ഡിസിപി മെറിൻ ജോസഫ്, നിങ്ങളുടെ ആ നാടകീയതയിൽ എനിക്ക് വിശ്വാസമില്ല

ഏതു സമയത്തും ആരുടെയും സംരക്ഷണമില്ലാതെ, പേടിക്കാതെ നടക്കാൻ ആ​ഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലൂടെ ഞാനത് സ്വായത്തമാക്കാനുള്ള ശ്രമത്തിലായിരുന്നു.അമൃതാ ഉമേഷ് എഴുതുന്നു

ഡിസിപി മെറിൻ ജോസഫ്,   നിങ്ങളുടെ ആ നാടകീയതയിൽ എനിക്ക് വിശ്വാസമില്ല

പ്രിയ കോഴിക്കോട് ഡിസിപി, നിങ്ങൾക്കിത് പ്രിവിലേജുകളുടെ ബലത്തിലുള്ള പരീക്ഷണ നടത്തമായിരിക്കാം.

പക്ഷെ എനിക്കിത് ഞാൻ ആ​ഗ്രഹിക്കുന്ന സ്വാതന്ത്യമാണ്. ഏതു നിരത്തിലൂടെയും ഏതു സമയത്തും ആരുടെയും സംരക്ഷണമില്ലാതെ, പേടിക്കാതെ നടക്കാൻ ആ​ഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലൂടെ ഞാനത് സ്വായത്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ നിങ്ങളുടെ സഹപ്രവർത്തകർ... നിങ്ങളെ അറിയാത്ത ഒരു പൊലീസുകാരും കേരളത്തിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നിട്ടും നിങ്ങളുടെ ആ നാടകീയതയിൽ എനിക്ക് വിശ്വാസമില്ല. ഒറ്റയ്ക്ക് രാത്രി ന​ഗരം ചുറ്റിയ വാർത്ത വായിച്ചു. അതുപോലുള്ളൊരു ന​ഗരമാണ് ഞാൻ സ്വപ്നം കാണുന്നതും.

ബ്രോ, ഞാൻ എന്റെ ഏറ്റവും അത്യാവശ്യത്തിന് വേണ്ടിയാണു കലൂർ ബസ് സ്റ്റാൻഡിലേക്ക് നടന്നത്, എന്റെ വീട്ടിലേക്കു പോവാൻ. അവിടെ വെച്ച് നിങ്ങടെ പോലീസുകാർ തടഞ്ഞുവെച്ചത്. അതുകൊണ്ടാണ് എന്റെ വീട്ടിലേക്ക് എത്താനാവത്തത്. എന്റെ എല്ലാ പൗരാവകാശങ്ങളും ലംഘിച്ചു, എന്നെത്തേടി വന്ന എന്റെ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച്, ഞങ്ങളെ ലോക്കപ്പിൽ അടച്ചു, മാനിസികവും ശാരീരികവും ആയി ഉപദ്രവിച്ച് നിങ്ങളുടെ സഹപ്രവർത്തർ നേടിയ ആനന്ദമുണ്ടല്ലോ... അത് ഞങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടന്ന് നിങ്ങൾക്ക് അറിയുമോ?

അച്ഛനും അമ്മയും അനിയത്തിയും കൂട്ടുകാരും ഉള്ള എന്റെ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യമാണ് നിങ്ങളുടെ സഹപ്രവർത്തകർ ഇല്ലാണ്ടാക്കിയത്. എന്നെ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചത്, എന്റെ ആൺ സുഹൃത്തും ഞാനും തമ്മിലുള്ള സംഭാഷണം നിങ്ങടെ സഹപ്രവർത്തകർക്ക് കുണ്ണ കുത്തിയുള്ള നടത്തമായത് എങ്ങനെയാണ്? എന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ എങ്ങനെ നിങ്ങൾ ന്യായീകരിക്കും. അപ്പനാണേ സത്യം, ഇനിയും ഇതുവഴി ഇത്തരം ആനകളെയും മേച്ചു വന്നാ... അടിച്ചോടിക്കും എന്നു പറയാനേ എനിക്ക് ഇപ്പോ തോന്നുന്നുള്ളു...

Read More >>