ഉത്സാഹഭരിതനായ മാവോയിസ്റ്റ് സുഹൃത്തിന് ഒരു കത്ത് !

ഞങ്ങളിനി എം എൻ ഗോവിന്ദൻ നായരുടെ ലക്ഷംവീട് കോളനിയിൽ നിന്നും പിണറായി വിജയന്റെ ഫ്ലാറ്റിലേക്ക് മാറുകയാണ്. അവിടെ പിഴുതുമാറ്റാൻ അടുപ്പുകല്ലുകൾ ഇല്ല. (ഇൻഡക്ഷൻ കുക്കറും കിട്ടും എന്നു കരുതുന്നു) നിങ്ങളെ കിടത്താൻ സ്ഥലവുമില്ല. ഞങ്ങൾക്ക് അനുവദിക്കുന്ന ഫ്ലാറ്റിന്റെ "സ്ഥലപരിമിതി " പരിഗണിക്കും എന്ന് കരുതുന്നു. നിങ്ങൾക്ക് ഒളിവിലെ ഓർമ്മകൾ എഴുതാം ,നാടകം എഴുതാം , സിനിമ പിടിക്കാം , സിനിമ പാട്ട് എഴുതാം. മാറ്റൊലികവികളായി അറിയപ്പെടാൻ അതുമതി. "റോയൽറ്റി "കൊണ്ട് ഇനിയുള്ള കാലം വിപ്ലവകാരികളായി സുഖമായി ജീവിക്കാം. ഞങ്ങൾ പൂത്ത അരിക്കുവേണ്ടി റേഷൻകടകളിൽ ക്യൂ നിൽക്കുന്നു. ഞങ്ങളുടെ വയലെല്ലാം പ്രവാസികളായ ആടു ജീവിതക്കാർ നികത്തിയെടുത്തു . ഇനിയും ഞങ്ങൾ വെള്ളം കോരികളും വിറകു വെട്ടികളുമായി നിങ്ങളുടെ പിറകെ നടക്കണോ? ഞങ്ങൾ വന്നില്ലെങ്കിൽ നിങ്ങളുടെ ജാഥ മുടങ്ങും. വന്നാൽ ഞങ്ങളുടെ അന്നം മുടങ്ങും. അതുകൊണ്ട് ഞങ്ങൾ ഇപ്പോൾ കൂലി എപ്പോൾ കിട്ടും എന്ന് അത്ര ഉറപ്പില്ലാത്ത "തൊഴിലുറപ്പിനു" പോകുകയാണ്. സി എസ് മുരളി എഴുതുന്നു

ഉത്സാഹഭരിതനായ മാവോയിസ്റ്റ് സുഹൃത്തിന് ഒരു കത്ത് !


കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ആയിരുന്ന നായന്മാർ കെ വേണു മുതൽ കെ മുരളി വരെയുള്ളവർ {കെ എൻ രാമചന്ദ്രൻനായർ, എം എം സോമശേഖരൻ നായർ, കെ ജയകുമാർ നായർ, ഭാസുരേന്ദ്രബാബു നായർ, പിന്നെയുമുണ്ട് നായന്മാർ ഒരുപിടി! കെ സച്ചിദാനന്ദൻ മുതലുള്ള സാംസ്കാരിക നായൻമാർ അനവധി} വിപ്ലവകാരികളും വിപ്ലവ കവികളുമായി അരനൂറ്റാണ്ടായി രംഗവേദിയിൽ ആടിതകർത്തിട്ടുണ്ട്!. ആദിവാസികളേയും ദലിതരേയും സംബന്ധിച്ച് അവരുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല . ഞങ്ങളുടെ സ്ഥിതിഗതികൾ വംശനാശത്തിന്റെ വക്കുവരെ എത്തിനിൽക്കുകയാണെന്ന് അറിയാമല്ലോ.. ഞങ്ങൾ ആണോ നിങ്ങൾ പറയുന്ന ദരിദ്ര ഭൂരഹിത കർഷകർ? അതാണല്ലോ നിങ്ങളുടെ നക്സൽബാരി രാഷ്ട്രീയം. ഞങ്ങൾക്ക് അന്നമെവിടെ ? അന്തി ചായൻ കൂരയെവിടെ?

