പ്രണയജോഡി സഹീര്‍ഖാനും സാഗരികയും വിവാഹിതരാകുന്നു

ചക് ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ ഒരു ക്രിക്കറ്ററിനെ പ്രണയിക്കുന്ന ഹോക്കി താരമായി അഭിനയിച്ച നടിയാണ് സാഗരിക

പ്രണയജോഡി സഹീര്‍ഖാനും സാഗരികയും വിവാഹിതരാകുന്നു

ഒരു താരവിവാഹത്തിനു അരങ്ങൊരുങ്ങുന്നു. ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗാട്ഗെയുമാണ്‌ തങ്ങളുടെ പ്രണയം ഇപ്പോള്‍ പരസ്യമായി അംഗീകരിച്ചിരിക്കുന്നത്.

പൊതുപരിപാടികളില്‍ ഒരുമിച്ചു കാണുന്ന ഈ ജോഡികള്‍ തങ്ങളുടെ പ്രണയത്തിനു അത്ര തീവ്രമായ രഹസ്യസ്വഭാവം നല്‍കിയിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഗോസിപ്പുകളെ അവര്‍ പോസിറ്റീവായി കണ്ടു.

ഒരു സിനിമ റിലീസിനിടെ സാഗരിക ഈ ബന്ധത്തെക്കുറിച്ച് അനുകൂലമായി സംസാരിച്ചിരുന്നുവെങ്കിലും സഹീറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതാദ്യമായാണ്.

ട്വിറ്ററിലൂടെയാണ് സഹീര്‍ തന്റെ വിവാഹവാര്‍ത്ത‍ പരസ്യപ്പെടുത്തിയത്. ചക് ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ ഒരു ക്രിക്കറ്ററിനെ പ്രണയിക്കുന്ന ഹോക്കി താരമായി അഭിനയിച്ച നടിയാണ് സാഗരിക.