ബലാത്സംഗം മുതൽ കൊലപാതക ശ്രമം വരെ; മുഹമ്മദ് ഷമിയ്ക്കെതിരെ എഫ്ഐആർ

ഭർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ ഉണ്ടാവുന്ന ക്രൂരതകൾ കൈകാര്യം ചെയ്യുന്ന, ഐപിസി 498 എ എന്ന വകുപ്പടക്കം ഉൾപ്പെടുത്തിയാണ് ഷമിയ്ക്കെതിരെ എഫ്ഐആർ തയ്യാറാക്കിയത്.

ബലാത്സംഗം മുതൽ കൊലപാതക ശ്രമം വരെ; മുഹമ്മദ് ഷമിയ്ക്കെതിരെ എഫ്ഐആർ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആർ. ഭാര്യയുടെ പരാതിയനുസരിച്ചാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഷാമിയ്ക്കും നാലു കുടുംബാംഗങ്ങൾക്കുമെതിരെയാണ് കൊൽക്കത്ത ജാദവ്പൂർ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. ഭർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ ഉണ്ടാവുന്ന ക്രൂരതകൾ കൈകാര്യം ചെയ്യുന്ന, ഐപിസി 498 എ എന്ന വകുപ്പടക്കം ഉൾപ്പെടുത്തിയാണ് ഷമിയ്ക്കെതിരെ എഫ്ഐആർ തയ്യാറാവുന്നത്.

വധ ശ്രമം- ഐപിസി സെക്ഷൻ 307, ഐപിസി 323, ഐപിസി 376- ബലാത്സംഗ ശ്രമം, ഐപിസി 506, 328, 34 തുടങ്ങിയ വകുപ്പുകളും ഷമിയ്ക്ക് എതിരെ ചുമതപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് ഷമിക്ക് ഒട്ടേറെ 'അവിഹിത' ബന്ധങ്ങളുണ്ടെനും തന്നെ ശാരീരികമായും മാനസികമായും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുമാരോപിച്ച് ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഷമി ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷമി രംഗത്തെത്തുകയും ചെയ്തിരുന്നു.

Read More >>