രോഹിത് ശർമ ഇരട്ട സെഞ്ചുറിയുടെ കൂട്ടുകാരൻ; നായകവീര്യം നിറഞ്ഞ മാസ്മരിക ബാറ്റിങ്

ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് 153 പന്തിൽ നിന്ന് 208 റൺസാണ് കൊയ്തത്. 12 കൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്സ്.

രോഹിത് ശർമ ഇരട്ട സെഞ്ചുറിയുടെ കൂട്ടുകാരൻ; നായകവീര്യം നിറഞ്ഞ മാസ്മരിക ബാറ്റിങ്

രോഹിത് ശർമ ഇരട്ട സെഞ്ചുറിയുടെ കൂട്ടുകാരൻ. പതുക്കെ തുടങ്ങി നിലയുറപ്പിച്ച ശേഷം ബൗളർമാരെ തച്ചുതകർത്തതാണ് രോഹിത് മൂന്നാം ഇരട്ട സെഞ്ചുറി നേടിയത്. ധർമശാലയിൽ രുചിച്ച കനത്ത പരാജയത്തിനു മറുപടിയെന്നോണമായിരുന്നു രോഹിത്തിന്റെ ആക്രമണം.

ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് 153 പന്തിൽ നിന്ന് 208 റൺസാണ് കൊയ്തത്. 12 കൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്സ്. ഒന്നാം വിക്കറ്റിൽ ധവാനൊപ്പം 115 റൺസെടുത്ത രോഹിത് രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം 213 റൺസും കൂട്ടിച്ചേർത്തു. ഏകദിന കരിയറിൽ മൂന്നാം ഇരട്ട സെഞ്ച്വറി പിന്നിട്ട രോഹിത് ഈ നേട്ടം കൈവരിക്കുന്ന ഏക താരമാണ്.

കോഹ്‌ലി ഇല്ലാത്ത ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഉയർന്ന സ്കോർ നേടാൻ സാധിക്കില്ലെന്ന വിമർശനത്തിനുള്ള മറുപടിയാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്സ്. ഫാസ്റ്റ് ബൗളർമാരെ എന്നും പിന്തുണയ്ക്കുന്ന മൊഹാലിയിലെ പിച്ചിലാണ് രോഹിതിന്റെ തട്ടുതകർപ്പൻ ബാറ്റിങ്.

വേദിയിലിരുന്ന ഭാര്യ ഋതികയെ സാക്ഷിയാക്കിയായിരുന്നു രോഹിത്തിന്റെ പടുകൂറ്റൻ പ്രകടനം. രോഹിത് ഇരട്ട സെഞ്ച്വറി തികച്ചതോടെ ഋതികയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു. ഒടുവിൽ 50 ഓവർ പൂർത്തിയാവുമ്പോൾ നാലു വിക്കറ്റിന് 392 എന്ന പടുകൂറ്റൻ നിലയിലാണ് ഇന്ത്യ.

Read More >>