''കന്യാസ്ത്രീ സമരത്തിൽ കോൺഗ്രസ്?'' പരസ്യ വിമർശനവുമായി വേദിയിൽ അജയ് തറയിൽ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് എണറാകുളം വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന 'സേവ് ഔര്‍ സിസ്റ്റേഴ്സ്' സമരത്തിലെത്തി പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാവ് അജയ് തറയിൽ

കന്യാസ്ത്രീ സമരത്തിൽ കോൺഗ്രസ്? പരസ്യ വിമർശനവുമായി വേദിയിൽ അജയ് തറയിൽ

അജയ് തറയിൽ

ഴിഞ്ഞ 80 ദിവസകാലമായി കേരളത്തിലെയും ഇന്ത്യൻ പൊതുസമൂഹത്തിലെയും ഉയർന്നു വന്ന പ്രശ്നം, ആ പ്രശ്നം രണ്ടോ മൂന്നോ ദിവസം കൊണ്ട് പരിഹരിക്കപെടേണ്ടത്, അതാരുടെയോ സ്വാധീനത്താൽ വലിച്ചിഴച്ച് നീട്ടി അതിന്റെ ​​ഗ്രാവിറ്റി കളയാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സന്യാസിനി തന്നെ ബലാത്സം​ഗം ചെയ്തു അല്ലെങ്കിൽ ഒരു ബിഷപ്പ് ആണെന്ന് പറയുമ്പോൾ, ഒരു സഹോദരി എന്നെ ഒരു മനുഷ്യൻ ബലാത്സം​ഗം ചെയ്തു എന്ന് പറയുന്ന ആ വിഷയത്തേക്കാൾ എത്രയേ തീക്ഷണമാണ് എത്രയോ തീവ്രമാണ് അവരുടെ പ്രസ്താവനകൾ.

ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഒരു സഹോദരി എന്നെ ബലാത്സം​ഗം ചെയ്തു എന്ന് പറഞ്ഞാൽ പിന്നെ സഹോദരി തെളിവുകൾ നിരത്തേണ്ട ആവശ്യമില്ല. ആ സഹോദരി പറയുന്ന ആളെ അറസ്റ്റ് ചെയ്ത് ആ സഹോദരിയുടെ മാനം കാക്കാൻ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണ്. അതാണ് സ്ത്രീപീഢന കേസുകളിൽ അനുവദിക്കുന്ന നയം. പക്ഷെ, ഇവിടെ അതല്ല, ഇവിടെ പരാതി പറഞ്ഞ സഹോദരിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് തളർത്തി അവരുടെ മനോനില തകർത്ത് അവരെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. വളരെ വ്യക്തമായി ഇന്ന ആൾ, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത്, കൃത്യം ചെയ്തു എന്ന് പ്രസ്താവിച്ച ആ സന്യാസിനിയുടെ പ്രസ്താവന മുഖവുര പോലും എടുക്കാതെ കേരള അന്വേഷണ സംഘം ഒരു ടൂർ പോകുന്ന ലാഘവത്തോടെ ഡൽഹിയിൽ രണ്ട് ദിവസം താമസിച്ച് ജലന്ധറിൽ പോയി ഒന്നും നേടാതെ തിരിച്ച് പോരുന്നത് കേരളത്തിലെ സഹോദരിമാരെ അപമാനിക്കാൻ തരമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

ഞാൻ ഇത് പ്രതികരിക്കുന്നത് കിളിരൂർ കേസ് മുതൽ സജീവമായി ഇടപ്പെട്ട വ്യക്തിയാണ് ഞാൻ. ഈ സംഭവത്തിന് രണ്ട് മാസം മുമ്പ് നികൃഷ്ഠജീവി ആരെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചതാണ്. ആരും പ്രതികരിക്കാതെ ഇരുന്ന സമയത്ത് ആ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് ചെയ്തത് അനീതി ആണെന്നുള്ള കാര്യം, ഈ അനീതിയെ കുറിച്ച് ​കൂടുതൽ പഠിച്ചപ്പോൾ , ഇരകളെ ഉപയോ​ഗിച്ചു കൊണ്ട് സമുദായത്തെയും വോട്ട് ബാങ്കുകളെയും സ്വാധീനിക്കാനുള്ള ശ്രമമാണ്. നിർഭാ​ഗ്യവശാൽ ഈ ​ഗവൺമെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇരകളെ ഉപയോ​ഗിച്ചു കൊണ്ട് വേട്ടക്കാരെ അറസ്റ്റ് ചെയ്യുകയല്ല. ഇരകളെ ഉപയോ​ഗിച്ചുകൊണ്ട് വേട്ടക്കാരനുമായി ബന്ധപ്പെട്ട വോട്ട്ബാങ്കുകളെയും സമൂഹത്തിനെയും സമ്പത്തിനെയും എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ഇന്നത്തെ ഇടതുപക്ഷ സർക്കാർ ​ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതുമാത്രമല്ല, ഇതിന് മുമ്പുണ്ടായ സംഭവങ്ങൾ അതും ചില വെെദികന്മാരുമായി ബന്ധപ്പെട്ടത്.