നക്സൽബാരിക്കുശേഷം

നിങ്ങൾ കേരളത്തിലും, ഇന്ത്യയിലും, ലോകത്തിലും വിപ്ലവകാരികളായി പേരെടുത്തു. ഞങ്ങളോ ലക്ഷംവീട് കോളനിയിൽ , താമസിക്കുന്ന വീടിന്റെ അടുക്കള പൊളിക്കുന്നു ശവം മറവുചെയ്യാൻ. കേരളത്തിൽ ഒരു ലക്ഷം വീട് കോളനിയെയും മാർക്സ് മുതൽ മാവോ വരെയുള്ളവർ ആവേശിക്കുന്നില്ല. അവിടെ അംബേദ്കറും അയ്യൻ കാളിയും മാത്രം. അവരുടെ കയ്യിൽ ആവട്ടെ ഭരണഘടനയും നിയമസഭയും. അംബേദ്കർ ഭരണഘടന എഴുതിയത് തെറ്റായിപ്പോയി എന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ ?എങ്കിൽ തുറന്നു പറയൂ.! ഏത് അംബേദ്കറെയാണ് നിങ്ങൾ ആഘോഷിക്കുന്നത് ?


നായന്മാരുടെ കാര്യം നോക്കാൻ നാരായണപ്പണിക്കർ ഉണ്ടായിരുന്നു. ഇപ്പോൾ സുകുമാരൻ നായരും. കെ വേണു മുതൽ പേരുകാരായ നായന്മാർക്ക് അതുകൊണ്ട് എൻഎസ്എസിൽ പ്രവർത്തിക്കേണ്ടി വന്നില്ല. അവർ ജാതി രഹിതരും വിപ്ലവകാരികളുമായി. ഞങ്ങളുടെ

കാര്യം നോക്കാൻ ഞങ്ങളെ ഉള്ളൂ. അതുകൊണ്ട് ഞങ്ങൾക്ക് "ജാതിസംഘടനകളുടെ" പ്രവർത്തകരായി മാറേണ്ടിവന്നു. ഞങ്ങൾ ജാതി/ സ്വത്വ വാദികളും പ്രതി വിപ്ലവകാരികളുമായി. നിങ്ങൾ ഒന്നാംകിട പൗരന്മാരും! ഞങ്ങൾ രണ്ടാംകിട പൗരന്മാരും! പൗര സമത്വ പ്രക്ഷോഭണം പോയി തുലയട്ടെ. നിങ്ങൾ "മാർക്സ്സിലെ ഭൂതം" വായിച്ചു നടന്നു. ഞങ്ങൾ ഞങ്ങളുടെ ഭൂമി കവർന്ന ഭൂതങ്ങൾക്കെതിരെ "ഗോത്രപൂജ " നടത്തി. ഭൂതത്തെ ഇടശ്ശേരി കൊണ്ടുപോയെങ്കിലും നിങ്ങൾ പോസ്റ്റ് മോഡേണും ഞങ്ങൾ പ്രാകൃതരും ആയി. നിങ്ങൾ ചതുഷ്ക്രിയകൾ കൊണ്ട് സോഷ്യൽ എഞ്ചിനീയറിംഗ് ഗ്രന്ഥങ്ങൾ രചിച്ചു. എൻജിനീയറിംഗ് കോളേജും മെഡിക്കൽ കോളേജും സ്വന്തമാക്കി. ഞങ്ങൾക്ക് വെങ്ങാനൂരിൽ ഒരു "പള്ളിക്കൂടം" മാത്രം. നിങ്ങളുടെ കണക്കുകൾ എപ്പോഴും കൃത്യമായിരുന്നു. നിങ്ങൾക്ക് ഒരുപാട് കണക്കപ്പിള്ളമാർ ഉണ്ടായിരുന്നു. ഞങ്ങൾക്ക് കണക്കൻമാരെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കണക്കുകൾ അതുകൊണ്ട് എപ്പോഴും തെറ്റി കൊണ്ടിരുന്നു. ഞങ്ങൾ ഒന്നിൽ നിന്നും തുടങ്ങുകയാണ്. നിങ്ങൾക്കുവേണ്ടി

സങ്കലനവും വ്യവകലനവും നടത്താൻ ഞങ്ങൾക്ക്സൗകര്യമില്ല!


