"മലയാളനാട് ജനാധിപത്യത്തിൽ നിന്നും മതാധിപത്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്" - മലയരയ മഹാസഭ നേതാവ് പി കെ സജീവ്

വാമനന്റെ രൂപത്തിൽ പൂണൂൽ ധാരിയായി സംഹാരരൂപം കാട്ടാതെ ശ്രദ്ധിയിൽപ്പെടാതെ വന്ന് എല്ലാവരെയും ഒന്നായി കാണുന്ന ശക്തികളെ ഇവിടെ ചിട്ടിത്താഴ്ത്തിയേക്കാം. മഹാബലിയെപ്പോലുള്ള ഒരു ഭരണാധികാരിയെയാണ് വാമനാദികൾ ലക്ഷ്യമിടുന്നത്

മലയാളനാട് ജനാധിപത്യത്തിൽ നിന്നും മതാധിപത്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ് - മലയരയ മഹാസഭ നേതാവ് പി കെ സജീവ്

പി കെ സജീവ് എഴുതുന്നു


മലയാളനാട് ജനാധിപത്യത്തിൽ നിന്നും മതാധിപത്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വേഗതയക്ക് ഇന്ധനമായിരിക്കുന്നതാകട്ടെ ശബരിമല ആചാരവും വിശ്വാസവും മതാധിപത്യത്തിന്റെ വിവിധ ഭാവങ്ങളും മലയാളികൾക്ക് സുപരിചിതമല്ല, അതു സുപരിചിതമായി വരുമ്പോൾ ഓരോരുത്തരുംഅതിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കും. അത്രക്കു സോഫിസ്റ്റിക്കേറ്റഡ് ആയിട്ടാണ് മതാധിപത്യത്തിന്റെ ആഗമനം,

വാമനന്റെ രൂപത്തിൽ പൂണൂൽ ധാരിയായി സംഹാരരൂപം കാട്ടാതെ ശ്രദ്ധിയിൽപ്പെടാതെ വന്ന് എല്ലാവരെയും ഒന്നായി കാണുന്ന ശക്തികളെ ഇവിടെ ചിട്ടിത്താഴ്ത്തിയേക്കാം. മഹാബലിയെപ്പോലുള്ള ഒരു ഭരണാധികാരിയെയാണ് വാമനാദികൾ ലക്ഷ്യമിടുന്നത്

.മലയാളികൾ, ഈ നാടിന്റെ നേർ അവകാശികൾ തിരിഞ്ഞു നോക്കുമ്പോൾ മതാധിപത്യത്താൽ അടിച്ചേൽപ്പിച്ച ജാതി വ്യവസ്ഥയിൽ നിന്നു മോചിതരായിട്ട് വെറും 70 വർഷം മാത്രം. ഇപ്പോൾ തന്നെ ഇത്തരം ശക്തികൾ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കിയ ഭരണഘടനക്കും കോടതികൾക്കും എതിരായ വെല്ലുവിളികൾ ഉച്ചത്തിലാക്കിയിരിക്കുന്നു

വിദ്യ കേൾക്കുന്നവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്ന, മാറു മറക്കാനും വഴി നടക്കാനും സ്വാതന്ത്യം നിഷേധിക്കുന്ന ശക്തികൾ വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. മതവും ആചാര്യസഭയും ശക്തി പ്രാപിക്കുമ്പോൾ നാം ഓർമ്മിക്കണം, മതത്താൽ നിർമ്മിതമായ വേലിക്കെട്ടുകൾ പിഴുതെറിഞ്ഞാണ്, ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ,അയ്യാ വൈകുണ്ഠസ്വാമിയും ,കുമാര ഗുരുദേവനും, ആറാട്ടുപുഴ വേലായുധ പണിക്കരും കേരളത്തെ നവോത്ഥാന കേരളമാക്കിയതെന്ന് .എന്തിനെയാണോ അവർ പരാജയപ്പെടുത്തിയത്, അന്ന് പരാജയപ്പെട്ട ഒളിവിൽ പോയ ശക്തികൾ വിശ്വാസത്തിന്റെ പരിചയേന്തി ഇന്നു രംഗ പ്രവേശം ചെയ്തിരിക്കുന്നു.

മല അരയർ നിർമ്മിച്ച ശബരിമലയിൽ പിൽക്കാലത്ത് അടിച്ചേൽപ്പിച്ച ആചാരങ്ങളുടെ കൊട്ടയിൽ അടവച്ച മുട്ടക്ക് വിശ്വാസത്തിന്റെ തായ ചൂടു നൽകി തൊണ്ണൂറ് ദിവസത്തിനു ശേഷം അത് തിരുവനന്തപുരത്ത് വിരിഞ്ഞിറങ്ങിക്കഴിഞ്ഞു. ഇനി ചിറകടിച്ച് പറന്നുയരുന്ന ദിക്കേത് ?

Read More >>