ഫെയ്ക്കുജിയും അലവലാതി ഷാജിയും അറിയാന്‍, ഇതാണ് മലയാളിക്ക് പറയാനുള്ളത്....

ഞങ്ങള്‍ കേരളീയര്‍ ഇങ്ങ് തെക്കേയറ്റത്ത് ഇങ്ങനെ തന്നെ തുടരും. ഞങ്ങള്‍ ബീഫ് കഴിക്കും. കമ്യൂണിസത്തേയും കവിതയേയും സ്‌നേഹിക്കും. ഞങ്ങള്‍ ഫാസിസത്തിന് മുമ്പില്‍ മുട്ടുമടക്കില്ല. ഞങ്ങള്‍ ഞങ്ങളായി തുടരും - അസി അസീബ് പുത്തലത്ത് എഴുതുന്നു

ഫെയ്ക്കുജിയും അലവലാതി ഷാജിയും അറിയാന്‍, ഇതാണ് മലയാളിക്ക് പറയാനുള്ളത്....

അസി അസീബ് പുത്തലത്ത്

പ്രിയപ്പെട്ട ഫെയ്ക്കുജി, അലവലാതി ഷാജി, ടൈംസ്‌നൗ ചാനല്‍, പശുവാദി സംഘികളേ, വെളിവില്ലാത്ത സംഘികളേ, മിതവാദി സംഘികളേ, വലതു ദേശീയവാദികളേ, മതഭ്രാന്തന്‍മാരേ.കേരളത്തിലെ ജനങ്ങളെ മന്ദബുദ്ധികളെന്ന് വിളിച്ചാലും തെളിഞ്ഞ ചിന്തയുള്ളവരാണ് ഞങ്ങളെന്ന് ഇന്ന് ലോകാവസാനമല്ലാത്തതിനാല്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ. ഇനി പാക്കിസ്ഥാനും സോമാലിയയുമായി ഞങ്ങളെ താരതമ്യപ്പെടുത്തിയ കാര്യമെടുക്കാം. ഇത്തരത്തിലുള്ള താരതമ്യങ്ങളും ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹ ആരോപണങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഉന്നയിക്കുമ്പോള്‍ താഴെ പറയുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ചില വസ്തുതകളുമായി കേരളത്തെ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മാനവശേഷി സൂചികയിലും ജീവിത നിലവാരത്തിലും കേരളത്തെ മലേഷ്യ, റഷ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് (0.8)സാക്ഷരതാ നിരക്കിനെപ്പറ്റി പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് (95-98 ശതമാനം)ദാരിദ്ര്യരേഖയ്ക്ക് താഴെ ഏറ്റവും കുറവ് ജനങ്ങള്‍ ജീവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സ്വിറ്റ്‌സര്‍ലന്റ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് (5-7 ശതമാനം)ശിശു മരണ നിരക്കിന്റെ കാര്യത്തിലാണെങ്കില്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുമായി ഞങ്ങളെ താരതമ്യപ്പെടുത്താവുന്നതാണ് (6 ശതമാനം)

ഇനിപ്പറയുന്ന രാജ്യങ്ങളുമായി നിങ്ങള്‍ക്ക് ഞങ്ങളെ വ്യത്യസ്ത കാര്യങ്ങളില്‍ താരതമ്യപ്പെടുത്താം

വൈദ്യുതീകരിച്ച വിടുകളുടെ കാര്യത്തില്‍ അമേരിക്കയുമായി (100 ശതമാനം)ശുചീകരണത്തില്‍ ഫിന്‍ലാന്റിന് തുല്യം (97 ശതമാനം)ജനനനിരക്കില്‍ അയര്‍ലന്റിന് തുല്യം (14 ശതമാനം)വിദ്യാഭ്യാസവും കുട്ടികളുടെ ആരോഗ്യവും നോര്‍വെയ്ക്ക് തുല്യം (സിഡിഐ 9.5 ശതമാനം)ശരാശരി യുര്‍ദൈര്‍ഘ്യം സെര്‍ബിയയ്ക്ക് തുല്യം (75 വയസ്)സ്ത്രീ-പുരുഷാനുപാതം ഫ്രാന്‍സിന് തുല്യം (1000 പുരുഷന്‍മാര്‍ക്ക് 1080 സ്ത്രീകള്‍) ക്രിക്കറ്റിനേക്കാള്‍ പത്തിരട്ടി ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ ബ്രസീലെന്നോ അര്‍ജന്റീനയെന്നോ വിളിക്കാം. വംശീയതയും ജയ് ശ്രീരാം വിളികളും ഇല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ സോമാലിയ എന്ന് വിളിക്കാം.

