പൂറെന്നാൽ അതവന്മാരുടേത് പോലെ കടിയല്ല, പൂറെന്നാൽ പോരാട്ടമാണെന്നു എത്ര തലമുറകളായി നമ്മൾ കാണിച്ചു കൊണ്ടേയിരിക്കണം?

ഇത്രേം കാലം അച്ഛന്റെയും അച്ഛന്റമ്മയുടെയും അച്ഛന്റഛന്റെയും അച്ഛന്റെ തറവാടിന്റെയും പിന്നൊരു സുപ്രഭാതത്തിൽ ഭർത്താവിന്റെയും പേര് സ്വന്തം പേരിനോട് ചേർത്ത് ജീവിച്ച പെണ്ണുങ്ങളെ, നിങ്ങൾക്കൊക്കെ അതിന് പകരം പൂറെന്ന് ചേർത്താൽ പോരെ.നമ്മളെ അവർ identify ചെയ്യുന്നത് പോലും പൂറ് എന്നും പറഞ്ഞാണ്!- ഡോ. വീണ ജെ‌എസ് എഴുതുന്നു

പൂറെന്നാൽ അതവന്മാരുടേത് പോലെ കടിയല്ല, പൂറെന്നാൽ പോരാട്ടമാണെന്നു എത്ര തലമുറകളായി നമ്മൾ കാണിച്ചു കൊണ്ടേയിരിക്കണം?


ഡോ. വീണ ജെ‌എസ്
1 . വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി.

സോഷ്യൽ മീഡിയ(സോ. മീ) : അവളുടെ പൂറിൽ കാന്താരി ഇടണം, കത്തി കേറ്റണം.

2. അമ്മ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു.

സോ.മീ : അവളുടെ പൂറ്റിലെ കടി മാറ്റാൻ തീയിടണം .

3. ശബരിമലയിൽ സ്ത്രീകൾക്ക് കയറാം.

സോ.മീ. കേറി വാടി, നടപ്പന്തലിൽ ഇട്ടു പൂറ്റിൽ കേറ്റി കൊല്ലും.

4. ശബരിമലയിൽ പെണ്ണുങ്ങൾക്ക്‌ കയറണം എന്ന് പറഞ്ഞത് കൊണ്ടാണ് പ്രളയം വന്നതെന്നും പറഞ്ഞ് കരഞ്ഞ യുവതി.

ആർത്തവമുണ്ടായിരുന്നപ്പോൾ അമ്പലത്തിൽപോയെന്ന് പറഞ്ഞ പെൺകുട്ടിയോട് പറഞ്ഞത്: "നല്ല ആണുങ്ങളുടെ ചൂട് അറിയാത്തതിന്റെ കൊഴപ്പമാടി നിനക്ക്"!

5. സോളാർ പ്രശ്നം is equal to സരിത നായർ. സരിത നായർ എന്ന് പറഞ്ഞാൽ അപ്പോഴും അവരുടെ പൂറ്.

പെണ്ണ്, എന്തൊക്കെ പ്രശ്നത്തിൽ പെട്ടാലും അത് direct ആയി അവളുടെ പൂറുമായി മാത്രം ബന്ധപ്പെടുത്താൻ മാത്രം അറിയുന്ന ഭൂരിഭാഗമലയാളപുരുഷന്മാർ. ഇത്രേം കാലം അച്ഛന്റെയും അച്ഛന്റമ്മയുടെയും അച്ഛന്റഛന്റെയും അച്ഛന്റെ തറവാടിന്റെയും പിന്നൊരു സുപ്രഭാതത്തിൽ ഭർത്താവിന്റെയും പേര് സ്വന്തം പേരിനോട് ചേർത്ത് ജീവിച്ച പെണ്ണുങ്ങളെ, നിങ്ങൾക്കൊക്കെ അതിന് പകരം പൂറെന്ന് ചേർത്താൽ പോരെ.നമ്മളെ അവർ identify ചെയ്യുന്നത് പോലും പൂറ് എന്നും പറഞ്ഞാണ് !

പണ്ട് കുറച്ചു പേര് ചേർന്ന് ഇതിനൊക്കെയെതിരെ ഉണ്ടാക്കിയ പൂർ കവിതകൾക്കായി ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഞെട്ടിക്കുന്ന റിസൾട്ടുകളുടെ സ്ക്രീൻഷോട്ടുകൾ ആണ് പോസ്റ്റിനോപ്പം ഷെയർ ചെയ്തത്. ഇതും കടിമൂത്ത പൂറിപെണ്ണുങ്ങൾ സെർച്ച്‌ കൊണ്ടിട്ടതാണെന്ന് കൂടെ പറ.

പണ്ടെപ്പോഴോ പകുതി വായിച്ചു നിർത്തിയ വായിച്ച "തുണ്ട്" കഥയുടെ വൃത്തികെട്ട ഓർമ ഇന്നും ഉണ്ട്. ഇത്രയേറെ പൂറ് ചിന്തകൾ കൊണ്ട് നടക്കുന്ന മലയാളിപുരുഷന്മാർ ! ഈ കഥയുണ്ടാക്കിയവരെ കണ്ടുപിടിച്ചു വീട്ടിലോട്ടു ഓരോ കോപ്പി അയച്ചുകൊടുത്താലെങ്കിലും മാറ്റം വരുമോ എന്തോ? പൂറോർത്തുണർന്ന് പൂറോർത്തു മയങ്ങി പൂറും സ്വപ്നം കണ്ടുറങ്ങുന്ന, പൂറിലൂടെ(most people) ഊർന്നുവീണ ഭൂരിഭാഗമലയാളിപുരുഷജന്മങ്ങൾ. ട്രെയിനിന്റെ ടോയ്ലറ്റ്ൽ പോലും പൂറ് നന്നാക്കിത്തരാം, വിളിക്കെന്നും പറഞ്ഞ് ഫോൺനമ്പർ എഴുതിയിടുന്നവൻമാരുടെ സ്വന്തം കേരളം !

ലജ്ജ, ഉളുപ്പ് എന്നിവ എന്തെന്നറിയാത്ത വർഗം.

പൂർ എന്ന് പത്തുപ്രാവശ്യം എഴുതിയതുകൊണ്ട് ഇനി എന്റെ "കടി"യുടെ ആഴവും പരപ്പും അവന്റെ കടികൊണ്ട് അളക്കാൻ വന്നേക്കാവുന്ന ഭൂരിഭാഗമലയാളിപുരുഷന്മാരെ ഭയന്ന് നമ്മൾ പുറകോട്ടു പോകരുത്. ഈ പൂറും വെച്ച് അഹങ്കാരത്തോടെ ഞെളിഞ്ഞു ജീവിക്കുക. ഈ പൂറിലാണ് അവന്റെയൊക്കെ ഒടുക്കത്തെ കടിയുടെ കലാശക്കൊട്ട് നടക്കാൻ അവനൊക്കെ വെന്ത് ജീവിക്കുന്നത് എന്നാണ് അവന്റെയൊക്കെ ഓരോ കമ്മന്റും വ്യക്തമാക്കുന്നത്.

പൂറെന്നാൽ അതവന്മാരുടേത്പോലെ കടിയല്ല, പൂറെന്നാൽ പോരാട്ടമാണെന്നു എത്ര തലമുറകളായി നമ്മൾ കാണിച്ചു കൊണ്ടേയിരിക്കണം????


Read More >>