റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സിന് 7 വിക്കറ്റ് ജയം

സ്റ്റീവ് സ്മിത്ത്-അജിങ്ക്യ രഹാന കൂട്ടുക്കെട്ടാണ് റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സിന്റെ വിജയമായത്

റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സിന് 7 വിക്കറ്റ് ജയം

ഐപിഎല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ 185 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങിയ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സിന് 7 വിക്കറ്റ് ജയം.

പുറത്താകാതെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേടിയ 84 റണ്‍സും ഒപ്പം മികച്ച പിന്തുണയുമായി 60 റണ്‍സ് നേടിയ അജിങ്ക്യ രഹാനയും പുണെ സൂപ്പര്‍ ജയന്റ്സിന്റെ മിന്നും താരങ്ങളായി. അവസാനഓവറില്‍ 13 റണ്‍സ് വിജയലക്ഷ്യമായിരിക്കെ സിക്സുകളുടെ പെരുമഴഘോഷത്തില്‍ സ്മിത്ത് തന്റെ ടീമിനെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് എടുത്തത്. പാര്‍ഥിവ് പട്ടേലും (14 പന്തില്‍ 19) ജോസ് ബട്ട്‌ലറും (19 പന്തില്‍ 38) ചേര്‍ന്നാണ് മുംബൈയ്ക്ക് ഈ മികച്ച തുടക്കം നല്‍കിയത്.

loading...