നിങ്ങള്‍ ഞങ്ങളെ ദേശവിരുദ്ധര്‍ എന്നു വിളിച്ചു. എന്നാല്‍ നിങ്ങളുടെ ദേശസ്‌നേഹികള്‍ ഗോഡ്‌സേയും സവര്‍ക്കറുമാണ്. ഫാസിസത്തിനെതിരെ നിലകൊള്ളുന്നതിനാല്‍ ഞങ്ങളെ കമ്മികളെന്നോ മല്ലുവെന്നോ മദ്രാസികളെന്നോ ഭീകരവാദികളെന്നോ നിങ്ങള്‍ക്ക് വിളിക്കാം. പ്രിയപ്പെട്ട സംഘികളേനിങ്ങളെന്താണ് ഞങ്ങളെ ഗുജറാത്തെന്ന് വിളിക്കാത്തത്? ആയിരങ്ങളെ വംശഹത്യ നടത്തുകയും ഗര്‍ഭിണിയെ ശൂലത്തിന് കുത്തി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും ചെയ്ത ആ സംസ്ഥാനമെന്ന് പേര് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. മുസ്ലീം സത്രീകളുടെ മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ നിന്നെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ അത് കേട്ട് നിശബ്ദനായിരുന്നയാള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശുമായി ഞങ്ങളെ താരതമ്യപ്പെടുത്താത്തതെന്ത്? അങ്ങനെയൊരാളെ മുഖ്യമന്ത്രിയാക്കുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടിയാകില്ല. നിങ്ങള്‍ ഞങ്ങളെ മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുന്നില്ലേ? അവിടെ ജോലി ചെയ്യുന്നവരെ മഹാരാഷ്ട്രക്കാരില്‍ ചിലര്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയാണ്.പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജസ്ഥാനുമായും വിചാരണത്തടവുകാരെ വെടിവെച്ചുകൊല്ലുന്ന ഗുണ്ടാ പൊലീസുകാരുള്ള മധ്യപ്രദേശുമായും ഞങ്ങളെ താരതമ്യം ചെയ്യാത്തതെന്ത്? യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും സ്‌നേഹിക്കുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ സംഘപരിവാറിന്റെ പേരിലാണ് പുറംലോകത്ത് അറിയപ്പെടുന്നത്.

മനുസ്മൃതിയോ ഗീതയോ നിങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയായി കണക്കാക്കുകയാണെങ്കില്‍ ഞങ്ങള്‍ അതനുസരിക്കാത്ത വഞ്ചകരായിരിക്കും. മോദി സ്തുതി നടത്തുകയും സംഘപരിവാറിന് വശംവദരായിരിക്കുക എന്നതുമാണ് ദേശസ്‌നേഹിയാകാന്‍ വേണ്ട യോഗ്യതകളെങ്കില്‍ ഞങ്ങള്‍ ദേശസ്‌നേഹികളല്ല. സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയാകുകയും പശുക്കളുടെ മൃതദേഹം മോര്‍ച്ചറിയിലും മനുഷ്യരുടേത് തെരുവിലും കാണുന്ന രാജ്യത്ത് ഇന്ത്യക്കാരനെന്ന് പറയുന്നത് ഇന്ന് വലിയ അഭിമാനമല്ല. മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ലെന്ന് പറയുന്ന ജഡ്ജിയുടെ 'പാണ്ഡിത്യ'വും ദളിതുകള്‍ തെരുവില്‍ വേട്ടയാടപ്പെന്ന സാഹചര്യവും ലോകത്ത് വംശീയതയിലും മതഭ്രാന്തിലും നാലാം സ്ഥാനത്തുള്ള രാജ്യത്ത് ജീവിക്കുന്നതില്‍ വലിയ അഭിമാനം നല്‍കുന്നില്ല.

ഞങ്ങള്‍ കേരളീയര്‍ ഇങ്ങ് തെക്കേയറ്റത്ത് ഇങ്ങനെ തന്നെ തുടരും. ഞങ്ങള്‍ ബീഫ് കഴിക്കും. കമ്യൂണിസത്തേയും കവിതയേയും സ്‌നേഹിക്കും. ഞങ്ങള്‍ ഫാസിസത്തിന് മുമ്പില്‍ മുട്ടുമടക്കില്ല. ഞങ്ങള്‍ ഞങ്ങളായി തുടരും.


Read More >>