പിണറായി സര്‍ക്കാരും ചില സാധാരണ ചിന്തകളും...

കഴിഞ്ഞ ഒരു വര്ഷം എടുത്തു പറയത്തക്ക ഒരു നേട്ടവും പിണറായ് മന്ത്രിസഭയക്ക് ജനങ്ങളുടെ മുൻപിൽ വയ്ക്കാൻ കഴിഞ്ഞില്ല. കുറച്ചു വിവാദങ്ങൾ മാത്രമുണ്ടാക്കി.അതും അലപം വിവേകത്തോടെ ചിന്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിഷയങ്ങളായിരുന്നു

പിണറായി സര്‍ക്കാരും ചില സാധാരണ ചിന്തകളും...

പിണറായി ശക്തനായ ഒരു മുഖ്യമന്ത്രിയല്ലേ? ഒരു വര്ഷം തികയുന്ന ഇടതുപക്ഷ മന്ത്രിസഭയെ കുറിച്ച് ഇങ്ങനെയൊരു ചോദ്യമുണ്ടായാല്‍ മറുപടി എന്തായിരിക്കും? സിപിഎം പ്രസ്ഥാനം ഭാരതത്തിലെ പ്രബല കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മുൻപിലാണ്. ബാക്കിയുള്ളവ പേരിനുമാത്രമായി ചുരുങ്ങി ചുരുങ്ങി ഒതുങ്ങി പോയി. കേരളത്തിൽ മാത്രം അവര്‍ ഭരണത്തിൽ തുടരുന്നു, അതും പാർട്ടിയുടെ എക്കാലത്തെയും പ്രഗത്ഭനായ സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ ഉള്ള മന്ത്രിസഭയിലൂടെ.

ഒരു വര്ഷത്തിനുള്ളില്‍ വിവാദങ്ങളുടെ കൊടുമുടിയില്‍ സർക്കാർ നട്ടം തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് ഭരണം ഏറ്റവും കൂടുതൽ പഴികേട്ടത് വിവാദമായ പല അറസ്റ്റുകളിലായിരുന്നു എന്നും മനസിലാക്കാം. ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചഴച്ച നാടകം തുടര്‍ന്നുണ്ടായി. സിപിഎം ബിജെപി സംഘർഷത്തില്‍ പലരും കൊല്ലപ്പെട്ടു. പ്രമുഖ നടിയുടെ പീഡനം എരിത്തീയില്‍ എണ്ണ പകര്‍ന്നു. പൊലീസിൽ സംഘ പരിവാർ ആശയങ്ങൾ നടപ്പിലാക്കുന്നു എന്ന ആരോപണം, സ്ത്രീകള്‍ക്ക് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ലായ്മ , ഒരു വശത്തു മോറൽ പോലീസിംഗ് മറുവശത്ത്‌ പോലീസുകാര് താനെ മോറൽ പോലീസിംഗ് കുപ്പായം എടുത്തിടുന്നു. സിപിഎം കളമശേരി ഏരിയ സെക്രട്ടറി വഞ്ചനാക്കുറ്റത്തിനു അകത്തായി. വിജിലൻസ് തത്ത കണ്ണില് കണ്ടവരെയെല്ലാം പ്രതിചേർത്തു കേസുകൾ ഫയൽ ചെയ്തു സര്‍ക്കാരിനെ സഹായിച്ചു. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥമാരേ എല്ലാവരെയും തത്ത ശത്രുക്കളാക്കി. അവസാനം അയാളെയും സര്‍ക്കാര്‍ മാറ്റി. ഇതിൽ നിന്നെല്ലാം എന്ത് ഗുണമാണ് സർക്കാരിന് ഉണ്ടായത്? അവസാനം പഴിയെല്ലാം മന്ത്രിസഭയുടെ തലയില്‍ ആയതു മിച്ചം!

കഴിഞ്ഞ ഒരു വര്ഷം എടുത്തു പറയത്തക്ക ഒരു നേട്ടവും പിണറായ് മന്ത്രിസഭയക്ക് ജനങ്ങളുടെ മുൻപിൽ വയ്ക്കാൻ കഴിഞ്ഞില്ല. കുറച്ചു വിവാദങ്ങൾ മാത്രമുണ്ടാക്കി.അതും അലപം വിവേകത്തോടെ ചിന്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിഷയങ്ങൾ മാത്രം.

കൊച്ചി മെട്രോ ട്രയൽ റൺ ഉമ്മൻ‌ചാണ്ടി ഉത്ഘാടനം ചെയ്തിരുന്നു. രണ്ടു മാസത്തിനുള്ളിൽ അത് തുറന്നു പ്രവർത്തിക്കുമെന്നറിയുന്നു. ഇത് ആരുടെ നേട്ടമാണ്? കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് മൂന്നാം ടെർമിനലും ഉമ്മൻ‌ചാണ്ടി ഉത്ഘാടിച്ചു ഇപ്പോൾ അതും തുറന്നു പ്രവർത്തിക്കുന്ന. ആരുടെ നേട്ടം? ഇപ്പോള്‍ ഫ്ളക്സ് ബോർഡുകൾ വെച്ചാൽ നേട്ടമാകുമോ? കണ്ണൂർ എയർപോർട്ട് അതും ഉമ്മൻചാണ്ടി നാട മുറിച്ചു ഒരു കുഞ്ഞൻ ഫ്ലൈറ്റ് ലാൻഡ് ചെയ്യിപ്പിച്ചു,ടീകോം വേൾഡ് ഉമ്മൻ ചാണ്ടി തന്നെ ഉത്ഘാടനം നടത്തി.ഉമ്മൻ ചാണ്ടി അധികാരത്തിൽ കയറിയ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ പ്രാരംഭ പ്രവർത്തനത്തിന്റെ ഫലമാണ് മുഖ്യനായി ഇരിക്കുമ്പോൾ ഓടിനടന്നു നാട കണ്ടിച്ചും, തിരി കൊളുത്തിയും ഇറങ്ങി പോയത്. ജനങ്ങള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കി തുടര്‍ന്ന് വന്ന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡില്‍ പൊതുവിലുള്ള വിലയിരുത്തല്‍ അത്ര മികച്ചതാകുമോ?