ഞങ്ങളിനി എം എൻ ഗോവിന്ദൻ നായരുടെ ലക്ഷംവീട് കോളനിയിൽ നിന്നും പിണറായി വിജയന്റെ ഫ്ലാറ്റിലേക്ക് മാറുകയാണ്. അവിടെ പിഴുതുമാറ്റാൻ അടുപ്പുകല്ലുകൾ ഇല്ല. (ഇൻഡക്ഷൻ കുക്കറും കിട്ടും എന്നു കരുതുന്നു) നിങ്ങളെ കിടത്താൻ സ്ഥലവുമില്ല. ഞങ്ങൾക്ക് അനുവദിക്കുന്ന ഫ്ലാറ്റിന്റെ "സ്ഥലപരിമിതി " പരിഗണിക്കും എന്ന് കരുതുന്നു. നിങ്ങൾക്ക് ഒളിവിലെ ഓർമ്മകൾ എഴുതാം ,നാടകം എഴുതാം ,

സിനിമ പിടിക്കാം , സിനിമ പാട്ട് എഴുതാം. മാറ്റൊലികവികളായി അറിയപ്പെടാൻ അതുമതി. "റോയൽറ്റി "കൊണ്ട് ഇനിയുള്ള കാലം വിപ്ലവകാരികളായി സുഖമായി ജീവിക്കാം. ഞങ്ങൾ പൂത്ത അരിക്കുവേണ്ടി റേഷൻകടകളിൽ ക്യൂ നിൽക്കുന്നു. ഞങ്ങളുടെ വയലെല്ലാം പ്രവാസികളായ ആടു ജീവിതക്കാർ നികത്തിയെടുത്തു . ഇനിയും ഞങ്ങൾ വെള്ളം കോരികളും വിറകു

വെട്ടികളുമായി നിങ്ങളുടെ പിറകെ നടക്കണോ? ഞങ്ങൾ വന്നില്ലെങ്കിൽ നിങ്ങളുടെ ജാഥ മുടങ്ങും. വന്നാൽ ഞങ്ങളുടെ അന്നം മുടങ്ങും. അതുകൊണ്ട് ഞങ്ങൾ ഇപ്പോൾ കൂലി എപ്പോൾ കിട്ടും എന്ന് അത്ര ഉറപ്പില്ലാത്ത "തൊഴിലുറപ്പിനു" പോകുകയാണ്.


മാവോയിസ്റ്റ് പൂന്താനങ്ങൾ വായിച്ചറിയാൻ


1990 ഡിസംബറിൽ സി ആർ സി, സി പി ഐ എം എൽ കേന്ദ്രകമ്മറ്റിയിൽ കെ വേണു അവതരിപ്പിച്ച "തൊഴിലാളിവർഗ്ഗ ജനാധിപത്യ രേഖ" അംഗീകരിച്ച ആളുകളിൽ ഒരാളാണ് കെ മുരളി.( നിങ്ങളുടെ എം എൻ രാവുണ്ണിയും അത് അംഗീകരിച്ചിരുന്നു ) കെ വേണുവിന്റെ ആരാധകനായിരുന്ന അദ്ദേഹം സൈദ്ധാന്തികമായി ഒരു വിമർശനവും ഉന്നയിച്ചിരുന്നില്ല. പിന്നീട് ബോബ് അവാക്കിയന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ആണ് വഴിമാറി ചിന്തിക്കുന്നത്. (അതെന്തുകൊണ്ടെന്ന് പിന്നാലെ വിശദമാക്കാം ) കേരളത്തിൽ 87 നു ശേഷം നടന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്(പാർട്ടി സംസ്ഥാന സമ്മേളനത്തിൽ എം ഗീതാനന്ദൻ അവതരിപ്പിച്ച ബദൽ രാഷ്ട്രീയ സംഘടന റിപ്പോർട്ട് സാക്ഷി ) എം ഗീതാനന്ദൻ മുതൽ ജോൺ ജോസഫ് വരെയുള്ളവരെ മുൻനിർത്തി കേരള പാർട്ടി പിടിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ട അദ്ദേഹം, സി ആർ സി ദേശീയ പാർട്ടികളായി രൂപം പ്രാപിച്ചപ്പോൾ കേരള കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമിതി അംഗം എന്ന നിലയിൽ എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്രകമ്മറ്റി തീരുമാനത്തിന് വിരുദ്ധമായി, ജനാധിപത്യ വിരുദ്ധമായി അദ്ദേഹം തന്റെ നിലപാടുകൾ പത്രാധിപ കുറിപ്പായി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അതിനു മുന്നേ തന്നെ ദേശീയ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ടും, കുത്തകവിരുദ്ധ സമരവുമായി ബന്ധപ്പെട്ടു കൊണ്ടും അദ്ദേഹം വരട്ടു തത്വവാദ പരമായ വിമർശന കുറിപ്പുകൾ ഈങ്കിലാ

ബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് കേരളത്തിലെ പാർട്ടിയുടെ അന്നത്തെ പ്രധാന പ്രവർത്തന രംഗമായിരുന്ന ദേശീയ പ്രശ്നം, ജാതി പ്രശ്നം, സ്ത്രീ പ്രശ്നം എന്നിവയെല്ലാം അദ്ദേഹം മനസ്സിലാക്കുന്നത് 70--ലെ ലൈനിന്റെ അടിസ്ഥാനത്തിലാണെന്ന്. 82 മുതൽ സി ആർ സി പിന്തുടർന്നിരുന്ന പൊതു ലൈനിൽ നിന്നും വളരെ പിന്നോക്കം പോകുന്ന ഒരു അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പുകളും പ്രവർത്തനങ്ങളും. ഒരു ഉദാഹരണം മാത്രം പറയാം. ഇപ്പോൾ എനിക്കെതിരെ കള്ളപ്രചരണം നടത്തുന്ന കെ ബി അശോകന്റെ ആശാൻ കെ ബി അജയകുമാറിനെ മുന്നിൽ നിർത്തി , മൂവാറ്റുപുഴയിൽ " തോക്കിൻ കുഴലിലൂടെയാണ്

രാഷ്ട്രീയാധികാരം വളരുന്നത് " എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച്‌ "ചാരുമജൂംദാർ അനുസ്മരണ സമ്മേളനം" സംഘടിപ്പിക്കുന്നത്. സ്പഷ്ടമായും 70--ലെ ലൈനിലേക്ക് അദ്ദേഹം മടങ്ങിപ്പോയി. അന്ന് പാർട്ടിയിൽ നിലവിലുള്ള സൈനിക ലൈനിനു വിരുദ്ധമായും, പാർട്ടി സംഘടന ചട്ടക്കൂടുകൾക്ക് വിരുദ്ധമായും നടത്തിയ ആ കൺവെൻഷനോടു കൂടി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു. തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തെക്കൊണ്ടു കൊടുങ്ങല്ലൂരിൽ നടന്ന പാർട്ടി പ്രവർത്തക യോഗത്തിൽ ഗീതാനന്ദന്റെ

നേതൃത്വത്തിലുള്ള അനുയായി സംഘമെത്തി. ആ യോഗത്തിൽ നിന്നും ഞാനടക്കമുള്ള ആളുകൾ ഇറങ്ങിപ്പോന്നു. ആ യോഗത്തിൽവെച്ച് കെ മുരളിയുടെ കേരള കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടു. എം ഗീതാനന്ദൻ സെക്രട്ടറിയായി. മുന്നണിപ്പോരാളി പ്രസിദ്ധീകരിച്ചു. എന്തുചെയ്യണമെന്ന ലെനിന്റെ കൃതിയുടെ കഷ്ണങ്ങളുമായി ഇങ്കുലാബും വന്നു.