ആ സംഭവത്തിലും പൊലീസ് എടുക്കുന്ന നിലപാട് ചില ആളുകൾ

ചാനലിൽ വന്ന് സഹോദരിമാരെ എന്ന് പറയുന്ന ആളുകൾ അതുകൊണ്ട് ഞാൻ‌ പറയുന്നു പൊലീസ് വളരെ നിഷ്ക്രിയമായിരിക്കുന്നു. ഇവിടെ ഇരയായ സഹോദരിയും അവരുടെ കുടുംബവും പറഞ്ഞു. നല്ല രീതിയിലാണ് അന്വേഷണപോകുന്നതെന്ന് ഹെെകോടതി പറഞ്ഞതെന്ന് അതിൽ എനിക്ക് യോജിപ്പില്ല. അവരുടെ പ്രഹസനമാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് ഡിവെെഎസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന് ഈ കേസില് ഒരു പ്രതിയെ തെളിവ് രേഖപ്പെടുത്തിയ സഹോദരി വ്യക്തമായി പറഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കിൽ ഒരു ഡിജിപിയുടെയോ ഒരു മുഖ്യമന്ത്രിയുടെയോ ഒരു കോടതിയുടെയോ ഒൗദാര്യം ആവശ്യമില്ല. പിന്നെ എന്തിനാണ് ഡിജിപി ഈ വിഷയത്തിൽ ഇടപെടുന്നത്. ഇതുപോലെ ഒരു ഡിജിപിയുണ്ടോ കേരളത്തിലെ അഭിമാനം തകർക്കുന്ന ഡിജിപി എങ്ങനെയെല്ലാം കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്ന ഡിജിപി. ഇത്രയേറെ അപമാനകരമായി ജനങ്ങളുടെ മുന്നിൽ ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറയുന്നു.

എന്നെ ഏറ്റവും കൂടുൽ സ്ട്രെെക്ക് ചെയ്തത് ഇവിടെ എഴുതിയിരിക്കുന്ന ലജ്ജാകരം എന്ന വാക്ക്. എന്തിന് വേണ്ടി ലജ്ജാകരം എന്ന അവസ്ഥയിൽ എത്തിപോകുന്നു. ആർക്ക് വേണ്ടി പോകുന്നു. ഇവിടുത്തെ ബുദ്ധിജീവികൾ ഉണ്ടല്ലോ ഇവിടുത്തെ ഫെമിനിസ്റ്റുകളായ നേതാക്കന്മാർ ഉണ്ടല്ലോ എത്രയോ വർഷങ്ങളായി രാജ്യത്തുണ്ടായ സ്ത്രീപീഡനങ്ങൾക്കെതിരെ അരയും തലയും മുറുക്കി ഒരു ബുദ്ധിജീവികളെയും ഒരു ഫെമിനിസ്റ്റുകളെയും ഒരു ആക്ടിവിസ്റ്റുകളെയും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇവർ‌ കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ ആരംഭിച്ച സമരത്തിനും മാത്രമാണ് കേരളത്തിലെ കുറെ ആളുകൾ പിന്തുണ നൽകാൻ എത്തിയത് എന്നുള്ള സത്യമാണ് ഞാൻ ഇവിടെ പറായാൻ ആ​ഗ്രഹിക്കുന്നത്.

ഈ കാര്യത്തിൽ ശ്രീ വിഎസ് അച്യുതാനന്ദൻ എടുത്ത നിലപാടുണ്ട്. ഈ പറഞ്ഞ കേരളത്തിലെ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും കണ്ട് പഠിക്കുക എന്നാതാണ് എനിക്ക് പറയാനുള്ളത്. ഇത് ധാർമികമായ സമരമാണ്. ഇവിടെ ഫ്രാങ്കോയെ വിളിച്ചുവരുത്തുമെന്നോ അറസ്റ്റ് ചെയ്യുമെന്നോ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇതിൽ കോടതിയുടെ നിലപാടുണ്ടാകണം. പഞ്ചാബിൽ ഒരു സന്യാസി സഹോദരിയെ പീഡിപ്പിച്ച കാര്യം അഞ്ച് വർഷം കഴിഞ്ഞിട്ടാണ്. ആ സഹോദരി സുപ്രീം കോടതിയിലേക്ക് കേസ് എഴുതി വിട്ടത്.

കൗമാര പ്രായത്തിലായിരുന്ന സഹോദരി യുവതി ആയതിന് ശേഷം എനിക്ക് പ്രായപൂർ‌ത്തി ആകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചു എന്ന് കത്ത് എഴുതിയത്. സുപ്രീം കോടതി കേസ് എടുക്കും ആ കേസിന്റെ അടിസ്ഥാനത്തിൽ ശിക്ഷിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ അന്ന് അവിടെ മുന്നൂറ് ആളുകളാണ് മരിച്ചത്. അത്രയ്ക്ക് വലിയ ജനകീയ പ്രക്ഷോപം അദ്ദേഹത്തിന്റെ അണികൾ ഉണ്ടാക്കി. ലാത്തിചാർജ്, തീവെയ്പ്പ് ഉണ്ടാക്കി. അങ്ങനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ കഴിഞ്ഞ നിയമസംവിധാനമാണ് ഈ രാജ്യത്തുള്ളത് പിന്നെ ആണോ ഇതുപോലുള്ള ഫ്രോങ്കോ ബിഷപ്പ് എന്ന കാര്യം ഇവിടെ സൂചിപ്പിക്കാനുള്ളത്.

Read More >>