ഈ പോക്ക് അപകടത്തിലേക്കാണ് !

മറ്റുള്ളവരെ ന്യായം വിധിക്കുന്നതിൽ ഇന്ത്യക്കാർക്ക് വളരെയധികം ഉത്സാഹമുണ്ട് എന്ന് ബുദ്ധി കൂടി പോയ ജേർണലിസ്റ്റുകൾക്ക് അറിയാം. 'കൂടത്തായ് കൊലപാതകം' സ്ഥായിയായ ടാഗ് പോയിന്റാക്കാൻ ഇതിൽ കൂടുതലും ഇത്തരക്കാർ ചെയ്തെന്നിരിക്കും.

ഈ പോക്ക് അപകടത്തിലേക്കാണ് !

പറഞ്ഞുപറഞ്ഞു എന്തും പറയാമെന്നായോ? അടിസ്ഥാനരഹിതമായ മസാല കഥകൾ കണ്ടെത്തി മനുഷ്യരുടെ ജീവിതമെടുക്കാമെന്നു വരെയായോ?

മാധ്യമവിചാരണയെ കുറിച്ചാണ് പറയുന്നത്. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്നും വാർത്തകളെ സൃഷ്ടിച്ചു വിൽക്കുന്ന അധഃപതനത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഈ വിപത്തുണ്ടായത്. ഡൽഹി സെന്റ് സ്റ്റീഫൻസിലെ യുവ അധ്യാപകനും അമ്മയും ജീവനൊടുക്കി. വിചിത്രമായ 'മാധ്യമ കണ്ടെത്തുകളാണ്' രണ്ടു ജീവനെടുത്തത്‌. ഇനി എന്തെല്ലാം!'

വാർത്ത കൈകാര്യം' ചെയ്യുന്നവർക്ക്‌ എന്തുമാകാമെന്നില്ല.

മറ്റുള്ളവരെ ന്യായം വിധിക്കുന്നതിൽ ഇന്ത്യക്കാർക്ക് വളരെയധികം ഉത്സാഹമാണ് എന്ന് ബുദ്ധി കൂടി പോയ ജേർണലിസ്റ്റുകൾക്ക് അറിയാം. 'കൂടത്തായ് കൊലപാതകം' സ്ഥായിയായ ടാഗ് പോയിന്റാക്കാൻ ഇതിൽ കൂടുതലും ഇത്തരക്കാർ ചെയ്തെന്നിരിക്കും.

" മിസ്റ്റർ സന്തോഷ്, നിങ്ങൾ ഇങ്ങനെ ലോകം മുഴുവൻ ചുറ്റുമ്പോൾ ഭാര്യയെ കൂടെ കൂട്ടാത്തതെന്തേ?" എന്ന ദ്വയാർത്ഥ ചോദ്യം ശ്രീകണ്ഠൻ നായരെ പോലെയുള്ള മുതിർന്ന മാധ്യമപ്രവർത്തകനിൽ നിന്നുണ്ടായതും ഇതേ മനോഭാവത്തിലല്ല എന്ന് പറയാൻ കഴിയുമോ? 'അവിഹിതം' എന്നും വില്പനയ്ക്ക് പറ്റിയ മാർക്കറ്റുള്ള 'ചരക്കാണ്'

കാര്യമായ ഒന്നും കിട്ടിയില്ലെങ്കിൽ 'കഥകൾ' ഉണ്ടാക്കാനുള്ള ശ്രമം വായനക്കാരെ ആകർഷിക്കും എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉണ്ടാക്കിയിരിക്കുന്ന ട്രെൻഡ്. നിലവാരമുള്ള എന്തെങ്കിലും വായിക്കാനോ കാണാനോ അന്തർദേശീയ മാധ്യമങ്ങളെ ആശ്രയിക്കണമെന്നായിരിക്കുന്നു

ഒരു പക്ഷെ...കേരളം ഞെട്ടും!!! കുട്ടികളെ ടി.വിയുടെ മുന്നില്‍ നിന്നും വേഗം മാറ്റൂ.. ധന്യ രാമന്‍ ഇടയ്ക്ക് മുഖം പൊത്തുന്നത് കാണാമായിരുന്നെല്ലോ..ഒരു പക്ഷെ...ഖേദമുണ്ട്...ഒരു പക്ഷെ...ഒരു പക്ഷെ...

മലയാളത്തിൽ ലോഞ്ച് ചെയ്തപ്പോൾ ഒരു ചാനൽ അവതരിപ്പിച്ച മസാല വിസ്ഫോടനത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. നമ്മൾ തന്നെ നമ്മുടെ സമൂഹത്തിന്റെ ബുദ്ധിയെ പരിഹസിക്കുന്നു. അവർക്കു വേണ്ടത് ഇതാണ് എന്ന് വാർത്താ തലതൊട്ടപ്പന്മാർ ഉറപ്പിക്കുന്നു. മീഡിയ ഹൌസുകളുടെ പ്രാഥമിക എത്തിക്ക്സ് അറിയണമെങ്കിൽ ഏതെങ്കിലും പൊടിപിടിച്ച പുസ്തകങ്ങങ്ങൾ വായിക്കണം എന്ന ഗതികേടിൽ ജേർണലിസം എത്തിയിരിക്കുന്നു.

മാധ്യമങ്ങളില്‍ എഡിറ്റര്‍ എന്ന ഒരു പദവി ഉണ്ട്. എത്തിക്‌സ് എന്ന ഒരു സംഗതി ഉണ്ട്. എന്തൊക്കെ സംപ്രേഷണം ചെയ്യപ്പെടണം എന്തെല്ലാം ചർച്ച ചെയ്യപ്പെടണം എന്നൊക്കെ കണിശമായ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനിക്കപ്പെടുന്നത്. ആലോചനകളും തീരുമാനങ്ങളും തെറ്റിപ്പോകാറൊക്കെയുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍. എന്നാല്‍ ഇന്നിപ്പോള്‍ കണ്ടുശീലിക്കാൻ നിർബന്ധമാകുന്ന 'ക്രൂരത' മാത്രമാകരുത് വാർത്തകൾ. ഇനി വളരാനുള്ള 'മാധ്യമ തലമുറയ്ക്ക്' നിങ്ങളുടെ നൈമിഷിക പ്രസിദ്ധിക്കു വേണ്ടി തെറ്റായ സന്ദേശം കൈമാറി നൽകരുത്.

ലോകം ഇപ്പോൾ തന്നെ ജീവിക്കാൻ അപകടകരമായ സ്ഥലമായി കഴിഞ്ഞു. ഇനിയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക കൂടി ചെയ്യരുത്.

Read More >>