വിദേശപണം വേണം;സഭ വിശ്വാസത്താല്‍ മാത്രം നിലനില്‍ക്കില്ലായെന്നു അമിത് ഷായ്ക്കു മുന്നില്‍ ഇടയശ്രേഷ്ഠരുടെ വിലാപം!

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ക്രൈസ്തവമത നേതാക്കന്മാരെ കാണാനുള്ള അജണ്ട ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. പക്ഷെ സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരുടെ മുന്നില്‍ ഇവര്‍ ഇരന്നു യാചിച്ചാല്‍ പിന്നെ എന്തു ചെയ്യും?

വിദേശപണം വേണം;സഭ വിശ്വാസത്താല്‍ മാത്രം നിലനില്‍ക്കില്ലായെന്നു അമിത് ഷായ്ക്കു മുന്നില്‍  ഇടയശ്രേഷ്ഠരുടെ വിലാപം!

ബിജെപി ദേശീയ പ്രസിഡന്റ് കേരളത്തിലെ ക്രൈസ്തവ മേലധികാരികളുമായി കൂടികാഴ്ച നടത്തി. മാധ്യമങ്ങള്‍ പലതും പറയുന്നു ഈയുള്ളവൻ പറയുന്നു ആത്മീയ പിന്തുണയല്ല വിഷയം സാമ്പത്തികം മാത്രമാണ്.

മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്നു വര്‍ഷം കഴിയുന്നു. എത്ര മാത്രം വിദേശ കറന്‍സി നിയന്ത്രണ നിയമമനുസരിച്ച് ഏകദേശം നാലായിരത്തിലധികം അക്കൌണ്ടുകള്‍ ഈ സമയത്തിനകം മരവിപ്പിച്ചു. Compassionate India യുടെ ആമുഖത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ പല കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സേവനമോ ആദായമോ എന്നുള്ളത് മറ്റൊരു ചോദ്യം. ഇവയുടെയെല്ലാം മുഖ്യവരുമാനം ഒഴുകിയെത്തുന്നത് അമേരിക്കയില്‍ നിന്നുമാണ്.

അവിടുന്നു ലഭിക്കുന്ന പണത്തില്‍ കുട്ടികളെ ദത്തു സ്വീകരിക്കുന്നു, അവർക്കു ഭക്ഷണം കൊടുക്കുന്നു പഠിപ്പിക്കുന്നു തുടങ്ങി ഇത്യാദി സേവനങ്ങള്‍ നല്ല രീതിയില്‍ മുന്നേറുമ്പോഴാണ് ഈ വിലക്ക് വീഴുന്നത്. ഒന്നും രണ്ടുമല്ല കോടികളാണ് ഇത്തരത്തില്‍ രാജ്യത്തേക്ക് വന്നുകൊണ്ടിരുന്നത്‌. മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സഭകളെ വെട്ടിലാക്കി എന്ന് പറയേണ്ടതില്ലെലോ. ഇവിടെയാണ് മെത്രന്മാർ മെനക്കെട്ടു നടന്നു സര്‍ക്കാരുമായി ചർച്ചകൾ നടത്തിയതും. മോദി സർക്കാറിന് ഇതിലും നല്ലൊരു അവസരം മറ്റൊന്നുണ്ടോ, അവരും സാഹചര്യത്തെ നന്നായി മുതലെടുത്തു.

ഒന്നുങ്കില്‍ കൂടെ കൂടുക, അല്ലെങ്കില്‍ ആഡംബര കൊട്ടാരങ്ങളില്‍ നിന്നുമിറങ്ങി പട്ടിണി കിടക്കുക. ഇതാണ് മർമ്മം!

ഭരിക്കുന്ന പാർട്ടിയ്ക്കു വിധേയമായി മെത്രാന്മാര്‍ പൊന്‍കിരീടങ്ങള്‍ താഴ്ത്താന്‍ തയ്യാറായി എന്നാണ് ഈയുള്ളവന്റെ പക്ഷം. ന്യൂനപക്ഷമെന്ന് അംഗീകാരം നേടിയ ക്രൈസ്തവരുടെ പല സ്ഥാപനങ്ങളുടെയും നടത്തിപ്പ് വിദേശ ഫണ്ടിംഗ് ഉപയോഗിച്ചാണ്. പല പല പദ്ധതികള്‍ അവര്‍ മനോഹരമായി വിദേശികളുടെ മുന്നില്‍ അവതരിപ്പിക്കും. അതിനു പണം ഒഴുകും. അതിന്റെ പകുതി സ്വന്തം ഖജനാവിലേക്കും എങ്ങനെ എന്നറിയാത്ത വിധം മാറ്റിയെടുക്കുകയും ചെയ്യും. വിദഗ്ധമായി അവതരിപ്പിക്കപ്പെടുന്ന തട്ടിപ്പ്!

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ക്രൈസ്തവമത നേതാക്കന്മാരെ കാണാനുള്ള അജണ്ട ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. പക്ഷെ സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരുടെ മുന്നില്‍ ഇവര്‍ ഇരന്നു യാചിച്ചാല്‍ പിന്നെ എന്തു ചെയ്യും?ഇന്ത്യയില്‍ ഏറ്റവുമധികം ആള്‍ബലം ഉള്ളതും, സാമ്പത്തികമുള്ളതുമായ ക്രൈസ്തവ വിഭാഗം കത്തോലിക്ക സഭയാണ്. ഏറ്റവുമധികം വിദേശസഹായം ലഭിക്കുന്നതും ഇക്കൂട്ടര്‍ക്കാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എത്ര കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു? എത്ര സുവിശേഷകരെ തെരുവുനായ്ക്കളെ പോലെ ആക്രമിച്ചു? ഇതൊന്നും ചര്‍ച്ചകളില്‍ ഒരു അമര്‍ഷമായി പോലും ഉയര്‍ന്നു വന്നില്ല.

തെറ്റ് പറയരുതെല്ലോ, കുറഞ്ഞത്‌ രണ്ടു ഇടയശ്രേഷ്ഠന്മാര്‍ക്ക് എങ്കിലും അടുത്ത തവണ പത്മശ്രീ ലഭിക്കണം എന്ന ആവശ്യം ആ പാദങ്ങളില്‍ സമര്‍പ്പിച്ചു. കൂടികാഴ്ചകള്‍ ഇനിയും ഉണ്ടാകും...സമ്പത്തിനും സ്ഥാനത്തിനും വേണ്ടി. അധികാരത്തിനു അങ്ങനെയും ചില അത്ഭുതങ്ങള്‍ കാണിക്കുവാന്‍ കഴിയും.