തോളെല്ലിന് പരിക്കേറ്റ് സ്മിത്ത് നാട്ടിലേക്ക്; ഇന്ത്യയുമായുള്ള ടി-20 പരമ്പര നഷ്ടമാകും

ഇന്ത്യയുമായി നടന്ന ഏകദിന സീരീസില്‍ 4-1 ന് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സ്മിത്തിന്റെ അഭാവം ഓസ്‌ട്രേലിയയെ ടി-20 സീരീസില്‍ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്

തോളെല്ലിന് പരിക്കേറ്റ് സ്മിത്ത് നാട്ടിലേക്ക്; ഇന്ത്യയുമായുള്ള ടി-20 പരമ്പര നഷ്ടമാകും

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. തോളെല്ലിനു പരിക്കേറ്റതുമൂലമാണ് സ്മിത്തിന്റെ മടക്കം. ഇതോടെ ഇന്ത്യയുമൊത്തുള്ള ടി-20 പരമ്പര സ്മിത്തിന് നഷ്ടമാകും.

നാഗ്പൂരില്‍ വച്ച് നടന്ന അഞ്ചാമത്തെ ഏകദിന മത്സരത്തിലാണ് സ്മിത്തിന്റെ വലത് തോളെല്ലിന് പരിക്കേറ്റത്. സാരമായ പരിക്കല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നു. നവംബര്‍ 23 മുതല്‍ തുടങ്ങുന്ന ആഷസ് സീരീസ് കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുമായി നടന്ന ഏകദിന സീരീസില്‍ 4-1 ന് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സ്മിത്തിന്റെ അഭാവം ഓസ്‌ട്രേലിയയെ ടി-20 സീരീസില്‍ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്മിത്തിന് പകരം ഡേവിഡ് വാര്‍ണറായിരിക്കും ടീമിനെ നയിക്കുക.


Read More >>