആരാണ് നിര്‍ബന്ധപൂര്‍വ്വം ഒരു ജനതയെകൊണ്ടു പറയിപ്പിക്കുന്നത്?

അവിടെ കോടതി ഇടപെടലുകള്‍ ഉണ്ടാകണം, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകണം. അതിനായി ആദ്യം വേണ്ടത് - മലയാളികൾ നഷ്ടപരിഹാര തുകയിൽ എല്ലാം മറക്കുന്നവരാണ് എന്ന ധാരണ മാറ്റുകയാണ്. ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ പ്രതികരിക്കുന്നത് ആത്മനിന്ദയോടെയായിരിക്കും എന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

Read More >>