സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഗോവയോട് പരാജയപ്പെട്ടു

2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്.

സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഗോവയോട് പരാജയപ്പെട്ടു

സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഗോവയോടു പരാജയപ്പെട്ടു.2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്.ക്യാപ്റ്റന്‍ ഉസ്‌മന്‍, ജോബിന്‍, അസ്‌ഹറുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്നേറ്റ നിരയിലാണ് കേരളത്തിന് ഇക്കുറി പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജയം പിന്നെയും അകലെയായിരുന്നു

രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഏഴ് പോയിന്റോടെ നിലവില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സെമിയിലേക്ക് കടന്നതെങ്കിലും ആ പ്രകടനം നല്‍കാന്‍ കേരളത്തിനായില്ല

ആദ്യ മല്‍സരത്തില്‍ ആസമിനെയും പിന്നീട് മിസോറമിനെയും തോല്‍പ്പിച്ച കേരളം പഞ്ചാബിനോട് സമനില വഴങ്ങിയിരുന്നു. എന്നാല്‍ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം മഹാരാഷ്‌ട്രയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം തോല്‍വി സമ്മതിച്ചത്

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇനി ഗോവ ബംഗാളിനെയാകും നേരിടുക.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെയാണ് നേരിടുക. - See mor