എം ഗീതാനന്ദൻ അവതരിപ്പിച്ച "ദലിത് മാനിഫെസ്റ്റോ" യോടു കൂടി മധുവിധു കഴിഞ്ഞ് ആ അവസരവാദ ഐക്യമുന്നണി തമ്മിലടിച്ച്

പിരിഞ്ഞു. എം ഗീതാനന്ദൻ, ഈ പി കുമാർദാസ്, ജോൺ ജോസഫ് എന്നിവർ പുറത്തായി. കുമാർദാസ് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കെ കെ കൊച്ചു മുതലുള്ള ആളുകൾ ഗീതാനന്ദനും ആയി ഐക്യ മുന്നണി രൂപീകരിച്ചു. കെ മുരളി തനിച്ചായി. അപ്പോഴാണ് 70 കളിൽ തന്നെ ഇപ്പോഴും ജീവിച്ചിരിക്കുന്ന എം എൻ രാവുണ്ണിയെ രംഗത്തിറക്കുന്നത്. ( ഇതിവിടെ തൽക്കാലം നിർത്തുന്നു. ഇനി നമുക്ക് റഷീദ് സിപിയുടെ സ്തോത്രകൃതി പരിശോധിക്കാം )


എൺപതുകളിലെ കോമ്രേഡ് വാരിക മുതൽ കെ മുരളിയുടെ ലേഖനങ്ങൾ വായിക്കുന്ന ഒരാളാണു ലേഖകൻ. 82 മുതൽ അന്നത്തെ കെ എൻ രാമചന്ദ്രൻ നേതൃത്വം കൊടുത്തിരുന്ന കെ എസ് ആർ സി ക്കെതീരെ ഈങ്കിലാബിൽ എഴുതിയ ലേഖനങ്ങൾ, ദേശീയ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ട് സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ, രണ്ട് ലൈൻ

സമരത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ച ലഘുലേഖ. മാത്രമല്ല സി ആർ സി അംഗമെന്ന നിലയിൽ ദേശീയ വിമോചനത്തിലും, മാസ് ലൈനിലും, ഈങ്കിലാബിലും എഴുതിയ ലേഖനങ്ങൾ, കെ സി പി രൂപീകരണത്തിനുശേഷം, എഴുതിയ ലേഖനങ്ങൾ, സിപിഐ എം എൽ നക്സൽബാരി, മാവോയിസ്റ്റ് ഐക്യ കേന്ദ്രം, ഇപ്പോൾ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം രചന നടത്തിയ ലേഖനങ്ങളും പുസ്തകങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിക്കട്ടെ ! അപ്പോൾ വായനക്കാർക്കു മനസ്സിലാകും . രാഷ്ട്രീയ അവസരവാദത്തിന്റെ മൂർത്തീരൂപമാണ് കെ മുരളിയെന്ന എന്റെ നിലപാട് . ഇതിൽ ഒരെണ്ണ ത്തിലെങ്കിലും "ദാർശനികം" എന്നുപറയാവുന്ന ഒരു വരി പോലുമില്ല. തകിടം മറിയുകയും മലക്കം മറിയുകയും ചെയ്യുന്നതാണോ മാർക്സിസ്റ്റ് ദാർശനികത?. ഒരു നൂറ്റാണ്ടുകാലമായി മാർക്സിസ്റ്റ് സാഹിത്യവുമായി പരിചയമുള്ള മലയാളികളോട് തന്നെ വേണം ഇത്തരം അവകാശവാദങ്ങൾ!

ആനുകാലിക സംഭവ വികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് അതതുകാലത്ത് പാർട്ടി നിലപാടുകൾ വിശദീകരിച്ചുകൊണ്ട് കേരളത്തിലെ ശരാശരി നക്സലൈറ്റുകൾ എഴുതിവിടുന്ന, നിത്യേന നാം വായിക്കുന്ന രാഷ്ട്രീയ കുറിപ്പടികൾ മാത്രമാണ്അവയെല്ലാം. നേതാവിനെ മഹത്വപ്പെടുത്താൻ റഷീദ് സിപി വായനക്കാരോട് കള്ളം പറയുകയാണ്. എൺപതുകളുടെ തുടക്കത്തിൽ കെ വേണുവിനെ കുറിച്ച്‌ "ശശി" എന്നറിയപ്പെട്ടിരുന്ന സോമശേഖരൻ തട്ടി വിട്ടിരുന്ന കഥകളാണ് എനിക്കോർമ വന്നത്. ആ വിഗ്രഹം ഉടഞ്ഞു ! അടുത്ത വിഗ്രഹത്തിന്റെ നിർമാണ പണിപ്പുരയിലാണ് സിപി റഷീദ് / അനുയായികളും ബിംബാരാധ കരുടെ സ്ഥാനം തീ പൊയ്കയി ലത്രേ.!


