മാണിക്കേസ്: സിപിഎം മനസിലാക്കേണ്ടത്; രാഷ്ട്രീയത്തില്‍ കോഴിക്കാഷ്ഠം കോഴിക്കറിയാകും

ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയും മന്ത്രിയാകണമെങ്കില്‍ നാലുവര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പ്രായം തൊണ്ണൂറാകും അപ്പോഴേക്കും ഓര്‍മ്മ നശിച്ചെന്നു വരാം. ഈ കാണുന്നപോലെ ഒന്നും ആയിരിക്കില്ല അന്ന്. അതിലും ഭേദം ഇപ്പോള്‍ ഒരു റവന്യു മന്ത്രിയാകാനുള്ള സാധ്യത ആരായുന്നതാണ്- ഇതല്ലേ കെ.എം മാണിയുടെ കുബുദ്ധിയെന്ന് നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവല്‍ ചോദിക്കുന്നു

മാണിക്കേസ്: സിപിഎം മനസിലാക്കേണ്ടത്; രാഷ്ട്രീയത്തില്‍ കോഴിക്കാഷ്ഠം കോഴിക്കറിയാകും

ഇപ്പോള്‍ പ്രായം എണ്‍പത്തഞ്ചോളമായി.

അമ്പത് വര്‍ഷമായി നിയമസഭയില്‍ അഹോരാത്രം പാലയുടെ ശബ്ദമായി ആ നാടിനെന്നു തേനൊഴുകുന്ന കനാന്‍ ദേശമാക്കിയെന്നു അവകാശവാദം.

ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയും മന്ത്രിയാകണമെങ്കില്‍ നാലുവര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പ്രായം തൊണ്ണൂറാകും അപ്പോഴേക്കും ഓര്‍മ്മ നശിച്ചെന്നു വരാം. ഈ കാണുന്നപോലെ ഒന്നും ആയിരിക്കില്ല അന്ന്. അതിലും ഭേദം ഇപ്പോള്‍ ഒരു റവന്യു മന്ത്രിയാകാനുള്ള സാധ്യത ആരായുന്നതാണ്. ഇനിയും നാലുവര്‍ഷം കൂടി ഈ ഭരണത്തിനു കാലാവധിയുണ്ടെന്നു സാറിനുമറിയാം. ഇരിക്കാം. മാത്രമല്ല, 'ബാര്‍കോഴ കള്ളന്‍' എന്നും, ബജറ്റ് വിറ്റവനെന്നും ആക്ഷേപ്പിച്ചവരെ കൊണ്ട് അനുകൂലമായി മുദ്രാവാക്യം വിളിപ്പിക്കുന്നതും ചെറിയ കാര്യമാല്ലെല്ലോ. അതായത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുന്ന നാടന്‍ ഇടപാട്! കേസുകള്‍ ഓരോന്നായി ഒതുങ്ങുകയും ചെയ്യും. ഇതൊക്കെ ആവാം കെ.എം.മാണി എന്ന പാലാക്കാരന്‍ കൊച്ചുമാണിയുടെ മനസിലിരുപ്പ്.

ഇവിടെയാണ് സിപിഎം മനസിലാക്കേണ്ടത്, രാഷ്ട്രീയത്തില്‍ കോഴികാഷ്ഠം കോഴിക്കറിയാകുമെന്ന് കാറ്റിനെതിരെയല്ല, കാറ്റിനൊപ്പം നടക്കുന്നതാണ് ബുദ്ധിമാന്മാരുടെ കൌശലം!

കോണ്‍ഗ്രസുകാര്‍ കെ.എം.മാണിയെ വിളിക്കുന്നത് മാണിസാര്‍ എന്നാണ്, അതും ഹൃദയം തുറന്നാണ് ഈ വിളി. കാത്തോലിക്കസഭയുടെ സ്വന്തം രാഷ്ട്രീയപാര്‍ട്ടി, പഴയ 'കോട്ടയം പാര്‍ട്ടി' ആയ കേരള കോണ്‍ഗ്രസ് വളര്‍ന്നും പിളര്‍ന്നും ഇന്നും ജീവിക്കുന്നു.

ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് ഒരിക്കല്‍ പറഞ്ഞത് മുസ്ലിംലീഗും കേരള കോണ്‍ഗ്രെസും വര്‍ഗീയ പാര്‍ട്ടികളാണ് എന്നായിരുന്നു. അതുകൊണ്ടു കമ്മ്യൂണിസ്റ്റികള്‍ക്കു ഇവരുമായി സഹകരണം വേണ്ട എന്നായിരുന്നു ഇ.എം.എസിന്റെ പക്ഷം.

പക്ഷെ ഇന്ന് കാലം മാറി കോലം മാറി. കൂടെയുള്ള മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒതുക്കുവാന്‍ പണ്ട് പറഞ്ഞ വര്‍ഗീയ പാര്‍ട്ടിയെ കൂടെ കൂട്ടുന്നു. എന്നാലും വേണ്ടെല്ലോ, പകരം കമ്മ്യുണിസ്റ്റുകള്‍ പുറത്തു നില്‍ക്കുമല്ലോ.

Story by