സ്വാമിയേ അയ്യപ്പയുമായി കുട്ടീഞ്ഞോയുടെ ബാഴ്‌സ എൻട്രി

ബാഴ്‌സലോണയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത കുട്ടീഞ്ഞോയുടെ എൻട്രി വീഡിയോ വൈറലായിക്കഴിഞ്ഞു. തമിഴരും മലയാളിയുമായ ഒട്ടനവധി ആൾക്കാർ 'സ്വാമിയേ അയ്യപ്പാ' തിരിച്ചറിഞ്ഞ് കമന്റിടുന്നുണ്ട്.

സ്വാമിയേ അയ്യപ്പയുമായി കുട്ടീഞ്ഞോയുടെ ബാഴ്‌സ എൻട്രി

ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടീഞ്ഞോയെ ബാഴ്‌സ അവതരിപ്പിച്ച വീഡിയോയിലെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചിരുന്നോ? 'സ്വാമിയേ അയ്യപ്പാ' എന്ന ഭക്തിഗാനം ഒന്ന് മിനുക്കിയെടുത്ത് പോലെ തോന്നും അത് കേട്ടാൽ. തമിഴ് ഗായകൻ വീരമണി ആലപിച്ച സ്വാമിയേ അയ്യപ്പാ എന്ന ഗാനം എങ്ങനെ ബാഴ്‌സയിലെത്തി?

കുട്ടീഞ്ഞോയുടെ എൻട്രിക്ക് പശ്ചാത്തലമൊരുക്കിയ സംഗീതം വീരമണിയുടെ സഹോദരൻ സോമുവിന്റേതാണ്. 1970 ൽ പുറത്തിയ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സോമുവാണ്. യൂട്യൂബിൽ ഏതാണ്ട് 25 ലക്ഷത്തോളം പേർ കണ്ട ഈ പാട്ടിന് വിദേശത്തും ആരാധകരേറെയാണ്. പാട്ടിന്റെ അന്താരാഷ്‌ട്ര സ്വഭാവം ആഗോള തലത്തിൽ ഒരു റാപ്പ് സോങ്ങിന്റെ സ്വഭാവമാണുണ്ടാക്കിയത്.

ബാഴ്‌സലോണയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത കുട്ടീഞ്ഞോയുടെ എൻട്രി വീഡിയോ വൈറലായിക്കഴിഞ്ഞു. തമിഴരും മലയാളിയുമായ ഒട്ടനവധി ആൾക്കാർ 'സ്വാമിയേ അയ്യപ്പാ' തിരിച്ചറിഞ്ഞ് കമന്റിടുന്നുണ്ട്.

ഇക്കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ റെക്കോർഡ് തുകയായ 142 ദശലക്ഷം പൗണ്ട് (1300 കോടി ഇന്ത്യൻ രൂപ) മുടക്കിയാണ് ബാഴ്‌സ ബ്രസീലിയൻ പ്ളേമേക്കറെ ടീമിലെത്തിച്ചത്.

Read More >>