കഴിഞ്ഞ മൂന്നുവർഷമായി ജയിലിലായിരുന്ന കെ മുരളിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്ന ആളുകൾ , അദ്ദേഹം രോഗബാധിതനായി മരണാസന്ന മെന്ന് അറിഞ്ഞപ്പോൾ, എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഓടിക്കൂടി വന്നവർ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിച്ച ആളുകൾ, മറ്റുള്ളവർ അവസരവാദികളും, സ്വയം പൊങ്ങി

ളും" ആണെന്നും എഴുതിവിടുന്നത് കാണുമ്പോൾ സഹതാപമല്ല അറപ്പാണ് തോന്നുന്നത്. സ്വന്തം രാഷ്ട്രീയ സംഘടന ഉത്തരവാദിത്തം മറച്ചുവയ്ക്കാൻ ഇവർക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ എന്തു ചെയ്തു എന്നാണ് ഒരു മാവോയിസ്റ്റ് ചോദ്യം? {ഞാൻ കെ മുരളിക്ക് വേണ്ടി എന്തു ചെയ്യണം? കമ്മിറ്റി കൂടി അറിയിച്ചാൽ മതി ! } അത് റഷീദ് സി പി തന്നെ വിശദീകരിച്ചാൽ മതി ! റഷീദ് സി പി തന്നെ ലൈക്കടിച്ച് , പിന്തുണച്ചു പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മാക്സിമം മുഴക്കത്തിൽ ഈ ചോദ്യം ചോദിക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ചും. കെ മുരളിയുടെ കാര്യത്തിൽ ഇവർ ഒന്നും ചെയ്യാതിരുന്നത് പിന്നിൽ വല്ല ഗൂഢാലോചനയും ഉണ്ടോയെന്ന് ഞാനിപ്പോൾ സംശയിക്കുകയാണ്. ജാമ്യം ലഭിക്കുമെന്ന് ആയപ്പോൾ മാളത്തിൽ നിന്നും പലരും തല പുറത്തിട്ടു തുടങ്ങി. ഭജന ആരംഭിച്ചു കഴിഞ്ഞു. പുറത്തിറങ്ങുന്നതുവരെ തവള കരയുന്നതുപോലെ ഇതു തുടരുമെന്നും എനിക്കറിയാം.

"തങ്കമ്മ"യെക്കാൾ വലുതല്ല "മുരളി"യെന്ന പോസ്റ്റ് ഒക്കെ ഞാൻ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് ! മുഖ ചിത്രപടം മങ്ങും !


ഇനി മാവോവിന് ശേഷം മുരളി എന്ന അവകാശവാദത്തിന് വല്ല കഴമ്പുണ്ടോ എന്ന് പരിശോധിക്കാം ! വികസിത മുതലാളിത്ത രാജ്യങ്ങളിലെ മാവോയിസ്റ്റ് കുട്ടി ഗ്രൂപ്പുകൾ കൂടിച്ചേർന്ന് രൂപീകരിച്ച / ഉണ്ടാക്കിയിട്ടുള്ള വിപ്ലവ സാർവ്വ ദേശീയപ്രസ്ഥാനം വിപ്ലവം നടത്തുമോ എന്നും നോക്കാം !. വിപ്ലവ സാർവ്വ ദേശീയ പ്രസ്ഥാനത്തിന്റെ നിർദേശപ്രകാരം നേപ്പാളിലെ പ്രജൻഡയെ" വിപ്ലവകരമായി ഉപദേശിച്ചിരുന്ന" ആളാണ് കെ മുരളി. അവരിപ്പോൾ നേപ്പാൾ പാർലമെന്റിനകത്ത് സുഖമായി കഴിയുന്നു.! ( ഒരുപാടുണ്ട് പറയാൻ! തൽക്കാലം നിർത്തുന്നു)


