പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിപ്പിച്ചത് മന്ത്രവാദമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചണ്ഡിമൽ

ദുർബലരായ ശ്രീലങ്കൻ ടീം ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനോട് തോൽക്കുമെന്നാണ് കരുതിയിരുന്നത്. ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ വിജയമായിരുന്നു നേടിയത്. ഈ വിജയം മന്ത്രവാദം മൂലമാണെന്നാണ് ചണ്ഡിമൽ പറഞ്ഞത്.

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിപ്പിച്ചത് മന്ത്രവാദമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചണ്ഡിമൽ

പാക്കിസ്ഥാനെന്തിരെ നടന്ന ടെസ്റ്റ് പരമ്പര വിജയിക്കാൻ തങ്ങളെ സഹായിച്ചത് മന്ത്രവാദമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചണ്ഡിമൽ. യുഎഇയിൽ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ആധികാരികമായാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന അഞ്ച് മത്സരങ്ങളുണ്ടായിരുന്ന ഏകദിന പരമ്പരയിലും രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലും പാക്കിസ്ഥാൻ ശ്രീലങ്കയെ വൈറ്റ്‌വാഷ് ചെയ്തിരുന്നു. ദുർബലരായ ശ്രീലങ്കൻ ടീം ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനോട് തോൽക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും വിജയിച്ചത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വിജയം മന്ത്രവാദം മൂലമാണെന്നാണ് ചണ്ഡിമൽ പറഞ്ഞത്. പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

"യുഎഇയിൽ വെച്ച് ഒരു മന്ത്രവാദി തങ്ങളെ അനുഗ്രഹിച്ചിരുന്നു. അതാണ് പരമ്പര വിജയത്തിന് ഞങ്ങളെ സഹായിച്ചത്. എത്ര കഴിവുണ്ടായാലും അനുഗ്രഹമില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല"- ശ്രീലങ്കൻ പര്യടനം കഴിഞ്ഞ് കൊളംബോയിലെത്തിയ ചണ്ഡിമൽ മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായ തോൽവികളിൽ തകർന്നു കൊണ്ടിരിക്കുന്ന ശ്രീലങ്കൻ ദേശീയ ടീമിന് മന്ത്രവാദം ഉപയോഗിക്കാനുള്ള അനുമതി നൽകില്ലെന്ന് ശ്രീലങ്കൻ കായികമന്ത്രി ദയസിരി ജയശേഖര വ്യക്തമാക്കിയതിന് ഒരാഴ്ചക്ക് ശേഷമാണ് ചണ്ഡിമൽ ഇത്തരം ഒരു പ്രസ്താവന നടത്തുന്നത്. ശ്രീലങ്കയ്ക്ക് പക്ഷെ, മന്ത്രവാദം പുത്തരിയല്ല. രാഷ്ട്രീയക്കാരും കായികതാരങ്ങളും സിനിമാക്കാരുമൊക്കെ അവിടെ മന്ത്രവാദത്തെ കൂട്ടുപിടിക്കുന്നവരാണ്.

മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ 2015 തിരഞ്ഞെടുപ്പ് സമയത്ത് ഒരു ജോത്സ്യനിൽ നിന്ന് ഉപദേശം തേടിയിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ നടന്ന ആദ്യ ടെസ്റ്റിൽ 21 റൺസിനും ഒക്ടോബർ 6 മുതൽ 10 വരെ നടന്ന രണ്ടാം ടെസ്റ്റിൽ 68 റൺസിനുമാണ് ശ്രീലങ്ക വിജയിച്ചത്.

Read More >>