പന്തിന് പിറകെ ഇനി റെയിൻബോ ലെയ്‌സുകൾ; എൽജിബിറ്റിയെ അംഗീകരിച്ച് പ്രീമിയർ ലീഗ്

കാമ്പയിനിന്റെ ഭാഗമായി അടുത്ത 10 ദിവസം പ്രീമിയർ ലീഗ് മത്സരങ്ങളിൽ റെയിൻബോ കളർ ഷൂ ലേസായിരുക്കും ഉപയോഗിക്കുക

പന്തിന് പിറകെ ഇനി റെയിൻബോ ലെയ്‌സുകൾ; എൽജിബിറ്റിയെ അംഗീകരിച്ച് പ്രീമിയർ ലീഗ്

'കായികം എല്ലാവരുടേയും വിനോദമാകട്ടെ' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റോൺ വാൾസ് റെയിൻബോ ലേസ് കാമ്പയിനിന്റെ ഭാഗമായി പ്രീമിയർ ലീഗ്. എൽജിബിറ്റി കമ്മ്യൂണിറ്റിയിൽ പെട്ട എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും സ്പോർട്സിലെ സ്വീകാര്യത ഇല്ലായ്മക്കും എതിരെയുള്ള വലിയ മുന്നേറ്റമാവുകയാണ് റെയിൻബോ ലേസ് കാമ്പയിനിങ്. ഹോമോ, ബൈ, ട്രാൻസ്-ലൈംഗികതയോടുള്ള പേടി അകറ്റാനും ഇതു വഴി സാധിക്കും എന്ന് ഈ ഉദ്യമം ലക്ഷ്യമിടുന്നു.

''എൽ ജി ബി റ്റി സമൂഹത്തെ അംഗീകരിക്കുന്നു എന്നതിനാൽ തന്നെ ഇത് പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല കായിക മേഖലയിൽ നിലനിൽക്കുന്ന സ്വവർഗാനുരാഗികളോടുള്ള പേടി ഇല്ലാതാക്കാനും ഇതുവഴി സാധിക്കുന്നു''- ഗേ സ്വത്വം വെളിപ്പെടുത്തിയ ആദ്യത്തെ ഫുട്‌ബോള്‍ റഫറി റയാൻ അത്കിൻ പറഞ്ഞു.

കാമ്പയിനിന്റെ ഭാഗമായി അടുത്ത 10 ദിവസം പ്രീമിയർ ലീഗ് മത്സരങ്ങളിൽ റെയിൻബോ കളർ ഷൂ ലേസായിരുക്കും ഉപയോഗിക്കുക. മത്സരം തുടങ്ങുന്നതിന് മുൻപ് ഇരു ടീമിലേയും ക്യാപ്റ്റന്മാർ റെയിൻബോ നിറമുള്ള ലേസുകൾ പരസ്പരം കൈമാറുകയും ചെയ്യും.ലേസിൽ മാത്രമല്ല ലീഗിലുപയോഗിക്കുന്ന പന്തിലും ഫ്ലാഗിലുമെല്ലാം റെയിൻബോ നിറം അടങ്ങിയിട്ടുണ്ടാകും.Read More >>