ഇനി രാഷ്ട്രീയ മലക്കം മറിച്ചിലുകളെ കുറിച്ചുള്ള ചില സാമ്പിളുകൾ പരിശോധിക്കാം.82/87 കാല ഘട്ടത്തിൽ CRC വികസിപ്പിച്ച "പുത്തൻ കൊളോണിയലിസം" എന്ന സങ്കല്പനത്തെ അഖിലേന്ത്യ തലത്തി ൽ സംഘടന കെട്ടിപ്പടുക്കാൻ എന്ന സൂത്രം പറഞ്ഞു ഹൈദരാബാദ് കൺവെൻഷനിൽ " അർദ്ധ ഫ്യൂഡൽ, അർദ്ധ കൊളോണിയൽ" എന്ന്മലക്കംമറിഞ്ഞു. ( ഈ കളി തന്നെ സിപി ഐ എം എൽ റെഡ് സ്റ്റാർ എന്ന പേരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെ എൻ രാമചന്ദ്രനും കനുസന്യാലുമായി ലയിക്കുന്നതിനുവേണ്ടി കളിച്ചിട്ടുണ്ട് ).


"കേരളത്തിന്റെ സൂഷ്മ അന്വേഷണ

റിപ്പോർട്ട് "എന്ന വ്യാജേന തയ്യാറാക്കിയ "ഭൂമി ജാതി ബന്ധനം "(അതിന് പിന്നിലുള്ള രാഷ്ട്രീയ താൽപര്യം കേരളം അർധഫ്യൂഡൽ അർധ കൊളോണിയൽ കാലഘട്ടത്തിൽ തന്നെ തുടരുന്നു എന്ന സ്ഥാപിക്കാനായിരുന്നു ! ഒപ്പം കേരളത്തിന്റെ കാർഷിക ഘടന(എം എം സോമശേഖരൻ), ഇന്ത്യ വികാസവും മുരടിപ്പും (ടി ജി ജേക്കബ്) എന്നി പുസ്തകങ്ങളിലൂടെ/ പഠനങ്ങളിലൂടെ കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം പൊതുവായി പങ്കിട്ടിരുന്ന രാഷ്ട്രീയ സമ്പത്ത്

ശാസ്ത്രത്തെ അട്ടിമറിക്കലും!) കാലം മാറിയതുകൊണ്ട് കേരളം തിരസ്കരിച്ചു.


അംബേദ്കറെ കുറിച്ച് "ആഴ"ത്തിൽ പഠിച്ച ആളാണ് കെ മുരളിയെന്ന് എം ഗീതാനന്ദൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് റഷീദ് സിപി അവകാശപ്പെടുന്നു. ആഴമളക്കാൻ സഹായിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ ഹാജരാക്കുന്നുമില്ല. സി ആർസി ഉപസമിതി അംഗമായിരുന്ന കാലത്ത്തയ്യാറാക്കിയ ഒരു കുറിപ്പ് , "ബ്രാഹ്മണ്യം ഇന്ത്യൻ ഭരണകൂടത്തിന്റെ അകക്കാമ്പ്" ആണെന്ന് പറയുന്ന മറ്റൊരു കുറിപ്പ്. ഇതാണല്ലോ കെ മുരളിയുടെ അംബേദ്കർ സാഹിത്യം? { " ഗാന്ധിയെ സൂക്ഷിക്കുക" എന്ന പേരിൽ എല്ദോയും, ആർ കെ ബിജു രാജും ചേർന്ന് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകമോ? അത് അംബേദക്കറുടെ പുസ്തകമാണ് ! }

അതിലൊന്നും ഒരു ആഴവും ഇല്ല. ഇന്ത്യയിലെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് -- അംബേദ്കറിസ്റ്റ് സാഹിത്യകാരന്മാർ പറഞ്ഞതിനപ്പുറം ഒന്നും കെ മുരളി പറഞ്ഞിട്ടില്ല ! രഹസ്യരേഖകൾ വല്ലതുമുണ്ടെങ്കിൽ പുറത്തുവിടട്ടെ.Read More >>