റോബിന്‍ ഉത്തപ്പ കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ സാധ്യത തെളിയുന്നു

യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറികടക്കാനാനുമാണ് ഈ പരിഷ്ക്കാരങ്ങള്‍.

റോബിന്‍ ഉത്തപ്പ കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ സാധ്യത തെളിയുന്നു

റോബിന്‍ ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിച്ചേക്കും. ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്മോറിനെ കൊണ്ടുവന്നതിനൊപ്പമാണ് ടീമില്‍ പുതിയ പരിഷ്ക്കാരത്തിനു കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം.

നിയമപ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്‍പ്പെടുത്താം. കഴിഞ്ഞ സീസണില്‍ ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് ടീമിലെടുത്തത്. ഇതില്‍ ഒരാളെ നിലനിര്‍ത്തി മറ്റു രണ്ടുപേരെ പുതുതായി കൊണ്ടുവരാനാണ് നീക്കം.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറികടക്കാനാനുമാണ് ഈ പരിഷ്ക്കാരങ്ങള്‍.

റോബിന്‍ ഉത്തപ്പ പകുതി മലയാളിയാണ്. അമ്മ റോസിലിന്‍ മലയാളിയാണ് അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയും. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ഉത്തപ്പ ആഭ്യന്തരക്രിക്കറ്റില്‍ കര്‍ണ്ണാടകത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്