"പയറുപോലെ ഓടി നടന്ന് ജോലി ചെയ്യുന്ന അവളെ പ്രൊഡക്ഷനില്‍ മാത്രം ഡ്യൂട്ടിക്കിടുമ്പൊ എന്താകും ഇവരെ മാനദണ്ഡം?"

ന്യൂസ് 18നിലെ തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് മാധ്യമപ്രവര്‍ത്തക ശരണ്യയുടെ സഹപ്രവര്‍ത്തകനായിരുന്ന പി.ടി ജാഫര്‍ എഴുതുന്നു.

പയറുപോലെ ഓടി നടന്ന് ജോലി ചെയ്യുന്ന അവളെ പ്രൊഡക്ഷനില്‍ മാത്രം ഡ്യൂട്ടിക്കിടുമ്പൊ എന്താകും ഇവരെ മാനദണ്ഡം?

പണ്ട് ഞാന്‍ TV NEW എന്ന ചാനലില്‍ ജോലി ചെയ്തിരുന്ന കാലത്തെ സഹപ്രവര്‍ത്തക കുറെ കാലത്തിന് ശേഷം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത് നമ്പര്‍ ചോദിച്ചു . എന്തൊ അവളെ അപ്പോള്‍ തന്നെ വിളിച്ചു വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. പുതിയ ചാനലിലെ (NEWS 18) പ്രശ്നങ്ങള്‍.TV New ചാനലിലെ തന്നെ ഏക ദളിത് ജേണലിസ്റ്റാവാം അവള്‍.

അങ്ങനെ റിസര്‍വ്വേഷനൊന്നും ഇല്ലാതെ MCJ, നല്ല മാര്‍ക്കില്‍ പാസ്സായി വന്നിട്ടും ട്രെയിനിംഗ് പിരീഡിലും, ചാനല്‍ എയറില്‍ പോകണ കാലത്തും അവളെ എത്രത്തോളം മാറ്റി നിര്‍ത്തിയത് എനിക്ക് അറിയാം. ഓണ്‍ലൈന്‍ പ്രൊഡ്യൂസര്‍ എന്നല്ലാതെ അവളെ വേറെ ഒരു സ്ഥാനത്തേക്കും മാറ്റിയിട്ടില്ല. റീഡിംഗൊ, റിപ്പോര്‍ട്ടിംഗൊ എന്തിനേറെ എഡിറ്റിംഗ് ഡെസ്കിലൊ അവള്‍ക്ക് സ്ഥാനം കൊടുത്തിരുന്നത് കണ്ടിട്ടില്ല. ആ ചാനലിലെ ഭൂലോക ഉഴപ്പനും ചാനലിനേം സീനിയര്‍ ജേണലിസ്റ്റിനേം പുച്ഛിക്കുന്ന ഈ എനിക്ക് പ്രൊഡക്ഷനിലേക്ക് ഡ്യൂട്ടി ചേഞ്ച് ചെയ്യുമ്പൊ ഒരിക്കല്‍ സീനിയര്‍ പറഞ്ഞത് ഇതാണ്. നീ കുറച്ചൂടെ സീരിയസ്സാകൂ, അല്ലേല്‍,പ്രൊഡക്ഷനില്‍ തന്നെ ആകും ജോലി എന്ന്. ആ സമയത്താണ് ഞാന്‍ ആ പെണ്‍കുട്ടിയെ കുറിച്ച് ഓര്‍ത്തത്. പയറുപോലെ ഓടി നടന്ന് ജോലി ചെയ്യുന്ന അവളെ പ്രൊഡക്ഷനില്‍ മാത്രം ഡ്യൂട്ടിക്കിടുമ്പൊ എന്താകും ഇവരെ മാനദണ്ഡം..?

News 18 കാതലായ പ്രശ്നങ്ങളിലൊന്ന് പുതിയ സ്റ്റാഫിനെ നിയമിക്കുമ്പോഴും അവര്‍ക്ക് വാരിക്കോരി സാലറി കൊടുക്കുമ്പോഴും ഈ സീനിയേഴ്സിനെ പരിഗണിക്കുന്നില്ല. ലല്ലൂവിനെ പോലെ ***കളോടൊത്ത് ജോലി ചെയ്യുന്നതിലൂടെ സ്ഥാപനത്തോട് തന്നെ മടുപ്പായ അവസ്ഥ. പലരെ പറ്റി പറഞ്ഞപ്പോഴും സനീഷിനെ പറ്റി അവള്‍ പറഞ്ഞത് അയാള്‍ ചൂടാവുമെങ്കിലും മനുഷ്യപറ്റുണ്ട്. പ്രൊഫഷണലി ആറ്റിറ്റ്യൂഡാണെന്നാ. സകലരോടും ലല്ലൂ പറേണത് ഇവള്‍ക്ക് അഹങ്കാരമാണെന്നാണത്രേ. ലല്ലൂ പിള്ളയെ മണിയടിച്ചും വന്ദിച്ചും ആദരിച്ചും എല്ലാരും കടന്നുപോയപ്പോള്‍ അവള്‍ അയാളെ മയിന്റാത്തതാകും കാരണം. പക്ഷെ നടുക്കം അതല്ലെ, ഇന്ന് FB നോക്കിയപ്പൊ ഞെട്ടി. എന്‍െറ ആ സഹപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു.മറ്റൊരു ചാനലില്‍ ജോലി മാറിപ്പോകാനും ജോലികിട്ടാനും ഒരു ദളിത് പെണ്‍കുട്ടിക്കുള്ള ബുദ്ധിമുട്ടെന്നും TC Rajeshനെ പോലുള്ളവര്‍ക്ക് അറിയൊ എന്നറിയില്ല. ചാനലിലൊക്കെ ഒരു ദളിത് പെണ്‍കുട്ടി അനുഭവിക്കണ പ്രശ്നത്തെ സ്വന്തം ആണത്വ അനുഭവം കൊണ്ട് നിസ്സാരമാക്കുന്ന രാജേഷൊക്കെയാണല്ലൊ നീതിക്കുവേണ്ടി പോരാടാന്‍ പറയുന്നത്.

Read More >>