പൂജാരയാണ് താരം!

നാലാം ദിനം പൂജാര-സാഹ കൂട്ടുകെട്ടാകും കളിയുടെ ഗതി തീരുമാനിക്കുക. ഇരുവരും ചേര്‍ന്ന് ലീഡ് മറികടന്നാല്‍ ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് ഉറപ്പിക്കാനാവും.

പൂജാരയാണ് താരം!

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തിട്ടുണ്ട്. 130 റണ്‍സുമായി പൂജാരയും 18 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും ക്രീസില്‍. നാലു വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനേക്കാള്‍ 91 റണ്‍സ് മാത്രം പുറകിലാണ് ഇന്ത്യയിപ്പോള്‍.

നാലാം ദിനം ആദ്യ സെഷനില്‍ ഓസീസ് ലീഡ് മറികടക്കാനായാല്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാനാകും.മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഓസീസ് മോഹങ്ങള്‍ പൂജാരയുടെയും വിജയ്‌യുടെയും പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ലഞ്ചിന് തൊട്ടുമുമ്പ് വിജയ്‌ പുറത്താകുന്നത്.

തോളിനേറ്റ പരിക്കിന്റെ ലാഞ്ചനകള്‍ ഉണ്ടായിരുന്നെങ്കിലും 23 പന്തുകള്‍ നേരിട്ടു കോഹ്ലി സ്മിത്തിന്റെ പന്തില്‍ ഒതുങ്ങി മടങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ സന്തോഷം പ്രകടമായിരുന്നു.സാഹയെ കൂട്ടുപിടിച്ച് പൂജാര കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 360 റണ്‍സിലെത്തിച്ചു. പൂജാര സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടയ്ക്കിടെ ബൗണ്ടറികളിലൂടെയും തന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി.

നാലാം ദിനം പൂജാര-സാഹ കൂട്ടുകെട്ടാകും കളിയുടെ ഗതി തീരുമാനിക്കുക.  ഇരുവരും ചേര്‍ന്ന് ലീഡ് മറികടന്നാല്‍ ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് ഉറപ്പിക്കാനാവും.