കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന്

ഈ മാസം 24 ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്യുക. സ്റ്റേഡിയത്തിനു സമീയവും തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസ് വഴിയും മുത്തൂർ ഫിൻകോർപ്പ് ശാഖകൾ വഴിയും ടിക്കറ്റ് വിതരണം ഉണ്ടാവും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും. ഈ മാസം 24 ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്യുക. സ്റ്റേഡിയത്തിനു സമീയവും തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസ് വഴിയും മുത്തൂഫ ഫിൻകോർപ്പ് ശാഖകൾ വഴിയും ടിക്കറ്റ് വിതരണം ഉണ്ടാവുമെന്ന് ടീം അധികൃതർ അറിയിച്ചു.

ബുക്ക്‌മൈഷോയിലൂടെ ബുക്ക് ചെയ്ത ടിക്കറ്റുകളും സ്റ്റേഡിയത്തിലെ കൗണ്ടറിൽ നിന്ന് ലഭിക്കും. മത്സര ദിവസം ടിക്കറ്റ് വിതരണം ഉണ്ടാവില്ല. മത്സരദിവസം ഇ ടിക്കറ്റുകൾ മാറ്റാൻ എത്തുന്നവർക്ക് എംജി റോഡിലെ മുത്തൂറ്റ് ശാഖയിൽ സൗകര്യമുണ്ടാകും.

കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുന്നോടിയായി ടിക്കറ്റില്ലാത്തതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായിരുന്നു. കാണികള്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

Read More >>