പി.വി.സിന്ധു-കരോലിന പോരാട്ടം ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍

രോലിന മരിനോട് ഒളിമ്പിക്സില്‍ പരാജയം സമ്മതിച്ചത് പി.വി.സിന്ധുവിന് അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നല്ല. ഇത് ഒരു പക്ഷെ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരീസിന്റെ ഫൈനല്‍ മത്സരത്തില്‍ സിന്ധുവിന് ഊര്‍ജ്ജം പകര്‍ന്നേക്കാം.

പി.വി.സിന്ധു-കരോലിന പോരാട്ടം ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍

സ്പെയിനിന്റെ കരോലിന മരിനോട് ഒളിമ്പിക്സില്‍ പരാജയം സമ്മതിച്ചത് പി.വി.സിന്ധുവിന് അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നല്ല. ഇത് ഒരു പക്ഷെ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരീസിന്റെ ഫൈനല്‍ മത്സരത്തില്‍ സിന്ധുവിന് ഊര്‍ജ്ജം പകര്‍ന്നേക്കാം. പോരാത്തതിന് സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന കാണികളുടെ പിന്തുണയും ഒരു ചെറിയ കാര്യമല്ല.

ഞങ്ങള്‍ക്ക് പരസ്പരം ഞങ്ങളുടെ ന്യൂനതകളും മെച്ചവും അറിയാം എന്നുള്ളതിനാല്‍ ഫൈനലില്‍ നല്ലൊരു മത്സരം പ്രതീക്ഷിക്കാം. കരോലിന എനിക്ക് സ്വര്‍ണ്ണ മെഡല്‍ നിഷേധിച്ച റിയോ ഒളിമ്പിക്സിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്‌.സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞങ്ങള്‍ പ്രീമിയം ബാഡ്മിന്‍ടണ്‍ ലീഗിലും പരസ്പരം മത്സരിച്ചിരുന്നു, പക്ഷെ അത് കേവലം 11പോയിന്റ്‌ മത്സരങ്ങള്‍ മാത്രമായിരുന്നു. എന്റെ നാട്ടില്‍ നടക്കുന്ന ഈ ഫൈനല്‍ മത്സരത്തില്‍ എനിക്ക് മേല്‍ക്കൈ നേടാനാകും എന്നാണ് പ്രതീക്ഷ സിന്ധു പറഞ്ഞു. ഫൈനലിലെ സദസ് സിന്ധുവിനെ പിന്തുണയ്ക്കും എന്നുള്ളത് തീര്‍ച്ചയാണ്, പക്ഷെ മത്സരം മറ്റൊന്നായിരിക്കും എന്നാണ് കരോലിനയുടെ ആത്മവിശ്വാസം.

ജയിക്കാനുള്ള അടവുകള്‍ ഞങ്ങള്‍ ഇരുവരും കളിക്കളത്തില്‍ പയറ്റും എന്നാണ് താരത്തിന്റെ വിലയിരുത്തല്‍. ഇതൊരു നല്ല മത്സരമായിരിക്കുമെന്നു ഉറപ്പാണ്. ഞാന്‍ എങ്ങനെയാണ് കളിക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയുന്നതെങ്ങനെ. സിന്ധു അതിനുള്ള പോംവഴി തേടില്ലേ? ചിരിച്ചു കൊണ്ടു കരോലിന പ്രതികരിച്ചു.

Read More >>